‘ജീവിതം സര്‍ഗ്ഗാത്മകതയുടെ പൊരുളാക്കിയ മാധവിക്കുട്ടി’ – കെ.ജി.ജ്യോതി ‘ജീവിതം കൊണ്ട് ഇത്രമാത്രം ‘ എന്ന മാധവിക്കുട്ടിയുടെ പുസ്തകം പരിചയപ്പെടുത്തുന്നു

Share:

Share on facebook
Share on twitter
Share on linkedin

” സദാചാരത്തിന്‍റെ കൊടിക്കൂറകള്‍ ആകാശത്തില്‍ പറപ്പിക്കുന്ന  മലയാളി അര്‍ദ്ധരാത്രിയില്‍ ഫോണ്‍ വിളിച്ച് വിധവകള്‍ക്ക് നിദ്രാഭംഗം വരുത്തുന്നതും, ബസ്സിലും, തീയേറ്ററിലും പെണ്ണിന്‍റെ പ്യഷ്ഠത്തെ നുള്ളി നോവിക്കുന്നതും, സുന്ദരിയായ പെണ്ണിനെ വില്പനചരക്കാക്കി മാറ്റുന്ന കേരളീയ സംസ്കാരത്തെ തന്‍റെ തുറന്നെഴുത്തിലൂടെ പുറത്തുചാടിക്കുന്നു.”

‘ഈ ജീവിതം കൊണ്ട് ഇത്ര മാത്രം ‘എന്ന മാധവിക്കുട്ടിയുടെ പുസ്തകത്തെ യുവ എഴുത്തുകാരി കെ.ജി. ജ്യോതി പരിചയപ്പെടുത്തുന്നു.

 

‘പത്താം വയസ്സുമുതല്‍ മലയാളിയോട് കഥപറഞ്ഞു തുടങ്ങിയ മാധവിക്കുട്ടി തന്‍റെ മരണം വരെ മലയാള സാഹിത്യത്തേയും , ചെറുകഥയെയും ഒരുപോലെ സ്വാധീനിച്ചു. പേരുകള്‍ മാറി, മതം മാറി, വേഷം മാറി വന്നപ്പോഴും സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനുമുള്ള അമിതാഗ്രഹമാണ് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ഒാരോ കഥാപാത്രസ്യഷ്ടികളെയും അവയുടെ പാരമ്യത്തിലെത്തിക്കുന്നത്. ആത്മകഥയെഴുതി, കവിതകളും, നോവലുകളും, ചെറുകഥകളുമെഴുതി ലോക സാഹിത്യത്തില്‍തന്നെ  സമാനതകളില്ലാത്ത സര്‍ഗ്ഗാത്മക രചനകള്‍ സംഭാവന ചെയ്ത സാഹിത്യകാരി. മരിക്കുവോളം പറഞ്ഞും, എഴുതിയും, പ്രണയിച്ചും, കലഹിച്ചും ജീവിച്ച കാലത്തെ എഴുത്തിനെ ആത്മകഥന സ്വഭാവമാര്‍ന്ന എഴുത്തില്‍ സംഗ്രഹിക്കുന്നതാണ് ‘ ഈ ജീവിതംകൊണ്ട് ഇത്രമാത്രം ‘ എന്ന പുസ്തകത്തിലൂടെ .

 

സമൂഹത്തിന്‍റെ വിമര്‍ശനങ്ങളെ ധീരമായി അവഗണിച്ചുകൊണ്ട് തന്‍റെ ഭാവനയ്ക്ക് പുര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന തുറന്നെഴുത്തിന്‍റെ സമാഹാരമാണിത്. തന്‍റെ ജീവിതം, പ്രണയം , മതംമാറ്റം, സ്വാതന്ത്ര്യം, സദാചാരം, സ്ത്രീ -പുരുഷ ബന്ധങ്ങള്‍, പുരുഷ കേന്ദ്രിക്യത വ്യവസ്ഥിതി, വിശ്വാസം എന്നിങ്ങനെ മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കുറിച്ചുള്ള ഒടുങ്ങാത്ത ചില ആകാംക്ഷകളെ ധുരീകരിക്കുന്ന 30 കുറിപ്പുകള്‍ .

 

ജീവിത സായാഹ്നത്തില്‍ ഇസ്ലാമില്‍ അഭയം തേടിയതും, ക്രൂരതയുടെ സ്പര്‍ശമേല്‍ക്കാത്ത ഇസ്ലാമില്‍ സുരക്ഷിതത്വം തേടി അഭയാര്‍ത്ഥിയാകുന്നതുമാണ് ‘ ലോകത്തിന്‍റെ മുഖച്ഛായയ്ക്ക് എന്തുപറ്റി ‘ എന്ന ആദ്യ കുറിപ്പില്‍ കുറിക്കുന്നത്. ഭാവനാവിലാസത്തില്‍ ഉണര്‍ന്നെഴുനേറ്റ ദിവ്യകഥാപാത്രത്തെപ്പോലെ ത്യപ്തിവരാത്ത മനസ്സും , നിരാശ നിറയ്ക്കുന്ന ശരീരവുമായി അപമാനിതയായ , മരിക്കാതെ മരിച്ച ഒരു ഭിക്ഷക്കാരിയെപ്പോലെ ആത്മബലി നടത്തിയ മാധവിക്കുട്ടിയെ ഇതില്‍ അടുത്തറിയുന്നു. മ്യഗീയരതിയെ വാഹനാപകടത്തോട് താരതമ്യം ചെയ്യുന്നതും , ഒരിക്കല്‍ വാഹനാപകടത്തില്‍ പെട്ടവര്‍ പിന്നീട് വാഹനത്തില്‍ കയറാന്‍ ഭയപ്പെടുന്നതുപോലെ പീഡിതയായ പെണ്‍കുട്ടി പുരുഷന്മാരെ കാണുമ്പോള്‍ ഭയന്നുപോകുമെന്ന നിരീക്ഷണവും പങ്കുവയ്ക്കുന്നു .

 

ഭക്തിയെന്ന ശിരോവസ്ത്രമണിഞ്ഞ് , സ്വതന്ത്ര്യം മതമായി സ്വീകരിച്ചപ്പോഴും  അപമാനഭാരത്താല്‍ ശിരസ്സ് താഴ്ത്തിയ മാധവിക്കുട്ടിയുടെ മറ്റൊരു മുഖം കൂടി ഇതിലുണ്ട്. ബലഹീനതകളോരോന്നും അഴിച്ചിട്ട വസ്ത്രങ്ങളാക്കി, ഭക്തിയെന്ന ആവരണംകൊണ്ട് ആത്മാവിന്‍റെ നഗ്നത മറയ്ക്കാന്‍  ശ്രമിക്കുമ്പോഴും തെറ്റിദ്ധാരണകളുടെ മുള്‍പ്പടര്‍പ്പുകളില്‍ അടിതെറ്റി വീണ സുരയ്യ  പ്രേമപാരവശ്യത്താല്‍ രാവിന്‍റെ തണുത്ത സ്പര്‍ശത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

 

ഏതു പവിത്രമായ ബന്ധത്തിലും അശ്ലീലത ദര്‍ശിക്കുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സമൂഹത്തിന്‍റെ വിമര്‍ശനങ്ങളെ ധീരമായി അവഗണിച്ചതും, ദെെവത്തിന്‍റെ പേരില്‍ കൊടും ക്രൂരതകള്‍ ചെയ്യുന്ന മതങ്ങളെ വിമര്‍ശിക്കുന്നതും ഉള്‍പ്പെടുത്തിയ കുറുപ്പാണ് ‘ മാന്യതയ്ക്കുവേണ്ടി ഞാന്‍ എല്ലാവരേയും വെറുക്കണോ ‘ എന്നത്. സദാചാരത്തിന്‍റെ കൊടിക്കൂറകള്‍ ആകാശത്തില്‍ പറപ്പിക്കുന്ന  മലയാളി അര്‍ദ്ധരാത്രിയില്‍ ഫോണ്‍ വിളിച്ച് വിധവകള്‍ക്ക് നിദ്രാഭംഗം വരുത്തുന്നതും, ബസ്സിലും, തീയേറ്ററിലും പെണ്ണിന്‍റെ പ്യഷ്ഠത്തെ നുള്ളി നോവിക്കുന്നതും, സുന്ദരിയായ പെണ്ണിനെ വില്പനചരക്കാക്കി മാറ്റുന്ന കേരളീയ സംസ്കാരത്തെ തന്‍റെ തുറന്നെഴുത്തിലൂടെ പുറത്തുചാടിക്കുന്നു. അന്തര്‍ലീനമായ ശൂന്യത നികത്താന്‍ അഗാധമായ പ്രണയം അനിവാര്യമെന്ന് ആവര്‍ത്തിക്കുന്ന എഴുത്തുകാരി ഒരിക്കലും മടക്കമില്ലാത്ത നാലാപ്പാട്ടെ പടിഞ്ഞാറെ മുറ്റവും, പാമ്പിന്‍കാവും, പാരിജാത സുഗന്ധവും ഒാര്‍ത്തെടുക്കാനും ശ്രമിക്കുന്നത് എവിടെയോ നിരാശയുടെ നിഴല്‍പേറുന്നതുപോലെ വായനക്കാരന് അനുഭവപ്പെടുന്നുണ്ട്.

 

ജീവിതംതന്നെ ഒരു സര്‍ഗ്ഗാത്മക സ്യഷ്ടിയാക്കിയെടുത്ത മാധവിക്കുട്ടി അവരുടെ ജീവിതത്തോളം , ക്യതികളോളം സര്‍ഗ്ഗാത്മകമാവുകയാണ് മരണത്തിലും. സ്നേഹം ഒന്നിക്കുന്നത് സ്നേഹം , പിരിയുന്നത് വേദനാജനകം. സ്നേഹത്തിന് മതമില്ല, അതില്‍ പാപമില്ല. മരണത്തോടടുക്കുമ്പോഴും കൊയ്യാനുള്ളതെല്ലാം കൊയ്തെടുത്ത ചാരിതാര്‍ത്ഥ്യത്തോടെ ഈ ജീവിതം കൊണ്ട് ഇത്രയൊക്കയേ കഴിയൂ എന്ന വരിയില്‍ പുസ്തകം അവസാനിക്കുന്നു.’

 

 

പുസ്തകം — ഈ ജീവിതംകൊണ്ട് ഇത്രമാത്രം
രചന –   മാധവിക്കുട്ടി
പ്രസാധകര്‍ — DC Books
വില — 40 രൂപ

More Posts

എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര

അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും

വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ

രണ്ടില ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ്‌ കെ മാണി

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍