പുസ്തക നിരൂപണം: “അതിജീവനത്തിൻറെ കാലൊച്ചകൾ” -തയ്യാറാക്കിയത് ഉണ്ണികൃഷ്ണൻ, കൗസ്തുഭം, കരിമ്പുഴ

Share:

Share on facebook
Share on twitter
Share on linkedin

 സ്ത്രീക്ക് സമൂഹം കൽപ്പിച്ചു നൽകിയ അരക്ഷിതാവസ്ഥകൾ സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്നുകൊണ്ട് ജീവിതയാഥാർത്ഥ്യങ്ങളുടെ സങ്കീർണ്ണതകളെ അഭീമുഖീകരിക്കുക എന്ന പ്രധാന വെല്ലുവിളികളെ  നാട്യങ്ങളുടെ മുഖംമൂടികൾ അഴിച്ചുവെച്ചുകൊണ്ട് സ്വയം

വിമർശനപരമായി ചർച്ചചെയ്യുന്നതിനും തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനും ആധുനിക മലയാളി സമൂഹത്തിന് ശക്തമായ മുന്നറിയിപ്പ് നൽകികൊണ്ട് ജ്യോതി.കെ.ജി.യുടെ ചിട്ടയായ സംയോജനത്തിൽ മലയാളത്തിലെ പ്രമുഖരായ പതിനേഴോളം എഴുത്തുകാരികളുടെ അന്വേഷണാത്മകമായ ലേഖനസമാഹാരം “അതിജീവനത്തിൻറെ കാലൊച്ചകൾ” മലയാള സാഹിത്യത്തിന് തികച്ചും ഒരു മുതൽക്കൂട്ടാണ്.

പൊള്ളുന്ന യാഥാർത്ഥ്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന വരികളായിരുന്നു മിക്ക എഴുത്തുകാരികളുടേതെങ്കിലും അക്ഷരനക്ഷത്രം കോർത്ത ജപമാലയുമായി, “സമത്വത്തിലേക്ക് ഇനി എത്രദൂരം”എന്ന ഡോ.എസ്.ശാരദക്കുട്ടിയുടെ ലേഖനത്തില്‍ മന്ത്രവാദവും ഒടിവിദ്യയും ജ്യോത്സ്യവും മാത്രമല്ല അന്ധവിശ്വാസങ്ങളെന്നും ഒരിക്കലും ഒരു പുരോഗമനവാദിയും ശബ്ദിക്കാത്ത, വീടും കുടുംബവും സമൂഹവും അതിലെ സ്ത്രീയുടെ അവസ്ഥകളുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളാണ് ഏറ്റവും പ്രാകൃതമെന്ന ആമുഖത്തോടെയാണ് അവർ ലേഖനം ആരംഭിക്കുന്നത്. “ഏതു പുരോഗമനവാദിയുടേയും കുടുംബം പിന്തിരിപ്പൻ ആശയങ്ങളാൽ സമൃദ്ധമാണ്. ഇടതുപക്ഷക്കാരൻറേയും വലതുപക്ഷക്കാരൻറേയും കുടുംബങ്ങൾ ഇക്കാര്യത്തിൽ ഒരേപോലെ വലതു പക്ഷത്താണ്. സ്ത്രീയുടെ സാമൂഹികാവസ്ഥ മെച്ചപ്പെടണമെങ്കിൽ ആദ്യം വേണ്ടത് കുടുംബത്തിലെ അവളുടെ അവസ്ഥകളിൽ നിലനിന്നുപോരുന്ന അപരിഷ്കൃത ചിന്തകൾ നിർമ്മാർജ്ജനം ചെയ്യുകയാണ്.” ജീർണ്ണതയെ സംരക്ഷിക്കുന്ന കോട്ടമതിലുകളാണ് നിയമങ്ങൾ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിൽ തുല്യപദവിയും തുല്യവരുമാനവുമുള്ള ദമ്പതികളാണെങ്കിലും വീട്ടിലെത്തിയാൽ ഒരാൾ മറ്റേയാളിന് അടിമയായിരിക്കേണ്ട അവസ്ഥയാണ് കുടുംബത്തിനുള്ളിൽ നിലനിൽക്കുന്നത്. അമ്മ അച്ഛനെ അനുസരിക്കുന്ന വീടാണ് മാതൃകാവീട്. വിവാഹപ്പന്തലിൽ വെച്ചുതന്നെ ആചാരപരമായി തുടങ്ങിവെക്കുകയാണ് ആ ജനാധിപത്യ വിരുദ്ധത. സ്വന്തം മകളെ അന്യവീടിന് ബലികൊടുക്കാൻ തയ്യാറെടുക്കുന്നവരാണ് ബഹുഭൂരിപക്ഷം രക്ഷിതാക്കളും. സൗഹാർദ്ദപരമായ ഒരന്തരീക്ഷത്തിലാവണം സ്ത്രീ-പുരുഷ ബന്ധങ്ങൾ ആരംഭിക്കേണ്ടത്; അല്ലാതെ ഭയത്തോടെയാകരുത്. നാട്ടിൻപുറങ്ങളിലും സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന വീടുകളിലും ശക്തമായി ഇന്നും നിലനിൽക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുരുഷാധിപത്യത്തിൽ അടിയുറച്ച മൂല്യബോധവും നമ്മുടെ പെൺകുട്ടികളുടെ ജീവിതത്തെ നൂറ്റാണ്ടുകൾക്കു മുമ്പുള്ള അവസ്ഥയിൽ നിലനിർത്തിയിരിക്കുകയാണെന്നും ഈ പുസ്തകത്തിലൂടെ  അടിവരയിട്ടു പറയുന്നുണ്ട് .

 

ജീവശാസ്ത്രപരവും സാമൂഹികവുമായ അടിസ്ഥാന ഘടകങ്ങളെല്ലാംതന്നെ സ്ത്രീ-പുരുഷ സമത്വത്തെ സാധൂകരിക്കുന്നതായിരുന്നിട്ടും ഈ സംസ്കൃത സാമൂഹിക സാഹചര്യത്തിലും അസമത്വം മാറ്റമില്ലാതെ തുടരുകയാണ്. സ്ത്രീ പ്രശ്നത്തെ സമൂഹത്തിൻറെ പൊതുപ്രശ്നമായി കാണാനുള്ള മാധ്യമങ്ങളുടേയും മുഖ്യരാഷ്ട്രീയ കക്ഷികളുടേയും വിമുഖത ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. നമ്മുടെനാട്ടിലെ ഫ്യൂഡൽ ധാർമ്മിക സങ്കൽപ്പങ്ങളുടെ തലത്തിൽ നിന്നു നോക്കുമ്പോൾ വിവാഹമോചനത്തെ ഒരു സ്വാഭാവികതയായി കാണാനോ വിവാഹപൂർവ്വ-വിവാഹേതര സൗഹൃദങ്ങളെ അംഗീകരിക്കാനോ കഴിയാതെ ഇതെല്ലാം അരാജക പ്രവണതകളായി വ്യാഖ്യനിക്കപ്പെടുന്നു. മധുരം പുറത്തുവെച്ചാൽ പട്ടി നക്കും എന്ന മട്ടിൽ പ്രസ്താവനയിറക്കി ബൗദ്ധികവും ശാരീരികവും മാനസികവുമായി തളർത്തി പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടുമെന്ന അവസ്ഥ സൃഷ്ടിച്ചെടുക്കുന്ന ഒരു സമൂഹത്തിൽനിന്നും സ്ത്രീകൾ ഇനിയും എത്രയോ ശക്തിയാർജ്ജിക്കേണ്ടിയിരിക്കുന്നുവെന്നുള്ള ഒരു  മുന്നറിയിപ്പു കൂടിയാണ് . ആൺകുട്ടികളും പെൺകുട്ടികളും മാനസികാരോഗ്യത്തോടെ ജനാധിപത്യ ബോധത്തോടെ പുലരുന്ന ഒരു ലോകത്തെ സ്വപ്നം കണ്ടുകൊണ്ടാണ് ഈ  ലേഖനം അവസാനിപ്പിക്കുന്നത്. 

 

സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് മാത്രമല്ല കേരളത്തിലും വർദ്ധിച്ചുവരുന്നതോടൊപ്പം അത്തരം കുറ്റകൃത്യങ്ങളെ സമീപിക്കുന്നതിലുള്ള രീതിശാസ്ത്ര പൊരുത്തക്കേടുകളും വർദ്ധിക്കുകയാണ്. ആൺകോയ്മയുടെ സ്വാധീനശക്തികൊണ്ടുമാത്രമല്ല സ്ത്രീത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ നവീകരണവും ഇവിടെ സംഭവിക്കുന്നില്ലായെന്ന് പ്രൊഫ.മീനാക്ഷിതമ്പാൻ തൻറെ “തുല്യതക്കുവേണ്ടിയുള്ള സമരം ശക്തിപ്പെടുത്തുക” എന്ന ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. കൊളോണിയൽ ഭരണത്തിൻറെ നരകയാതനയനുഭവിച്ച ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയിട്ടും വോട്ടവകാശം ഉൾപ്പെടെയുള്ള എല്ലാ അവകാശങ്ങളും നേടാൻ സാധിച്ചത് നീണ്ടുനിന്ന പ്രക്ഷോഭങ്ങളുടേയും സമരങ്ങളുടേയും ഫലമായിരുന്നുവെന്നും ഓർമ്മിപ്പിക്കുന്ന ലേഖനമാണിത്.  സ്ത്രീകളോടുള്ള വിവേചനത്തിന് അറുതി വരുത്താനും അവരുടെ അവകാശം സംരക്ഷിക്കപ്പെടാനും നിലവിലുള്ള ദുർബ്ബല നിയമങ്ങൾ കൊണ്ടുമാത്രം കഴിയില്ലെന്നും സ്ത്രീകളുടെ ശക്തമായ ഇടപെടലും ജാഗ്രതയും അനിവാര്യമാണെന്നും നയരൂപീകരണത്തിലും ഭരണനിർവ്വഹണ രംഗത്തും സ്ത്രീകൾക്ക് അർഹമായ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടതിന്‍റെ  ആവശ്യകതയും ഇവിടെ വ്യക്തമാണ് .

 

ജിഷയുടെമേൽ നടന്ന അതിദാരുണമായ കൊലപാതകത്തെ ചൂണ്ടുപലകയാക്കി കേരളത്തിലെ ദളിതരുടെ അവസ്ഥാവിശേഷത്തെ വിശകലനം ചെയ്യുകയാണ് “ജിഷമോൾ കേരളത്തിന് ആര്” എന്ന ലേഖനത്തിലൂടെ പ്രൊഫ.സുജ സൂസൻ ജോർജ്.
മാധ്യമപ്രവർത്തകയും ഇസ്ലാംമത വിശ്വാസിയുമായ വി.പി.റജീനയുടെ മദ്രസ പഠനാനുഭവവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ മതമേലധ്യക്ഷന്മാർ ഉറഞ്ഞു തുള്ളിയതിൻറെ ഭീകരതയെ അനുസ്മരിച്ചുകൊണ്ട് എല്ലാമതങ്ങളിലേയും പുരുഷമേധാവിത്വത്തിലധിഷ്ഠിതമായ പൗരോഹിത്യത്തിൻറെ സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടുകയാണ് ആർ.പാർവ്വതിദേവിയുടെ “മതാധികാരം സ്ത്രീവിരുദ്ധമാകുമ്പോൾ” എന്ന ലേഖനത്തിലൂടെ. ലിംഗസമത്വം ഒരു ജനാധിപത്യമൂല്യമായി അംഗീകരിക്കപ്പെട്ടിരിക്കുമ്പോൾ സ്വന്തം മതത്തിൻറെ ആൺകോയ്മയും ചൂഷണവും അതിക്രമങ്ങളും ചെറുക്കാൻ അതത് മതവിശ്വാസികൾതന്നെ രംഗത്തുവരണമെന്നും ലിംഗനീതിക്കുവേണ്ടി നിലകൊള്ളാത്ത ഒരുമതവും പ്രസ്ഥാനവും മുന്നോട്ടുപോവില്ലെന്നും ഒാര്‍മ്മിപ്പിച്ചുകൊണ്ടുള്ള ശക്തമായ എഴുത്ത്.

 

വർത്തമാനകാലത്ത് ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട ശബരിമല പോലുള്ള ക്ഷേത്രങ്ങളിലെ പ്രത്യേക പ്രായത്തിലുള്ള സ്ത്രീ നിരോധനത്തെ അധികരിച്ച് ആർത്തവവും അശുദ്ധിയും തമ്മിലുള്ള ബന്ധത്തെകുറിച്ച് പാരമ്പര്യവാദികൾക്കും മതമേലധ്യക്ഷന്മാർക്കുപോലും ഉത്തരംമുട്ടുന്ന ഒട്ടേറെ ചോദ്യങ്ങളാണ് “ആർത്തവം അശുദ്ധിയാണോ” എന്ന മാനസിയുടെ ലേഖനവും,  കമ്പോളവൽക്കരിക്കപ്പെടുന്ന സ്ത്രീ ശരീരത്തെകുറിച്ചാണ് അഡ്വ.പി.വസന്തം തൻറെ ലേഖനത്തിലൂടെ സൂചിപ്പിക്കുന്നത്. 

 

വിവാഹ കമ്പോളത്തിൽ നല്ലവിലകിട്ടാൻ വേണ്ടിയാണ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതെന്നുംഅവരിൽപലരും തൊഴിലിലേക്കെത്താതെ അപ്രത്യക്ഷരാകുന്നുവെന്നും ഗവേഷണ വിദ്യാർത്ഥി കൂടിയായ അരുന്ധതി.ബി. തൻറെ “സ്ത്രീശാക്തീകരണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമല്ല” എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികവും സാമൂഹികവുമായ സ്വാശ്രയത്വത്തിനൊപ്പം ജാതിയുടേയും വർഗ്ഗത്തിൻറേയും കളങ്ങളെ മറികടക്കുന്ന കൂട്ടായ്മകൾ കലാലയ രാഷ്ട്രീയങ്ങളിലൂടെ നേടിയെടുക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു. എല്ലാ ജാതികളിലും എല്ലാ വർഗ്ഗത്തിലുംപെട്ട സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പങ്കാളിത്ത ജനാധിപത്യ സംരംഭങ്ങളെ സ്വപ്നം കണ്ടുകൊണ്ടാണ് അരുന്ധതി ലേഖനം അവസാനിപ്പിക്കുന്നത്. 
സ്ഥലകാലഭേദമില്ലാതെ സ്ത്രീകൾ ചില പുരുഷന്മാരാൽ അപമാനിക്കപ്പെടുന്നതിനെതിരേയാണ് കെ.എ.ബീനയുടെ ലേഖനം. സ്ത്രീയുടെ മൗനം കീഴടങ്ങലല്ലെന്നും അത് സഹനത്തിൻറേയും ക്ഷമയുടേയും സ്നേഹത്തിൻറേയും ഔദാര്യമാണെന്നും തലമുറകൾ കേട്ടുകേട്ട് കൂട്ടിവെച്ച അപമാനഭാരത്തിൻറെ അഗ്നിപർവ്വതങ്ങളെ ഉള്ളിൽകൊണ്ടുനടക്കുന്ന പുതിയ പെൺകുട്ടികൾ പൊട്ടിത്തെറിക്കുന്നത് ഇക്കൂട്ടർ കരുതിയിരിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

 

സദാചാരപോലീസിംഗിൻറെ സാധ്യതകളേയും വളർച്ചയേയും പ്രതിപാദിക്കുന്നതാണ് രേഖാരാജിൻറെ “തെറ്റുകൾ കണ്ടുപിടിച്ചവ കണ്ടുപിടിക്കാത്തവ” എന്ന ലേഖനം.
ശരീരസമത്വത്തിൻറെ പ്രാധാന്യത്തെകുറിച്ച് പ്രതിപാദിക്കുന്നതാണ് ഹിമശങ്കർ ശീമാട്ടിയുടെ ലേഖനം. പുല്ലിംഗമില്ലാത്ത പദമായി കന്യകാത്വം നിലനിൽക്കുന്നിടത്തോളംബലാൽസംഗത്തിന് അറുതി വരുന്നതല്ല എന്ന് നിരവധി ഉദാഹരണങ്ങൾ സഹിതം ഓർമ്മപ്പെടുത്തുന്നതാണ് വി.യു.അമീറയുടെ “പെണ്ണുടൽ ഭേദിക്കുന്ന ശിക്ഷകൻ”. ബലാൽസംഗത്തിൻറെ വിവിധ സാധ്യതകളെ വിശകലനം ചെയ്യുന്നതാണ് ഈ ലേഖനം. ആർത്തവ രാഷ്ട്രീയത്തിൻറെ പ്രസക്തി വിളിച്ചോതുന്നതാണ് ബബിത മെറീന ജസ്റ്റിൻറെ ലേഖനം. 
> സ്ത്രീയായി ജനിച്ചതിൻറെ പേരിൽ മാത്രം വീട്ടിനകത്തും പുറത്തും യാത്രയിലും ക്യാമ്പസിലും തൊഴിലിടങ്ങളിലും അശ്ലീലവാക്കുകൾ, നോട്ടം, അപ്രതീക്ഷിതമായ ശാരീരികാക്രമണം വിവേചനം തുടങ്ങിയ വെല്ലുവിളികളെ സ്വന്തം അനുഭവത്തിൻറെ വെളിച്ചത്തിൽ പച്ചയായി വിവരിക്കുകയാണ് “പെണ്ണ് ഒരു ചരക്കല്ല” എന്ന ലേഖനത്തിലൂടെ ഷീബ.ഇ.കെ. സമൂഹം സ്ത്രീക്കുമേൽ കൽപ്പിച്ചിട്ടുള്ള ആണധികാരത്തിൻറെ വിലക്കുകളെ ഇല്ലായ്മ ചെയ്യാൻ സ്ത്രീകൾക്ക് വിദ്യാഭ്യാസവും പുറംലോകവുംസാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് ലേഖിക ഓർമ്മിപ്പിക്കുന്നു. കുടുംബവും സമൂഹവും സംഘടനകളും സർക്കാരും ഒത്തൊരുമിച്ചാൽ സ്ത്രീകൾക്ക് സുരക്ഷിതത്വമുള്ള ഒരു ഭാവി ഉണ്ടാവുകതന്നെ ചെയ്യുമെന്ന് ലേഖിക പ്രത്യാശിക്കുന്നു. 

 

> സദാചാരമതിലുകൾ സ്ത്രീസ്വാതന്ത്ര്യത്തിനു നേരെയുള്ള പുരുഷാധിപത്യത്തിൻറെ സ്വാർത്ഥമായ തടവറയാണെന്നും അത് പൊളിക്കാവുന്നതാണെന്നും ജാനറ്റ് തെരസ് തൻറെ ലേഖനത്തിൽ വ്യക്തമാക്കുന്നു. പെൺകുട്ടികൾക്ക് നഷ്ടമാകുന്ന കായികമേഖലയേയും അതിൻറെ സാധ്യതകളേയും അതുമൂലം നഷ്ടപ്പെടുന്ന കായിക മാനസിക വികാസങ്ങളേയുംപറ്റി പ്രതിപാദിക്കുന്നതാണ് വിനയയുടെ “കളിക്കളത്തിലും ഗ്യാലറിയിലുമെത്താത്ത പെൺജന്മങ്ങൾ” എന്ന ലേഖനം. നവമാധ്യമമായ ഫേസ്ബുക്കിലെ പെണ്ണിടങ്ങളെകുറിച്ചും സ്ത്രീസമത്വ വിഷയങ്ങളുടെ മുഖപുസ്തകത്തിലെ പ്രസക്തിയെകുറിച്ചും ആദില കബീർ വിവരിക്കുന്നു. 

 

നിർഭയമായി ജീവിക്കാനുള്ള അവകാശം മനുഷ്യകുലത്തിൻറെ പാതിയോളം വരുന്ന സ്ത്രീസമൂഹത്തിന് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നും ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള തുല്യനീതി, സ്വാതന്ത്ര്യം, അവകാശ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്ന ഒരു ഭരണകൂടം ഇന്ത്യൻ സമൂഹത്തിൻറെ അവകാശമാണെന്നും “വെല്ലുവിളിയാകുന്ന സ്ത്രീസുരക്ഷ” എന്ന ലേഖനത്തിലൂടെ ജ്യോതി.കെ.ജി.വ്യക്തമാക്കുന്നു. അതുപോലെ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ സ്ത്രീകളോടുള്ള സാമൂഹ്യമനോഭാവം മാറാതെ കേരളത്തിന് ഒരിഞ്ചുപോലും മുന്നോട്ടുപോകാനാകില്ലെന്നും ലേഖിക ഓർമ്മിപ്പിക്കുന്നു. പൊതുജനശ്രദ്ധ പിടിച്ചുപറ്റിയ കാലൊച്ചകളെ സശ്രദ്ധം സംയോജിപ്പിച്ച ജ്യോതി.കെ.ജി.ക്കും അവ സമ്മാനിച്ച ഇതര എഴുത്തുകാരികൾക്കും വായനക്കാരിലെത്തിച്ച പ്രസാധകരായ മെയ്ഫ്ലവർ(പായൽ ബുക്സ്) നും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ..

More Posts

എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര

അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും

വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ

രണ്ടില ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ്‌ കെ മാണി

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍