ഇനിയെങ്കിലും ഈ സർക്കാരിന് ജനങ്ങളുടെ സുരക്ഷ പ്രധാനമെന്ന് പറയരുത്’; അമിത് ഷായുടെ ബംഗാളിലെ പൊതുയോഗങ്ങൾക്കെതിരെ പാർവ്വതി

തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഇന്നലെ മാത്രം നാല് സ്ഥലങ്ങളിലാണ് അമിത് ഷാ പൊതുയോ​ഗങ്ങൾ നടത്തിയത്.

തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനം പാലിക്കുന്നു: പാർവതി തിരുവോത്ത്

കുംഭമേളയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അര്‍ണബ് ഗോസ്വാമി തബ്‌ലീഗ് ജമാഅത്തിനെതിരെ സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോയും പാര്‍വ്വതി പങ്കുവെച്ചിരുന്നു.

സ്ഥാനാര്‍ത്ഥിയായതോടെ സിനിമയിൽ മക്കളുടെ അവസരങ്ങള്‍ നഷ്ടമായി: കൃഷ്ണകുമാര്‍

തെരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ് അദ്ദേഹം പറഞ്ഞു.

2019ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്ക്കാരം രജനികാന്തിന്

ആഷ ഭോസ്ലെ, ശങ്കർ മഹാദേവൻ, അഭിനേതാക്കളായ മോഹൻലാൽ, ബിശ്വജീത്, സംവിധായകൻ സുഭാഷ് ഘായ് എന്നിവർ ചേർന്നാണ് രജനികാന്തിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.

നടി ഷക്കീല കോൺഗ്രസിൽ ചേർന്നു; മനുഷ്യാവകാശ വിഭാഗത്തിൽ പ്രവർത്തിക്കും

തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന ഷക്കീല തമിഴ്നാടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് പ്രവേശനം നടത്തിയത്.

മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനാകുന്ന ‘വണ്‍’ മാര്‍ച്ച് 26 മുതല്‍ തിയേറ്ററുകളില്‍

കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ നില്‍ക്കെ മുഖ്യമന്ത്രി കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമ റിലീസിനെത്തുന്നു എന്നതിലും കൗതുകമുണ്ട്.

സൃഷ്ടിച്ച സിനിമ എവിടെ പ്രദർശിപ്പിക്കണമെന്ന് ഞാൻ തന്നെ തീരുമാനിക്കും : സിനിമ സംഘടനകളെ വെല്ലു വിളിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി

സിനിമാ സൃഷ്ടാക്കളോട് സിനിമയുണ്ടാക്കരുതെന്ന് പറയരുതെന്ന് സംവിധായകനായ ലിജോ ജോസ് പെല്ലിശേരി. താനുണ്ടാക്കിയ സിനിമ എവിടെ പ്രദർശിപ്പിക്കണമെന്ന് താൻ തീരുമാനിക്കും. കൂടാതെ ഈ പ്രശ്‌നഭരിതമായ സമയത്ത് കലയിലൂടെ ആളുകളെ ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കേണ്ടതുണ്ടെന്നും ലിജോ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കി, കുറിപ്പ് താഴെ, എനിക്ക് സിനിമ കാശുണ്ടാക്കുന്ന യന്ത്രമല്ല, അതെനിക്ക് എന്റെ കാഴ്ചപ്പാട് പ്രദർശിപ്പിക്കാനുള്ള മീഡിയമാണ്. അതിനാൽ ഇന്ന് തൊട്ട് ഞാൻ ഒരു സ്വതന്ത്ര സിനിമാ പ്രവർത്തകനാണ്. സിനിമയിൽ നിന്ന് ഞാൻ ഉണ്ടാക്കിയ കാശെല്ലാം നിക്ഷേപിച്ചത് നല്ല സിനിമയുണ്ടാക്കാനുള്ള ഇന്ധനമായാണ്, മറ്റൊന്നിനുമല്ല. […]

മലയാളം സിനിമയുടെ ഓൺലൈൻ റിലീസിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

മലയാളം സിനിമകളുടെ ഓൺലൈൻ റിലീസിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇന്ന് ചേർന്ന വെർച്വൽ യോഗത്തിൽ ഓൺലൈൻ റിലീസിന് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തിൽ ഒ.ടി.ടി. റിലീസ് വേണോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാം. ചിത്രീകരണം പൂർത്തിയായ 15 സിനിമകളുടെ നിർമ്മാതാക്കളുമായി അസോസിയേഷൻ ചർച്ച നടത്താനും തീരുമാനമായി. അതേസമയം ഒ.ടി.ടി. റിലീസിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ കത്തിന് മറുപടി ലഭിച്ച ശേഷം മാത്രം തുടർ ചർച്ചകളെന്ന് തിയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചു. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രം […]