LDF ന് തുടർ ഭരണം ; LDF – 99 മുതൽ 106 വരെ UDF 30 – 40 , BJP യ്ക്ക് 1 മുതൽ 3 വരെ , മറ്റുള്ളവർ – 0 – 1 : വടക്ക് – മധ്യ- തെക്കൻ കേരളത്തിൽ LDF ന് സമഗ്രാധിപത്യം , UDF മലപ്പുറത്തും , എറണാകുളത്തും മാത്രം മുന്നിട്ട് നിൽക്കും. രാഹുൽ- പ്രിയങ്ക ഫാക്ടർ ഏൽക്കില്ല… ട്രൂ ലൈൻ ന്യൂസ് സർവേ…
LDF ന് മികച്ച ഭൂരിപക്ഷത്തിൽ തുടർ ഭരണമെന്ന് ട്രൂ ലൈൻ ന്യൂസിന്റെ അഭിപ്രായ സർവേ ഫലം. ബിജെപി ഇക്കുറി ഒന്ന് മുതൽ മൂന്ന് വര സീറ്റുകൾ നേടാൻ സാദ്ധ്യത. ചിലപ്പോൾ ഒന്നും നേടാൻ കഴിയാത്ത സ്ഥിതിയും ഉണ്ടായിക്കൂടെന്നില്ല.. PC ജോർജ് UDF ന്റെ ഭാഗമായി മത്സരിച്ചാൽ പൂഞ്ഞാറിൽ ജോർജ് ജയിക്കാൻ നേരിയ സാദ്ധ്യത. ഇല്ലെങ്കിൽ ജോർജ് പരാജയപ്പെടും. കുന്നത്തു നാട്ടിൽ 20-20 മത്സരിച്ചാൽ ട്വന്റി- ട്വന്റി ജയിക്കാൻ സാദ്ധ്യത.. മറ്റു മണ്ഡലങ്ങളിൽ 20 – ട്വന്റി യ്ക്ക് […]
ട്രൂ ലൈൻ അഭി പ്രായ സർവേ അൽപ്പ സമയത്തിനകം
എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും
കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര പ്രദേശങ്ങളും മയക്കുമരുന്ന് മാഫിയ യുടെ പിടിയിൽ ആയിട്ട്. ആ സംഘർഷത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന വ്യക്തി നാസ് കഞ്ചാവ് വില്പനക്കാരൻ ആണ്. പരിസര പ്രദേശങ്ങളിൽ ഉള്ള സ്ത്രീകൾക്കും കുട്ടികൾക്കും ഭയപ്പാടോടെ അല്ലാതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് കുറച്ച് നാളുകളായി അവിടെ […]
അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം
ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും സൗഹൃദവുമുണ്ട്. അനൂപ് ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്ന് അവിശ്വസനീയമായ വാര്‍ത്തയാണ്. തനിക്കുമാത്രമല്ല സുഹൃത്തുക്കൾക്കും ഇത് വലിയ അത്ഭുതം ഉണ്ടാക്കിയ കാര്യമാണ്. അനുപ് മുഹമ്മദിന്റെ അച്ഛനും അമ്മയും അടക്കം അടുത്ത ബന്ധുക്കൾക്കുപോലും ഈ വിവരം ഞെട്ടലാണെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു. കൊച്ചിയിലെ ഷോപ്പിംഗ് […]
വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത
കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക് വേണ്ടി ഇടപെട്ടുവെന്ന് പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക് അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്. കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകർക്ക് വേണ്ടി കേസുകളിൽ ഇടപെട്ടിരുന്നു എന്നാണ് അടൂർ പ്രകാശും ചാനലുകളിൽ സമ്മതിക്കുന്നത്. പ്രതികളിൽ ഒരാളായ സജിത് അടൂർ പ്രകാശിനെ […]
രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ് കെ മാണി
രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍ എല്ലാവരും ആ കുടുംബത്തില്‍ തന്നെയുണ്ടാവേണ്ടതാണ്. ചിലര്‍ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്, എന്നാല്‍ തങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. നിയമസഭാ രേഖയില്‍ റോഷി അഗസ്റ്റിനാണ് പാര്‍ട്ടി വിപ്പ്. ആ വിപ്പ് ലംഘിച്ചവര്ക്കെതിരേ നിയമപരമായ നടപടിയുണ്ടാകും. […]
കോടതിയലക്ഷ്യക്കേസ് ; സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷൺ, പുനഃപരിശോധന ഹർജി നൽകും
കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി വിധിച്ച ഒരു പിഴ അടയ്ക്കുമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോടതി നിർദേശിച്ച പ്രകാരം പിഴ ഒടുക്കും. എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഭൂഷൺ അറിയിച്ചത്. വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കോടതി സ്വമേധയ കേസെടുത്തത്. ഭൂഷണിന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും […]
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; കോൺഗ്രസ് പ്രവർത്തകരായ 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നജീബ്, അജിത്, ഷജിത്ത്, സതിമോന് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഡാലോചനയിൽ പങ്കെടുത്തു, പ്രതികളെ സഹായിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.നാലുപേര്‍ക്കും ഗൂഢാലോചനയിലും, പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം മുഖ്യപ്രതികളായ സജീവ്, സനല്‍ തുടങ്ങിയവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സജീവ്,സനല്‍, അന്‍സര്‍, ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. അന്‍സറും ഉണ്ണിയും ഒളിവിലാണ്.
ജി.ഡി.പി കൂപ്പുകുത്തി ; സ്വാതന്ത്ര്യത്തിനു ശേഷമുള്ള റെക്കോര്‍ഡ് സാമ്പത്തിക തകര്‍ച്ചയിൽ ഇന്ത്യ , അടുത്ത മൂന്ന് മാസം കൂടി ഇടിവ് തുടർന്നാൽ രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തും
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം കൂപ്പ് കുത്തി. 23.9 ശതമാനമായാണ് രാജ്യത്തിന്റെ ജി.ഡി.പി ഇടിഞ്ഞത്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച സുചിപ്പിക്കുന്നതാണ് പുതിയ ജി.ഡി.പി കണക്ക്. ഏപ്രില്‍ – ജൂണ്‍ കാലയളവിലെ വളര്‍ച്ചയിലാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്. അടുത്ത മൂന്ന് മാസം കൂടി ജി.ഡി.പിയില്‍ ഇടിവ് രേഖപ്പെടുത്തിയാല്‍ രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലാവും. ജി.ഡി.പി ഇടിവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മുന്നറിയിപ്പ് അവഗണിച്ചതിന്റെ പരിണിത ഫലമാണ് രാജ്യം അനുഭവിക്കുന്നതെന്ന് രാഹുല്‍ […]
കേരള കോൺഗ്രസ് തർക്കം : പി ജെ ജോസഫിന് തിരിച്ചടി , രണ്ടിലയും പേരും ജോസ് കെ മാണിക്ക്
കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ലഭിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്. പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്കായിരിക്കും. ഇതോടെജോസ് ജോസഫ് തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് നിര്‍ണായക നേട്ടമായി. ഇരു വിഭാഗവും ഏറെനാളായി ചിഹ്നത്തിനായി പോരടിക്കുകയായിരുന്നു. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷനിലെ 3 അംഗങ്ങളില്‍ രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്കാന് തീരുമാനിച്ചത് കെഎം മാണിയുടെ മരണത്തിന് പിന്നാലെ പാലാ […]