പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഏലപ്പാറ ജംഗ്ഷനില്‍ വെള്ളംകയറി. പ്രദേശത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവിടുത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ കല്ലാര്‍, ലോവര്‍ പെരിയാര്‍ (പാം ബ്ലാ ), കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്. പൊന്‍മുടി ഡാം […]

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31 രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ആയിരുന്നു അപകടം. ശ്രീകാന്തിന്റെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും […]

ഇടുക്കിയിൽ കനത്ത മഴ : കല്ലാർക്കുട്ടി , ലോവർപെരിയാർ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും ഉടന്‍ തുറന്നേക്കും ; പൊൻമുടി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും : പെരിയാർ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം : ഇടുക്കി സംഭരണ ശേഷിയുടെ ഡാമിൽ 58.65 % വെള്ളം

മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെയും ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടന്‍ തുറക്കുമെന്ന് റിപ്പോർട്ട്. 800 ക്യുമെക്സ് വീതം വെള്ളമാകും പുറത്തുവിടുക. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ രാത്രി ഗതാഗതം നിരോധിച്ചു. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇത് കണക്കിലെടുത്താണ് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ […]

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള നിയമന ശുപാർശ തടയാൻ റിട്ട. ഹൈക്കോടതി ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീമിനെതിരെ വ്യാജ പ്രചരണം : സ്വർണ കള്ളകടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം

സ്വർണ കള്ളകടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം. തനിക്ക് കൊല്‍ക്കത്തയിലോ ചെന്നൈയിലോ ബന്ധുക്കളിലെന്നും ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം വ്യക്തമാക്കി. താന്‍ എൻ.ഐ.എ നിരീക്ഷണത്തിലാണെന്ന രീതിയിലും പ്രചരണം നടക്കുന്നു. തനിക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയതായി അറിയില്ല. അങ്ങേയറ്റം മോശമായ പ്രചരണമാണ് ചിലര്‍ നടത്തുന്നതെന്നും ജസ്റ്റിസ് അബ്ദുള്‍ റഹിം പറഞ്ഞു. സ്വർണ കളളക്കടത്തില്‍ ഒരു ഹൈക്കോടതി റിട്ടയർഡ് ജഡ്ജി എന്‍ഐഎ നിരീക്ഷണത്തില്‍ ആണെന്നും ബന്ധുവിനെ കസ്റ്റഡിയിൽ […]

കേരള കൈത്തറിയോട് കേന്ദ്ര സർക്കാരിന്റെ അവഗണന ; ദേശീയ കൈത്തറി വികസന കോർപറേഷൻ കേരള റീജണൽ ഓഫീസ് നിർത്തലാക്കാൻ കേന്ദ്രം തീരുമാനിച്ചു

ദേശീയ കൈത്തറി വികസന കോർപ്പറേഷൻ കേരള റീജണൽ ഓഫീസ് ഒഴിവാക്കാൻ കേന്ദ്ര തീരുമാനം. കണ്ണൂരിലെ റീജണൽ ഓഫീസ് ബ്രാഞ്ച് ഓഫീസ് ആക്കി തരം താഴ്ത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ഉത്തരവ് നിലവിൽ വരുന്നതോടെ കേരളം ബംഗളൂരു റീജണലിന് കീഴിലാകും. കേരളത്തിൻറെ കൈത്തറി മേഖലയ്ക്കു തിരിച്ചടിയാകുന്നതാണ് റീജണൽ ഓഫീസ് ബ്രാഞ്ച് ഓഫീസ് ആക്കി തരംതാഴ്ത്താനുള്ള തീരുമാനം.കേരളത്തിലെ കൈത്തറിയുടെ പ്രധാന കേന്ദ്രമായ കണ്ണൂരിലെ തറി വ്യവസായത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ടെക്സ്റ്റൈൽസ് മേഖലയ്ക്ക് ആവശ്യമായ നൂൽ ഉൾപ്പെടെയുള്ള വസ്തുക്കൾ ന്യായവിലക്ക് ലഭ്യമാക്കുകയാണ് ദേശീയ […]

തൊഴിലാളി വർഗത്തിന് സമർപ്പിച്ച ജീവിതം : CPIM കേന്ദ്ര കമ്മിറ്റി അംഗം ശ്യാമൾ ചക്രബർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ശ്യാമൾ ചക്രബർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളി വർഗത്തിന് സമർപ്പിച്ചതായിരുന്നു. പശ്ചിമബംഗാളിൽ ഗതാഗത മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. രാജ്യസഭാംഗമെന്ന നിലയിൽ പാർലമെന്ററി വേദി തൊഴിലാളി വർഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സമരഭൂമിയാക്കി അദ്ദേഹം മാറ്റി. ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ശ്യാമൾ ചക്രബർത്തിയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു

സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥൻ LS സിബുവിനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു : സസ്പെൻഷന് കാരണം പരാതിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചതിനാലെന്ന് എയർ ഇന്ത്യയുടെ വിചിത്ര ന്യായം

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. എല്‍ എസ് ഷിബുവിനെയാണ് മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്വപ്‌ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയത് സിബുവിന്റെ പരാതിയിലായിരുന്നു. നിലവില്‍ എയര്‍ഇന്ത്യയുടെ ഹൈദരാബാദിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് യൂണിറ്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. എല്‍ എസ് സിബുവിനെതിരെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്. 17 പെണ്‍കുട്ടികള്‍ എല്‍ എസ് ഷിബുവിനെതിരെ പീഡന പരാതി […]

പരമ്പരാഗത കൈ തൊഴിൽ മേഖലയിലെ പൊതു മേഖലാ സ്ഥാപനമായ ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ( കാഡ്കോ ) ഡെവലപ്പ്മെന്റ് ഓഫീസ് കണ്ണൂരിൽ തുടങ്ങും – മന്ത്രി ഇ.പി. ജയരാജൻ

പരമ്പരാഗത കൈത്തൊഴില്‍ മേഖലയിലെ ആര്‍ട്ടിസാന്‍മാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ആര്‍ട്ടിസാന്‍സ് ഡെവലപപ്പ്മെന്റ് കോര്‍പ്പറേഷന്റെ (കാഡ്കോ) ഡെവലപ്പ്മെന്റ് ഓഫീസ് കണ്ണൂരില്‍ ഉടന്‍ ആരംഭിക്കും. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. മരപ്പണി, ഇരുമ്പ് പണി, സ്വര്‍ണ്ണപ്പണി, ചെമ്പ്-ഓട്-മണ്‍പാത്രനിര്‍മ്മാണം, ചെരുപ്പ് നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ ആര്‍ട്ടിസാന്‍മാര്‍ക്ക് ഓഫീസ് ആരംഭിക്കുന്നതോടെ നിരവധി സേവനങ്ങളാണ് ലഭ്യമാവുക. പരമ്പരാഗത/പരിശീലനം സിദ്ധിച്ച ആര്‍ട്ടിസാന്‍മാരെ തൊഴില്‍ വൈദഗ്ദ്യം അനുസരിച്ച് ലേബര്‍ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും കാഡ്കോ […]

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും സിഐ ടിയു പശ്ചിമ ബംഗാൾ പ്രസിഡന്റുമായ ശ്യാമൽ ചക്രബർത്തി കൊവിഡ് ബാധമൂലം അന്തരിച്ചു

മുതിര്‍ന്ന സി.പി.ഐ.എം നേതാവും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന്‍ നേതാവുമായ ശ്യാമല്‍ ചക്രബര്‍ത്തി കൊവിഡ് ബാധയെ തുടർന്ന് ‌ അന്തരിച്ചു. 76 വയസായിരുന്നു. കഴിഞ്ഞ മാസം 29 ന് കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയ്ക്ക് 1: 45 ഓടെയാണ് മരണം സംഭവിച്ചത്. സിഐടിയു നേതാവായ ശ്യാമല്‍ വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 1 മുതല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് […]

ഇഎംഎസിനെ പറ്റി നുണ പ്രചരിപ്പിക്കുന്ന പി ടി തോമസ്‌ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: CPIM എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍

ബാബറി മസ്ജിദ് പൊളിച്ചുമാറ്റണമെന്ന്‍ സിപിഐ എം നേതാവ് ഇ എം എസ് ആവശ്യപ്പെട്ടതായി പച്ചനുണ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പി ടി തോമസ്‌ എംഎല്‍എ ആ ഫേസ്ബുക്ക് പോസ്റ്റ്‌ പിന്‍വലിച്ചു മാപ്പ് പറയണമെന്നു സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.1987 ല്‍ ഇ എം എസ് തിരൂരില്‍ ചെയ്തതായി മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ കട്ടിങ്ങിനൊപ്പമാണ് എംഎല്‍എ യുടെ പോസ്റ്റ്‌. മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത പച്ചനുണയാണെന്നു ഇഎംഎസ് പിറ്റേന്നുതന്നെ വ്യക്തമാക്കുകയും ദേശാഭിമാനിയില്‍ […]