സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുന്ന പെണ്ണുങ്ങൾ കുഞ്ഞുങ്ങളുമായി വണ്ടിക്ക് തല വയ്ക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ? പരാജിതരെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവയാണ് നമ്മുടെ കുടുംബങ്ങൾ ” – ദീപ നിശാന്ത്

രണ്ടുമൂന്നാഴ്ച മുൻപ് അവളതു പറഞ്ഞപ്പോൾ എനിക്കു ശ്വാസം മുട്ടി. തീവണ്ടിക്കു തല വെച്ച് ചിതറിക്കിടക്കുന്ന കുറേ പെണ്ണുങ്ങളെ മനസ്സിലോർത്തു..ഭർത്താവിനെ ഉപേക്ഷിച്ച് തിരിച്ചു കയറിവന്ന പെണ്ണുങ്ങൾ നേരിടുന്ന തിരസ്കാരങ്ങളോർത്തു. എലിയെയും പൂച്ചയേയും ഒന്നിച്ച് ഒരേ കൂട്ടിലിട്ട് പൂട്ടി കടമ നിറവേറ്റലിന്റെ ആശ്വാസത്തോടെ തിരിഞ്ഞു നടക്കുന്ന മാതാപിതാക്കളെ ഓർത്തു. “പ്രിയപ്പെട്ട മാതാപിതാക്കളേ, തകർന്ന ദാമ്പത്യ ബന്ധങ്ങളിലുള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ,.. ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാൾ ഭേദം എന്ന് നിങ്ങൾ മനസ്സിലാക്കണം…..” ട്വിറ്ററിൽ […]

അർബുദകോശങ്ങളെ വെല്ലുവിളിയ്ക്കാൻ നവീന ചതുരുപായചികിൽസകൾ

എതിരൻ കതിരവൻ എഴുതുന്നു   ലോകത്ത് ഒരു ദിവസം 22,000 പേരാണു ക്യാൻസർ പിടിപെട്ട് മരിയ്ക്കുന്നത്. ഇക്കൊല്ലം പതിനാലു മില്ല്യൻ ആൾക്കാർ മനസ്സിലാക്കും തങ്ങൾക്ക് ക്യാൻസർ ആണെന്ന്. ഈ നിലയ്ക്കു പോയാൽ 2030 ആകുമ്പോഴേയ്ക്ക് 21 മില്ല്യൻ ആൾക്കാർ അർബുദരോഗികളായിരിക്കും,13 മില്ല്യൻ പേർ ഒരു കൊല്ലം മരണത്തിനു കീഴ്പ്പെടും. വ്യാധികളുടെ ചക്രവർത്തി തന്നെ ക്യാൻസർ. മരണത്തിന്റെ ഈ വെല്ലുവിളിയെ നേരിടാൻ നവനവങ്ങളായ ചികിൽസാപദ്ധതികളുമായി ശാസ്ത്രജ്ഞർ എത്തുകയാണ്; തീവ്രശ്രമങ്ങളാണ് ആധുനിക തന്മാത്രാശാസ്ത്രലാബുകളിൽ നടന്നു പോരുന്നത്. പ്രതിരോധശാസ്ത്ര (Immunology)വും ജനിതകശാസ്ത്ര […]

പ്രളയദിനങ്ങളുടെ ഓര്‍മ്മയില്‍ ഇന്ന് സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം പകരുന്ന ബലിപെരുന്നാള്‍

ഇന്ന് ത്യാഗത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം പകരുന്ന ബലിപെരുന്നാള്‍. ഒന്നും തന്റേതല്ലെന്ന ലാളിത്യത്തിന്റെ പാഠമാണ് പെരുന്നാള്‍ നൽകുന്നത്. പെരുന്നാള്‍ നമസ്കാരത്തിനായി സംസ്ഥാനത്തെ ഈദ് ഗാഹുകള്‍ ഒരുങ്ങി ക്കഴിഞ്ഞു.   ജീവിത സായാഹ്നത്തിൽ ലഭിച്ച സ്വന്തം മകനെ ബലി നൽകണമെന്ന ദൈവ കൽപന ശിരസാ വഹിച്ച ഇബ്രാഹിം നബി യുടെ ത്യാഗത്തിന്റെ സ്മരണയാണ് ബലിപെരുന്നാള്‍. ഇബ്രാഹിമിന്റെയും മകന്റെയും അടിയുറച്ചവിശ്വാസത്തിൽ സംപ്രീതനായ ദൈവം മകനുപകരം ആടിനെ ബലിനൽകിയാൽ മതിയെന്ന് അരുള്‍ ചെയ്തു. ആത്മത്യാഗത്തിന്റെ ഈ പാഠം ജീവിതത്തിലേക്ക് പകര്‍ത്താനാണ് വിശ്വാസികള്‍ […]

ജീവവായു കിട്ടാതെ പിടഞ്ഞ് വീണ പിഞ്ചോമനങ്ങൾക്ക് കാലത്തിന്റെ കാവ്യനീതി; ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് എഴുതുന്നു

ഗോരഖ്പൂരിലും ഫുൽ പൂരിലും കാവിക്കൊടി താഴെ വീഴുമ്പോൾ, യു.പി.യിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ദേശീയ തലത്തിൽ തന്നെ വലിയ പ്രസക്തിയുണ്ട്. നിലവിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മുൻ ലോക്സഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ഏറ്റുവാങ്ങിയ പരാജയം മതേതര ജനകീയ രാഷ്ട്രീയ ബദലുകൾക്ക് നിർണായകം തന്നെ. ഹിന്ദുത്വത്തിന്റെ പോസ്റ്റർ ബോയ് യോഗി അദിത്യനാഥ് നാല് തവണയായി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ഗോരഖ്പൂർ. 27 വർഷമായി ബി.ജെ.പി മാത്രം ജയിച്ചിരുന്ന സീറ്റ്. 2014ലെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിൽപ്പരം. ആ സീറ്റാണ് എസ്.പി-ബി.എസ്.പി സഖ്യത്തിനു മുന്നിൽ ബി.ജെ.പി.ക്ക് […]

മഹാരാഷ്ട്ര കർഷക മാർച്ചിന് പിന്തുണയുമായി സുസ്മേഷ് ചന്ദ്രോത്ത്

നിങ്ങൾക്ക് കുടിക്കാൻ വെള്ളം കിട്ടുന്നു. നിങ്ങൾക്ക് ഫ്‌ളഷ് ചെയ്തു രസിക്കാനുള്ളത്ര വെള്ളം കിട്ടുന്നതിനാൽ വേണ്ടതിലേറെ തിന്നുന്നു. വേണ്ടതിലേറെ തിന്നാനുള്ളത് വാങ്ങാൻ പണമുള്ളതിനാൽ നിങ്ങൾ വാങ്ങുകയും തിന്നുകയും ചെയ്യുന്നു. ടോയ്‌ലറ്റുകളിലിരുന്ന് മണിക്കൂറുകളോളം വാട്‌സ്ആപും ഫേസ്ബുക്കും പരിശോധിക്കുന്നു. നടക്കാൻ പോകാനും ഓഫീസിൽ പോകാനും അതിഥി സൽക്കാരത്തിനു പോകാനും നിങ്ങൾ തരാതരം ചെരുപ്പുകൾ വാങ്ങുന്നു. കാലിലിടാൻ പലതരം പാദസരങ്ങളും വിരലാഭരണങ്ങളും വാങ്ങുന്നു. കാശെടുത്തില്ലെങ്കിലും കാർഡുണ്ടെങ്കിൽ എന്തും വാങ്ങാമെന്ന ആത്മവിശ്വാസത്തിൽ നിങ്ങൾ എന്തുവാങ്ങാമെന്നതിനെപ്പറ്റി എപ്പോഴും ആലോചിക്കുന്നു. വോട്ട് ചെയ്തില്ലെങ്കിലും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും […]

പാതി ആകാശവും പാതി രാത്രികളും നിഷേധിക്കപ്പെട്ടവർക്ക്

ആഗോള ജൻഡർ ഗ്യാപ് ഇൻഡക്സിൽ 21 സ്ഥാനങ്ങൾ ഇടിഞ്ഞ് 108 -ാം സ്ഥാനത്താണ് ‘അമ്മ’ ഭാരതം. ഈ സൂചികകളിലെ ഒരു ഘടകം കാണാപ്പണി (un paid labour) യാണ്. പുരുഷൻ 11% കാണാപ്പണി ചെയ്യുമ്പോൾ ഭാര്യ , പെങ്ങൾ, അമ്മ, അമ്മായിയമ്മ റോളുകളിൽ സ്ത്രീകൾ ചെയ്യുന്നത് 66 % കാണാപ്പണികളാണ്. ഊട്ടി വളർത്തുന്ന മാതൃത്വം പോറ്റി വളർത്തുന്നത് ഭർതൃത്വത്തെ കൂടിയാണ്. ഇന്നാട്ടിലെ പുരുഷന്റെ പ്രൊഫഷണൽ നേട്ടങ്ങൾക്ക് (എന്റയടക്കം) എരിഞ്ഞു തീരുന്നത് ഈ കാണാപ്പണിക്കാരുടെ (എന്റെ ഭാര്യയടക്കം ) […]

തൃത്താലയിൽ MLA ഫണ്ട് ഉപയോഗിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും – ബാലു സുബ്രമഹ്ണ്യം

സാധാരണക്കാരായ ആളുകൾക്ക് വേണ്ടി തൃത്താല നിയോജക മണ്ഡലം പ്രധാനമന്ത്രി 58 ലക്ഷം രൂപ മുടക്കി കൂറ്റനാട് പണിയിപ്പിച്ചതാണ് ടേക് എ ബ്രേക്ക് എന്ന ഈ മഹാമഹം. വിവിധ പേരിട്ട് മണ്ഡലത്തിൽ ഇരുവരെ കാണാത്ത എന്ന തോന്നൽ ഉളവാക്കുന്ന വ്യത്യസ്ത വികസന പ്രവർത്തനം എന്ന് കൊട്ടിഘോഷിച്ചവയിൽ ഒന്നാണിത്. ഇത് ഇന്നലെ കൂറ്റനാട് പോയപ്പോൾ എടുത്ത ഫോട്ടോ ആണ്. 1 – പണി കഴിഞ്ഞ് ഇന്നുവരെ കാര്യക്ഷമമാക്കിയിട്ടില്ല 2- എന്താണ് പൊതുജനങ്ങൾക്ക് ഇതുകൊണ്ടുള്ള പ്രയോജനം ?.. 3- പിന്നെ ഈ […]

ഒഞ്ചിയത്ത് സംഭവിക്കുന്നതെന്ത്?

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒഞ്ചിയത്തും ഒാര്‍ക്കാട്ടേരിയിലുമുണ്ടായ സംഘര്‍ഷങ്ങളുടെ കാരണമെന്തെന്ന അന്വേഷണത്തില്‍ പ്രതിക്കൂട്ടിലാവുന്നത് ആര്‍.എം.പി നേതൃത്വമാണ്.2008 ലാണ് ആര്‍.എം.പി രൂപീകരിക്കുന്നത്.വര്‍ഷങ്ങള്‍ പിന്നിടുന്പോള്‍ സംഘടനാപരമായും രാഷ്ട്രീയമായും അവര്‍ കൂടുതല്‍ കൂടുതല്‍ ദുര്‍ബ്ബലപ്പെട്ടു.ഈ പരിണാമത്തിന് നിരവധി കാരണങ്ങള്‍ കണ്ടെത്താനാവും.ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ അവരുയര്‍ത്തുന്നത് പലപ്പോഴും ദുര്‍ബ്ബലമായ പ്രതികരണങ്ങളാണ്.നവലിബറല്‍ നയങ്ങള്‍ക്കെതിരായും അതിന്റെ ഉപോല്‍പ്പന്നമായ അഴിമതി,വര്‍ഗ്ഗീയത അതുയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരായും ജനങ്ങളെ പ്രക്ഷോഭവത്കരിക്കുന്നതില്‍ അവര്‍ തികഞ്ഞ പരാജയമായി.അന്ധമായ സി.പി.ഐ(എം)വിരുദ്ധ ജ്വരം ആരുമായും കൈകോര്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുകയും അവരെ തിരിച്ചും രാഷ്ട്രീയമായി സഹായിക്കുന്ന അവസാരവാദ രാഷ്ട്രീയത്തിന് […]

ഒഞ്ചിയത്ത് സംഭവിക്കുന്നതെന്ത് ?

ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ഒരു പ്രവർത്തന പരിപാടിയും ആശയവും ഉണ്ടാവും. എന്നാൽ ആർഎംപി യെ സംബന്ധിച്ച് ഇത്തരത്തിലൊന്നില്ല. അതുകൊണ്ട് തന്നെ അണികളെ സംഘടനയിൽ ചേർത്ത് നിർത്തുന്നതിന് ആർഎംപി നേതൃത്വം ഉപയോഗിക്കുന്നത് സിപിഐ(എം) വിരുദ്ധതയുടെ വൈകാരിക തലം മാത്രമാണ്. ഈ വൈകാരികതയുടെ ആയുസ്സ് ഏതാണ്ട് അവസാനിച്ചിരിക്കുയാണ് എന്ന് മാത്രമല്ല ഇടത് മനസ്സുളള വലിയൊരു വിഭാഗം യാഥാർത്ഥ്യം മനസ്സിലാക്കി സിപിഐ(എം) ലേക്ക് മടങ്ങാൻ തുടങ്ങുകയും ചെയ്തു. ഈ അവസരത്തിലാണ് സിപിഐ(എം) സമ്മേളനങ്ങൾ നടക്കുന്നതും സ: TP Bineesh Onchiyam ഏരിയാ […]

അസഹിഷ്ണുതയുടെ മൂർത്തികൾ ഉഗ്രരൂപം പൂണ്ടാടുമ്പോൾ,ജനാധിപത്യ വ്യവസ്ഥിതിയുടെ തലയിൽ വാമന പാദം പതിയുമ്പോൾ, അതിനെതിരെ ഉച്ചത്തിൽ ശബ്ദിക്കുക എന്നത് ഏറ്റവും ശക്തമായ രാഷ്ട്രീയം – അമീറ ഐഷാബീഗം

  അസഹിഷ്ണുതയുടെ മൂർത്തികൾ ഉഗ്രരൂപം  പൂണ്ടാടുമ്പോൾ,ജനാധിപത്യ വ്യവസ്ഥിതിയുടെ തലയിൽ വാമന പാദം പതിയുമ്പോൾ,  അതിനെതിരെ ഉച്ചത്തിൽ ശബ്ദിക്കുക എന്നത്  ഏറ്റവും ശക്തമായ രാഷ്ട്രീയം  – അമീറ ഐഷാബീഗം        പാകിസ്താനി പൊളിറ്റീഷ്യൻ സൽമാൻ തസീർ കൊല്ലപ്പെട്ടപ്പോൾ എം ജെ അക്ബർ പറഞ്ഞത് അയാൾ ഒരു ഇന്ത്യൻ മുസ്ലിം ആയിരുന്നെങ്കിൽ ഇന്നും ജീവനോടെ ഉണ്ടായിരുന്നേനെ എന്നാണ്.   പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും തീവ്രവാദികളുടെ ഈറ്റില്ലമായി മുദ്രകുത്തി രസിക്കുന്നവരുടെ ഉള്ളിൽ നിന്ന് പുളിച്ചു തികട്ടി വന്ന കമന്റ് ആണത്… അങ്ങിനെ ഇന്ത്യൻ […]