വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന മാജിക്കൽ റിയലിസം ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’

Share:

Share on facebook
Share on twitter
Share on linkedin

സോജന്‍ റോസമ്മ സാം

ഇരുപതാമത്തെ പേജില്‍ ബെന്യാമിന്‍ പറഞ്ഞു 5  പേജിനുള്ളില്‍ ശ്രദ്ധ പിടിച്ചുപറ്റിയില്ല എങ്കില്‍ പിന്നെ ഒരു വായനക്കാരനെ നേടുക അസാധ്യമാണ് എന്ന് .വലിയ താല്പര്യമൊന്നും ജനിപ്പിക്കാതെ എനിക്ക്ഗിരീഷ് തന്ന പിറന്നാള്‍ സമ്മാനം ആദ്യത്തെ പത്ത് പേജുകളില്‍ പരാജയപെട്ടു .പിന്നീട് രണ്ടുവട്ടം കൂടി വേണ്ടി വന്നു ഒരു പൂര്‍ത്തീകരണത്തിന് . അതൊരുപക്ഷേ എന്റെ തിരക്കുകളും വായിക്കാനായികൂട്ടിയിട്ടിരിക്കുന്ന ബുക്കുകളും കാരണവും  ആകാം  .

വൈപ്പിന്‍ സമരപ്പന്തലിലേക്ക് പോകുമ്പോള്‍ ട്രെയിന്‍ യാത്രയില്‍ വായിക്കാം എന്ന് കരുതി ഈ ബുക്കും ഞാന്‍ കയ്യിലെടുത്തു . എന്നാല്‍ തിരക്ക് കാരണം ട്രെയിനിലെ വായന നടന്നില്ല .തിരിച്ചു നാട്ടിലേക്കുള്ളയാത്രയില്‍ ട്രെയിന്‍ മിസ്സ് ആയി ,ബോബിന്‍സിനൊപ്പം അന്ന് രാത്രി ഹോസ്റ്റലില്‍ തങ്ങി . പിറ്റേന്ന് പ്രഭാതത്തില്‍ 5  മണിക്കായിരുന്നു നാട്ടിലേക്കുള്ള ട്രെയില്‍ . എന്നാല്‍ രാവിലെ അതും മിസ്സ് ആയി ,അടുത്തട്രെയില്‍ 7:15 നായിരുന്നു . അതിനേക്കാള്‍ നല്ലത് ബസിന് പോകുന്നത് ആണ് എന്ന് നിരൂപിച്ചു ഞാന്‍ കെ.എസ്.ആര്‍.ടി.സി  സ്റ്റാന്‍ഡിലേക്ക് നടന്നു .അപ്പോള്‍ ആണ് യാത്രയുടെ മുടക്കങ്ങള്‍ എല്ലാം ഒരു നിമിത്തംആയി ഉള്ളില്‍ തോന്നിയത് .പതിയെ ബുക്ക് കയ്യിലെടുത്ത് വായന തുടങ്ങി .വിജനമായ വഴിയിലെ നേര്‍ത്ത പകലിന്റെയും സ്ട്രീറ്റ് ലൈറ്റിന്റെയും വെളിച്ചത്തില്‍ ഞാന്‍ വായന തുടര്‍ന്നു .ഇടക്ക് ചിലഇരിപ്പിടങ്ങളില്‍ അല്പം ഇരുന്ന് വായന മുന്നോട്ട് നീങ്ങി . നാട്ടില്‍ എത്തിയതിനു ശേഷം എന്തായാലും ജോലിക്ക് പോകണം ,ഇന്നലെയും പോകാന്‍ പറ്റാത്തതിന്റെ കുറ്റബോധം വായനയെ ഇടക്ക് പുറകോട്ട്വലിക്കുന്നുണ്ടായിരുന്നു .

ബസുകള്‍ പലതും വന്നു പോയി എങ്കിലും കുറെ നേരം ആയിട്ടും എനിക്കുള്ള ബസ് വന്നില്ല . ആളുകള്‍ ബസ് കാത്തുനില്കുന്നതിന്റെ അരികിലായി തറയില്‍ അല്പം ഉയരത്തില്‍ കെട്ടിയ സിമെന്റ് തറയില്‍ഇരുന്ന് ഞാന്‍ വായന തുടര്‍ന്നു .

6,7,8,9 സമയം അങ്ങനെ മുന്നോട്ട് നീങ്ങുന്നത് പോലും അറിയാതെ സെന്തിലിന്റെ മരണത്തിലേക്ക് ഞാന്‍ ആഴ്ന്നിറങ്ങി .പിന്നീട് എനിക്ക് വായിച്ചു തീര്‍ക്കുവാന്‍ ഒരു രാത്രിക്ക് സ്വന്തമായി ഉദയംപേരൂര്‍  കൂടിയേബാക്കി ഉണ്ടായിരുന്നുള്ളു .

അവസാന നിമിഷം വരെ വായനക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തുന്ന മാജിക്കല്‍ റിയലിസം മനോഹരമായി കൈകാര്യം ചെയ്യുന്ന നോവല്‍ ക്രിസ്റ്റി അന്ത്രപ്പേര്‍ എന്ന ചെറുപ്പക്കാരന്റെജീവിതത്തിലൂടെയാണ് കടന്നു പോകുന്നത് .കേരളത്തില്‍ നിന്നും വളരെയകലെയുള്ള ഗാര്‍ഷ്യ എന്ന ദ്വീപിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ് ക്രിസ്റ്റി. അന്ത്രപ്പേര്‍ കുടുംബം ഒരിക്കല്‍ ദ്വീപില്‍അധികാരികളായിരുന്നു. ഇപ്പോള്‍ അധികാരമില്ലെങ്കിലും അവര്‍ പൂര്‍വ രാജകുടുംബത്തിന്റെ എല്ലാ പ്രൗഢിയോടും കൂടി ആണ് അവിടെ കഴിയുന്നത് .അവിവാഹിതനായ ക്രിസ്റ്റിയുടെ സ്വാപനം  അറിയപ്പെടുന്നഎഴുത്തുകാരനാവുക എന്നതാണ്.തന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ സുഹൃത്തുക്കളെ അന്വേഷിച്ചിറങ്ങുന്ന ക്രിസ്റ്റിയുടെ കണ്‍മുന്നില്‍ വച്ചാണ് സഹപാഠിയായ സെന്തില്‍ വെടിയേറ്റു മരിക്കുന്നത്.നഗരത്തിലെതിരക്കേറിയ കോഫീ ഷോപ്പില്‍ വച്ച് നടന്ന കൊലപാതകം .പബ്ലിക്ക് സെക്യൂരിറ്റിയുടെ ഭാഷ്യത്തില്‍ ഹൃദയസ്തംഭനം മൂലമുണ്ടായ മരണമാണ്. കണ്ണുകളെയാണോ കാതുകളെയാണോവിശ്വസിക്കേണ്ടതെന്നറിയാതെ കുഴങ്ങുന്ന ക്രിസ്റ്റി അന്ത്രപ്പേര്‍ യാഥാര്‍ത്ഥ്യത്തെ തേടിയിറങ്ങുന്നു.കൂട്ടുകാരെ തേടിയിറങ്ങിയ വന്‍കൊലപാതകിയെ തിരയാന്‍ തുടങ്ങുന്നു. രാജ്യ ചരിത്രം സഭാചരിത്രം കുടുംബചരിത്രം ,സ്വത്വസംഘര്‍ഷം,പ്രണയം,അധികാരം,പ്രതിഛായ, പ്രശസ്തി, അന്വേഷണം ,അനാചാരം … എന്നിങ്ങനെ ഒരേ സമയം ഒട്ടനവധി വിഷയങ്ങളിലൂടെ ക്രിസ്റ്റി കടന്നു പോകുന്നു .എന്നാല്‍  ഒന്നിന്റെയുംആഴങ്ങളിലേക്ക് കടക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യകത .കഥാനായകന്റെ മനസ്സുപോലെ എഴുത്തുകാരന്റെ തൂലികയും അലസമായി സഞ്ചരിക്കുന്നു .

ക്രിസ്റ്റിയുടെ തിരച്ചിലുകള്‍ക്കിടയില്‍ ഒപ്പം ചേരുന്ന മെല്‍വിനും മരണപ്പെടുന്നു .

 ക്രിസ്റ്റിയും മെല്‍വിനും രണ്ടു വലിയ പാരമ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. എന്നെങ്കിലും അധികാരത്തില്‍ തിരികെയെത്താന്‍ അവസരവും കാത്തിരിക്കുന്ന രണ്ട് കുടുംബങ്ങളുടെ പിന്തുടര്‍ച്ച .

ഗാര്‍ഷ്യയുടെ അധികാരത്തില്‍ തിരികെയെ ത്തുന്ന നിമിഷത്തിനായി തപസ്സിരിക്കുന്ന മുത്തഛനുള്ള വീട്ടില്‍ ക്രിസ്റ്റി തെരഞ്ഞെടുക്കുന്നത് എഴുത്തിന്റെ വഴിയാണ്, മെല്‍വിന്റെ വഴി പ്രണയത്തിന്റേതായിരുന്നു.സ്വീകരിക്കപ്പെടാതെ, അറിയാതെ  പോയ പ്രണയമായിരുന്നു മെല്‍വിന്റേത്.  ജസീന്ത ചില അടയാളങ്ങള്‍ ആയി ഒഴിവാക്കപ്പെടാനാകാതെ നിറഞ്ഞു നില്‍ക്കുകയാണ് .അഴകും അനുരാഗവും ഒത്തുചേര്‍ന്നഅന്‍പും സെന്തിലിന്റെ അപ്പാവും ഒടുക്കം  ക്രിസ്റ്റിയെ തള്ളിപ്പറയുന്നു.

നോവലെഴുതി ലോകത്തെ വിസ്മയിപ്പിക്കാനിറങ്ങി പുറപ്പെട്ട ക്രിസ്റ്റി സ്വയം ഒരു കഥാപാത്രമായി പരിണമിക്കുന്നു. അയാള്‍ സ്വന്തം ജീവിതത്തെ പല ഭാഗങ്ങളായി രേഖപ്പെടുത്തി പലരുടെ കൈകളിലായിഎല്‍പ്പിക്കുന്നു. നിരന്തരവും അശ്രദ്ധയും അലസതയും നിറഞ്ഞ  അന്വേഷണങ്ങള്‍ക്കൊടുവിലാണ് അന്ത്രപ്പേറിന്റെയും ഗാര്‍ഷ്യയുടെയും കഥ പൂര്‍ണ്ണമായി ബന്യാമിന്റെ കൈകളിലെത്തുന്നത്. മെല്‍വിന്റെവലിയേടത്ത് വീടും ക്രിസ്റ്റിയുടെ അന്ത്രപ്പേര്‍ വീടും നിഗൂഢതകളുടെ കലവറകളാണ്.ക്രിസ്ത്യന്‍ സഭയുടെ വിശ്വാസങ്ങളുടെയും പോരാട്ടങ്ങളുടെയും ശാപവും ഭാരവും വിശ്വാസവും പ്രതീക്ഷയും പേറുന്നതാണ്മെല്‍വിന്റെ  വലിയSത്ത് വീട്.

 .ആരുടെയും പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയരാന്‍ ഒരിക്കലും ക്രിസ്റ്റിക്കായില്ല. സെന്തിലിന്റെ കുടുംബത്തോട്, സെന്തിലിനോട്, അഛനോട് അമ്മയോട്, ചേട്ടത്തിയോട്, അയാള്‍ എഴുതുന്ന പുസ്തകം കാത്തിരുന്നപ്രസാധകനോട്, വന്‍കരകാണിക്കാമെന്ന് പറഞ്ഞ് കൊതിപ്പിച്ച തൊഴിലാളിയോട്… അങ്ങനെ തന്റെ മുന്നില്‍ എത്തുന്ന കഥാപാത്രങ്ങള്‍ക്ക് മുന്നില്‍ എല്ലാം അയാള്‍ തെറ്റുകാരനാകുന്നു . ജീവിതത്തില്‍പാലിക്കപ്പെടാതെ പോയ വാഗ്ദാനങ്ങളുടെ വലിയ പട്ടികയുമായി ക്രിസ്റ്റി വലിയൊരു ചോദ്യമായി ആണ് മാറുന്നത് .

കഥാകാരന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് സംതൃപ്തമായ ഉത്തരങ്ങള്‍ കണ്ടെത്തി ക്രിസ്റ്റി എന്ന കഥാപാത്രത്തെ അവന്റെ അന്വഷണങ്ങളെ അവന്റെ സ്വപ്നത്തെ ജീവിതത്തെ ഒക്കെ ഒറ്റയടിക്ക് മുക്കിക്കളയുന്നരീതി ഫ്രിക്ഷനില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് കൂട്ടി ഇണക്കി വായനക്കാരന്‍ പേജുകള്‍ക്കിടയില്‍ അതുവരെ സഞ്ചരിച്ച വായനയുടെ എല്ലാം വേഗത്തെ ഭേദിച്ചു അവന്‍ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു .

സെന്തില്‍ ..ക്രിസ്റ്റി …അവന്റെ പിതാവ് .എല്ലാത്തിനും വായനക്കാരന് ഉത്തരങ്ങള്‍ വേണം എന്ന് വന്നിരിക്കുന്നു ..

അതെ ബെന്യാമിന്‍ നിങ്ങള്‍ വിജയിച്ചിരിക്കുന്നു ..നിങ്ങളുടെ ലക്ഷ്യം വളരെ മനോഹരം ആയി നിങ്ങള്‍   പൂര്‍ത്തിയാക്കിയിരുന്നു . ക്രിസ്റ്റിയും കഥയും സാങ്കല്പികം ആണ് എന്ന് ധൈര്യപൂര്‍വം നിങ്ങള്‍  അത്‌കൊണ്ടാണല്ലോ തുറന്നു പറഞ്ഞത് .

പക്ഷെ എന്റെ തിരച്ചിലുകള്‍ പോയത് കഥയിലേക്ക് അല്ല ,നിങ്ങളുടെ സാങ്കല്പിക കഥാപാത്രം ആയ ക്രിസ്റ്റിയിലേക്കോ ,സെന്തിലിന്റെ മരണത്തിലേക്കോ അല്ല

ഫിക്ഷനേയും ചരിത്രത്തെയും സമര്‍ത്ഥമായി ഒരേ ചങ്ങലകൊണ്ട് ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരാഖ്യാനമയിരുന്നല്ലോ നിങ്ങള്‍ നടത്തിയത് ,എനിക്കാ ചരിത്രം ആയിരുന്നു വേണ്ടത് .

ഒരൊറ്റ സെര്‍ച്ചില്‍ ഡിഗോ ഗാര്‍ഷ്യ  വലിയൊരു വിവരണമായി മുന്നിലെത്തി .

അത് കൂടി ചേര്‍ത്ത് പോകാം ;

മോഷ്ടിക്കപ്പെട്ട ദ്വീപ്

ഡിഗോ ഗാര്‍ഷ്യ എന്നത്  കേരളത്തിന് നേരേ താഴേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒറ്റപ്പെട്ട് കിടക്കുന്ന നിഗൂഡമായ ഒരു സൈനിക ദ്വീപാണിത്… ലോക സഞ്ചാരികള്‍ എന്നും ജിജ്ഞാസയോടെ ഉറ്റുനോക്കുന്ന ഒരുപ്രദേശം…അമേരിക്കയാണ് ഇവിടെ എല്ലാം തീരുമാനിക്കുന്നത് … 2016 ഡിസംബര്‍ വരെ ഈ പ്രദേശം ബ്രിട്ടനില്‍ നിന്ന് പ്രത്യേക കരാര്‍ പ്രകാരം അമേരിക്ക 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈവശാവകാശംനേടിയിരിക്കുന്നു… എന്നാലും ഈ ദ്വീപ് 20 വര്‍ഷം കൂടെ നിലനിര്‍ത്താനുള്ള അവകാശവും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്… ചുരുക്കി പറഞ്ഞാല്‍ 2036 വരെ ഈ ദ്വീപ് അമേരിക്ക നിയമപരമായി കൈവശംവയ്ക്കും… അതിനു ശേഷം ബ്രിട്ടന്ന് കൈമാറാം അല്ലെങ്കില്‍ അമേരിക്ക കൈവശപെടുത്താം… അതീവ രഹസ്യങ്ങള്‍ നിറഞ്ഞ ഈ ദ്വീപ് അമേരിക്കന്‍ അധികാരികളില്‍ നിന്ന് കൈമാറപെടാന്‍ സാധ്യതയില്ല..

മലയാളികളടക്കമുണ്ടായിരുന്ന ഒരു ദീര്‍ഘദൂര ഇന്ത്യന്‍ മീന്‍പിടുത്ത ബോട്ട് ഈ ദ്വീപിന്റെ 60 നോട്ടിക്കല്‍ മൈലകലെ വച്ച അമേരിക്കന്‍ നേവി കസ്റ്റഡിയിലെടുത്തപ്പോള്‍ നമ്മള്‍ ഈ സ്ഥലപേര് കേട്ടു.ദേശീയമാധ്യമങ്ങള്‍ ആഘോഷിച്ച ഈ സംഭവം ഭാരതത്തിന്റെ അവസരോചിത ഇടപെടല്‍ മൂലം മീന്‍പിടുത്തകരുടെ റിലീസില്‍ കലാശിച്ചു… അവര്‍ ആ രാജ്യത്ത് കയറിയിറങ്ങുന്ന അപൂര്‍വ്വ വ്യക്തികള്‍തന്നെയാണ്..കാരണം ആയിരകണക്കിന് ഷിപ്പുകളും വിമാനങ്ങളും സഞ്ചരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ഭാഗത്ത് എമര്‍ജന്‍സി സാഹചര്യത്തില്‍ പോലും പുറം യാനങ്ങള്‍ക്ക് ലാന്‍ഡിംഗ് അനുമതിലഭിക്കാറില്ല… നിരവധി സംഭവങ്ങള്‍ ഉദാഹരണമായുണ്ട്.. ഇന്ത്യയൊ മാലിയോ ശ്രീലങ്കയോ വേണം ഇത്തരം സാഹചര്യത്തില്‍ സഹായം ചെയ്യേണ്ടത്… ഒരു മാധ്യമ പ്രവര്‍ത്തകന്‍ പോലും പതിറ്റാണ്ടുകളായി ഈദ്വീപില്‍ കാലുകുത്തിയിട്ടില്ല… മീന്‍പിടുത്തകരെ അടുപ്പിക്കാതിരിക്കാന്‍ വേണ്ടി ഈ പ്രദേശം സംരക്ഷിത മറൈന്‍ ഏരിയ ആക്കി നൂറ് കണക്കിന് കിമീ ചുറ്റളവില്‍ ആര്‍ക്കും പ്രവേശനം അനുവദിക്കാതെബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യപ്പെട്ടു… സമുദ്രാന്തര്‍ പര്‍വ്വത നിരകളാല്‍ പ്രസിദ്ധമാണ് ഈ പ്രദേശം..

മലേഷ്യന്‍ എയര്‍ലൈനര്‍ വിമാനം ബെയ്ജിംഗ് പോകുന്ന വഴിയില്‍ മുഴുവന്‍ യാത്രികരുമായി നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമായപ്പോഴും നാം ഈ ദ്വീപിനെ പറ്റിയുള്ള തിയറികള്‍ കേട്ടിരുന്നു.. മാലിയുംഇന്ത്യയുമറിയാതെ ഒരു വിമാനവും ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍ പറക്കില്ല.. എന്നിട്ടും മാലി സമുദ്രത്തിനു മുകളിലൂടെ താഴ്ന്ന് പറന്ന് ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഒരു വിമാനം പോകുന്നത്അറിഞ്ഞിരുന്നു എന്ന് മാലിയിലെ ജനങ്ങള്‍ പറഞ്ഞിട്ടും അത് അന്യാഷിക്കാന്‍ തയ്യാറാകാതെ രാജ്യങ്ങള്‍ ഇന്നും ആ വിമാനം കണ്ടെത്തന്‍ ശ്രമിച്ച് പരാജയപെടുകയാണ്.. ചൈന പോലും ഉപഗ്രഹ സഹായത്തോടെഈ ദ്വീപ് അരിച്ചുപെറുക്കാന്‍ ശ്രമിച്ചിരുന്നു എന്നും പരാജയമയിരുന്നു ഫലം എന്നും ആണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്

അമേരിക്കക്ക് ഈ പ്രദേശം കൈമാറും മുന്‍പ് ഫ്രഞ്ച് അധിനിവേശ സമയത്ത് അവിടെ അടിമ വേലക്കെത്തിച്ച ഇന്ത്യന്‍ ,ആഫ്രിക്കന്‍ ജനതയുടെ പിന്‍മുറക്കാരെ ബലമായി ബ്രിട്ടന്‍ അവിടെ നിന്നും ഒഴിപ്പിച്ചു എന്ന്ആരോപിക്കപെട്ടിരുന്നു. ചാഗോസിയന്‍സ് എന്നറിയപെടുന്ന ഏകദേശം2000 പേരെയാണ് അവിടെ നിന്ന് ഒഴിപ്പിച്ചത്… ഇവര്‍ രാജ്യാന്തര കോടതികളില്‍ ദ്വീപിന്റെ ഉടമസ്ഥാവകാശത്തിന് വേണ്ടി നിയമ പോരാട്ടംനടത്തി പരാജയപ്പെടുകയായിരുന്നു.. ഒരു രാജ്യവും ഇവരെ സപ്പോര്‍ട്ട് ചെയ്തില്ല… ജനിച്ച മണ്ണ് വിട്ടിവര്‍ പലായനം ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ മൗറീഷ്യസ് പോലെ ഇന്ത്യന്‍ അധിപത്യമുള്ള ഒരുസ്വതന്ത്ര പ്രദേശം ആയിരുന്നേനെ ഇവിടം.പൗരാണിക കാലത്ത് ഫ്രഞ്ച് അധീനതയിലുള്ള മൗറീഷ്യസിന്റെ ഭാഗമായിരുന്ന ഇവിടം പിന്നീട് ബ്രിട്ടനും അമേരിക്കക്കും വഴിമാറി.

ലോക സഞ്ചാരികളില്‍ ജിജ്ഞാസ മാത്രം സൃഷ്ടിച്ചിട്ടുള്ള ഈ പ്രദേശത്തെ ജനങ്ങള്‍ ആയിരുന്ന ചഗോസിയന്‍ സിന്റെ പിന്‍ഗാമികള്‍ ഇന്ന് മൗറീഷ്യസിലും സീഷെല്‍സിലും തിരിച്ച് പോകാനുള്ള അവകാശത്തിന്നുവേണ്ടി സമരം ചെയ്യുന്നുണ്ട്.അവരില്‍ പലരേയും നമുക്ക് മൗറീഷ്യസ് സന്ദര്‍ശിക്കുമ്പോള്‍ കാണാന്‍ സാധിക്കും … ഏകദേശം 5000 ആളുകള്‍ ആണിവിടെ മോശമായ സാഹചര്യങ്ങളില്‍ വസിക്കുന്നത്… ചിതറികിടക്കുന്ന ഇവരുടെ സെറ്റില്‍മെന്റുകള്‍ രാജ്യം നഷ്ടപ്പെട്ട പ്രജകളുടെ പരിതാപകരമായ അവസ്ഥ കാണിച്ച് തരും

5000 ത്തോളം പാശ്ചാത്യ സൈനികരുള്ള ഇവിടം അഫ്ഗാന്‍ ഇറാഖ് യുദ്ധസമയത്ത് അമേരിക്കന്‍ നേവിയുടെ പ്രധാന സപ്ലൈ കേന്ദ്രം ആയിരുന്നു… പുറത്ത് നിന്നുള്ള റഡാറുകള്‍ക്ക് എത്തി നോക്കാന്‍ പോലുംസാധിക്കാത്ത ഇവിടം ചില പ്രത്യേക കമ്മ്യൂണിക്കേഷന്‍ ഫ്രീക്വന്‍സി യില്‍ അമേരിക്ക മാത്രം ആശയവിനിമയം നടത്തുന്ന ഇടമാണ്… ഒരു ഈച്ച പോലും അതിക്രമിച്ച് കടക്കാന്‍ ഇടയില്ലാത്ത വിധം അനേകംനോട്ടിക്കല്‍ മൈല്‍ ദൂരത്ത് വച്ച് എല്ലാവിധ പെനിട്രേഷന്‍ ശ്രമങ്ങളും പ്രതിരോധിക്കപ്പെടുന്നു . എന്തായിരിക്കും ഇത്രയും രഹസ്യ വ്യവസ്ഥയില്‍ അവിടെ നടക്കുന്നത്? രഹസ്യ തടവറയോ പരീക്ഷണശാലയോ?പുറത്ത് നിന്ന് എത്തപ്പെടുന്നവര്‍ തിരിച്ച് വരില്ലെന്ന് വിശ്വസിക്കുന്ന ഇവിടം കൊടും തീവ്രവാദികളുടെ മരണ മുറികള്‍ ആണെന്ന് പറയപ്പെട്ടന്നു… ചൈനയെ വേണ്ടി വന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ ചാമ്പലക്കാന്‍വേണ്ടി ആണവായുധങ്ങള്‍ വഹിച്ചുള്ള നിരവധി തയ്യാറെടുപ്പുകള്‍ ഇവിടെ യുണ്ടെന്ന് ചൈന പോലും വിശ്വസിക്കുന്നു…വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കൊടും കുറ്റവാളികളും ഗവേഷകരും ഇവിടെതടവറകളില്‍ ഉണ്ടെന്ന് പറയപ്പെടുന്നു…

മിലിട്ടറി കോണ്‍ട്രാക്ടേഴ്‌സ് ചില ഗള്‍ഫ് നാടുകളില്‍ നിന്നും ഇവിടേയ്ക് ചിലരെ കയറ്റി വിടുന്നുണ്ട് എന്ന് ചിലര്‍ പറയുന്നുണ്ട്… അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

പക്ഷെ ആഗോളതാപനത്തിന്റെ ഫലമായി ഉയരുന്ന സമുദ്ര നിരപ്പിന്റെ അശങ്കകള്‍ അമേരിക്കയെ അലട്ടി തുടങ്ങിയിരിക്കുന്നു.. ഈ ദ്വീപ് ഉപേക്ഷിക്കേണ്ട അവസ്ഥ വന്നാല്‍ ഇന്ത്യയിലെ ആന്‍ഡമാനിലോഅല്ലെങ്കില്‍ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏതെങ്കിലും ഒരു ദ്വീപ് അമേരിക്ക നോട്ടമിടാം…അധികാര സമവാക്യങ്ങളില്‍ ഒരു മാറ്റം വരാന്‍ അമേരിക്ക ആഗ്രഹിക്കില്ല.. പ്രത്യേകിച്ച് ചൈനയ്ക്കു മുന്‍തൂക്കം ലഭിക്കുന്നയാതൊരു പ്രവൃത്തിയും അമേരിക്ക ചെയ്യില്ല..:..സഞ്ചാര ഭൂപടത്തില്‍ ഒരിടത്തും കാണാത്ത ഈ പ്രദേശം അതീവ രഹസ്യ സ്വഭാവത്തോടെ നിഗൂഡമായി ഇനിയും നിലനില്‍ക്കപ്പെടും… ചഗോസിയന്‍സ് തിരിച്ച്വരാന്‍ വിധിക്കപ്പെട്ടവരല്ല…

കാര്യം ഇതൊക്കെ ആണെങ്കിലും ഏതെങ്കിലും ഒരു മീന്‍പിടുത്ത ബോട്ടില്‍ കയറി അങ്ങോട്ട് പോകാന്‍ ഒന്ന് ശ്രമിച്ചാലോ … ആലോച്ചിക്കണം..ഭാഗ്യമുണ്ടെങ്കില്‍ ബാക്കി അമേരിക്കന്‍ നേവിയും പിന്നെബഹുമാനപ്പെട്ട സുഷമ സ്വരാജും നോക്കേണ്ടി വരും

(വിവരങ്ങള്‍ വിവിധ പാശ്ചാത്യ മാധ്യമങ്ങളില്‍ നിന്ന് ദിലീപ്  നാരായണന്‍ എന്ന വെക്തി ശേഖരിച്ചത്).

 

1971 ശേഷം ഇവിടെ ജന വാസം ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് . ഡീഗോ എന്നത് വായനക്കാരനും മനോഹരമായ ഒരു സ്വപ്നം  ആണ് .പിന്നീട് ഉള്ളത്  ഉദയംപേരൂര്‍ ആണ് .അവിടുത്തെ  പഴയ പള്ളിയുംതൈക്കാട് പള്ളിയും ഒക്കെ ആണ് .അവിടെ പോയിട്ടുള്ള ഒരു സുഹൃത്ത് പറഞ്ഞത് സാധാപള്ളിക്കപ്പുറം അവിടെ പ്രത്യകമായി ഒന്നുമില്ല എന്നതാണ് .മറിയം സേവയും തോമാ രാജവംശവും ഒക്കെ എത്രമാത്രംസത്യമാണ് എന്നതും മുന്‍പ് പറഞ്ഞത് പോലെ തന്നെ .

കഥയെപ്പറ്റി  സ്വപ്നമെന്നോ യാഥാര്‍ത്യമെന്നോ ഒന്നും പറയാതെ ചാര്‍ളി സിനിമയിലെ ഒരു ഡയലോഗ് പറയാന്‍ ആണ് എനിക്ക് തോന്നുന്നത് ,.’നാമെല്ലാം ആരുടെയെങ്കിലും തോന്നലുകളാണെങ്കിലോ ” …ചിലഉത്തരങ്ങള്‍ അങ്ങനെയും ആകാം .

More Posts

എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര

അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും

വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ

രണ്ടില ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ്‌ കെ മാണി

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍