അമേരിക്കൻ കമ്പനിയായ നൊവാക്സിന്റെ ഇന്ത്യയിലെ കൊറോണ വാക്‌സിന്റെ വിപണനാവകാശം സെറം ഇൻസ്റ്റിറ്റ്യൂട്ടിന്

കൊറോണ വാക്‌സിന്റെ വികസനവും വിപണനവും സംബന്ധിച്ച്‌ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി അമേരിക്കന്‍ കമ്പനിയായ നോവാക്‌സ് വ്യക്തമാക്കി. ജൂലൈ 30നാണ് ഇത് സംബന്ധിച്ച കരാര്‍ നോവാക്‌സ് ഒപ്പുവെച്ചത്. നോവാക്‌സ് വികസിപ്പിച്ചെടുത്ത വാക്‌സിന്‍, കൊറോണ വൈറസിനെതിരെ ഉയര്‍ന്ന അളവില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി പ്രാഥമിക ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. കരാര്‍ കാലയളവില്‍ നോവാക്‌സ് കമ്പനിയുടെ കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ വിതരണത്തിനുള്ള പൂര്‍ണ്ണാവകാശം […]

അയോധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണം: യോഗേന്ദ്ര യാദവ്

അയോധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണമാണെന്ന് സ്വരാജ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര യാദവ്.മതേതരത്വത്തിന്റെ മരണത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചതെന്നും യാദവ് പറഞ്ഞു. അയോധ്യയില്‍ നടന്നത് ഭൂരിപക്ഷവാദത്തിലടിയുറച്ച ഒരു രാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ഭരണാധികാരി മതപരമായ ചടങ്ങുകളില്‍ വ്യക്തിപരമായി പങ്കെടുക്കുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷേ, ഔദ്യോഗികമായി പങ്കെടുക്കുന്നത് മറ്റൊരു കാര്യമാണ്”;യാദവ് വ്യക്തമാക്കി. പലതരം അധികാരങ്ങളുടെ സമ്മേളനമാണ് അയോധ്യയില്‍ ഉണ്ടായതെന്നും പ്രധാനമന്ത്രി മോഡിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും രൂപത്തില്‍ രാഷ്ട്രീയ അധികാരം അതിന്റെ എല്ലാ […]

സ്വര്‍ണ പണയത്തിന് തുക വർദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക് ; വിപണി വിലയുടെ 90 % വരെ ബാങ്കുകൾ വായ്പ അനുവദിക്കും

സ്വര്‍ണ വായ്പ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. കാര്‍ഷികേതര ആവിശ്യങ്ങള്‍ക്കായുള്ള സ്വര്‍ണ വായ്പയ്ക്ക് സ്വര്‍ണ വിലയുടെ 90 ശതമാനം വരെ നല്‍കും. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗമായി റിപോ നിരക്ക് 1.15 ശതമാനം, നേരത്തെ കുറച്ചിരുന്നു. അതിനാല്‍ ഇത്തവണ റിപോ, റിവേഴ്സ് റിപോ നിരക്ക് മാറ്റാന്‍ റിസേര്‍വ് ബാങ്ക് തയാറായില്ല. റിപോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റിപോ നിരക്ക് 3.3 ശതമാനമായും മാറ്റമില്ലാതെ തുടരും. […]

മുൻ കേന്ദ്ര മന്ത്രി മനോജ് സിൻഹ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണർ : നിയമനം ഗിരീഷ് ചന്ദ്ര മുർമു രാജി വെച്ച ഒഴിവിലേക്ക്

ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണറായി മനോജ് സിൻഹയെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു രാജിവച്ച ഒഴിവിലാണ് മനോജ് സിൻഹയുടെ നിയമനം. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമാണ് മനോജ് സിൻഹ. ഇന്നുതന്നെ ജമ്മു കശ്മീരിലേക്ക് തിരിക്കുമെന്ന് മനോജ് സിൻഹ പ്രതികരിച്ചു. അനുച്ഛേദം 370 റദ്ദാക്കി ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ലഫ്റ്റനന്റ് ഗവർണറായാണ് മനോജ് സിൻഹ ചുമതലയേൽക്കുന്നത്. രാജിവച്ച ജി.സി. മുർമുവിനെ സി.എ.ജി ആയി നിയമിച്ചേക്കും. രാജീവ് മെഹ്റിഷി സി.എ.ജി സ്ഥാനത്ത് നിന്ന് അടുത്തയാഴ്ച വിരമിക്കാനിരിക്കെയാണ് […]

ഗുജറാത്തിലെ അഹമ്മദാബാദ് കൊവിഡ് ആശുപത്രിയിൽ തീപിടുത്തം ; എട്ട് പേർ മരിച്ചു

അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. നവരംഗപുരിയിലെ ഷ്‌റേ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായെന്ന അധികൃതർ അറിയിച്ചു. ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ഐസിയുവിൽ തീപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് 35 ലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

ബാബരി ജീവിച്ചിരിപ്പുണ്ടെന്ന് അസദുദ്ദീൻ ഒവൈസി ; ഒവൈസിയും ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡും കലാപത്തിനു പ്രേരിപ്പിക്കുന്നുവെന്ന് ഹിന്ദു സേന ഡൽഹി പോലീസിൽ പരാതി നൽകി

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്സഭാ എംപി അസദുദ്ദീൻ ഒവൈസിയും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡും കലാപത്തിനു പ്രേരിപ്പിക്കുന്നു എന്ന പരാതിയുമായി ഹിന്ദു സേന. അസദുദ്ദീനും മുസ്ലിം പേഴ്സണൽ ലോ ബോർഡും പങ്കുവച്ച ട്വീറ്റുകൾ ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സേന ഡൽഹി പൊലീസിനു പരാതി നൽകിയത്. ഇവർ ‘രാം ലല്ല’ക്കെതിരെയും ഹൈന്ദവ സമൂഹത്തിനെതിരെയും കലാപത്തിനു പ്രേരിപ്പിക്കുന്നു എന്നാണ് ഹിന്ദു സേനയുടെ പരാതി. ഹൈന്ദവ സമൂഹത്തിനെതിരെ മതവിദ്വേഷം ഉയർത്താനുള്ള മനപൂർവ്വമായ ശ്രമമാണ് ഇതെന്ന് ഡൽഹി പൊലീസ് കമ്മീഷണർ […]

രാമൻ നീതിയാണ് ; അദ്ദേഹം അനീതിയിൽ പ്രകടമാവില്ല: രാമക്ഷേത്ര നിർമ്മാണത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാമൻ അനീതിക്കൊപ്പം ഉണ്ടാവില്ലെന്നും അദ്ദേഹം നീതിമാനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ക്ഷേത്രത്തിൻ്റെ ഭൂമിപൂജക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധി തൻ്റെ ഫേസ്ബുക്ക് പേജിൽ പ്രതികരണവുമായി എത്തിയത്. ‘മര്യാദ പുരുഷോത്തമനായ ശ്രീരാമൻ ഏറ്റവും മികച്ച മാനുഷിക ഗുണങ്ങളുടെ ആവിര്‍ഭാവമാണ്. നമ്മുടെ മനസ്സിലുള്ള മാനുഷികതയുടെ ശരിയായ ആത്മാവാണ് രാമൻ. രാമന്‍ സ്‌നേഹമാണ്‌, അത് വിദ്വേഷത്തിൽ പ്രകടമാവില്ല. രാമന്‍ കാരുണ്യമാണ്‌, അത് ക്രൂരതയിൽ പ്രകടമാവില്ല. രാമന്‍ നീതിയാണ്, അത് അനീതിയില്‍ പ്രകടമാവില്ല’- […]

ഇത് ചരിത്രത്തിലെ സുവർണ അധ്യായം; രാമൻ ഹൃദയങ്ങളിൽ ജീവിക്കുന്നു: പ്രധാനമന്ത്രി : രാമ ക്ഷേത്ര ശിലയിടൽ ചടങ്ങ് സംഘ പരിവാർ മേളയായി , മുഖ്യാതിഥിയായി RSS സർസംഘചാലക് മോഹൻ ഭാഗവത്

രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമി പൂജയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നും അദ്ദേഹം. ലോകമെങ്ങുമുള്ള രാമഭക്തരെ അഭിനന്ദിക്കുന്നു. ഇത് സ്വപ്‌നസാക്ഷാത്കാരമാണ്. പോരാട്ടത്തിൽ പങ്കെടുത്തവരെ നമിക്കുന്നു. അവസാനിച്ചത് നൂറ്റാണ്ടുകളുടെ കാത്തിരിപ്പ്. ശ്രീരാമൻ ഐക്യത്തിന്റെ അടയാളമാണ്. പോരാട്ടങ്ങളിൽ പങ്കെടുത്തവരെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി. രാമൻ ഹൃദയങ്ങളിൽ ജീവിക്കുകയാണ്. തലമുറകളുടെ പോരാട്ടം ഫലം കണ്ടു. ക്ഷേത്രം ത്യാഗത്തിന്റെ പ്രതീകമാണ്. ചരിത്രത്തിൽ ഇത് സുവർണ അധ്യായമായി മാറും. ക്ഷേത്രം അയോധ്യയെ പുരോഗതിയിലേക്ക് നയിക്കും. രാമ ജന്മഭൂമി ഇന്ന് […]

ഇന്ത്യൻ മതേതരത്വത്തിന്റെ ശ്മശാന ഭൂമികയിൽ ഇന്ന് രാമ ക്ഷേത്രത്തിന് ശിലപാകി ; മതേതരത്വ – മത നിരപേക്ഷ ആത്മാവ് നഷ്ടപ്പെട്ട രാജ്യത്ത് വർഗ്ഗീയ ഫാസിസ വിജയത്തിന്റെ സ്മാരക ശില

അയോദ്ധ്യയിൽ ബാബറി മസ്ജിദ് തച്ച് തകർത്തിടത്ത് ഇന്ന് രാമ ക്ഷേത്രത്തിനായി ഭൂമി പൂജ….. ഹൈന്ദവ വർഗ്ഗീയ ഫാസിസത്തിന്റെ മത ഭീകരതയിൽ തകർന്നടിഞ്ഞ ബാബറി മസ്ജിദ് …. സംഘ പരിവാർ ഫാസിസം പിടിമുറുക്കിയ നീതിന്യായ സംവിധാനങ്ങളിൽ നിന്നുണ്ടായ നീതിരഹിത ഭൂരിപക്ഷ പ്രീണന അന്തിമ വിധിന്യായത്തിൽ കെട്ടിപ്പൊക്കുന്ന രാമ ക്ഷേത്രം… മത നിരപേക്ഷ മനസ്സുകൾക്ക് നിരാശകൾ മാത്രം ബാക്കി ….

രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസകൾ നേർന്ന് അരവിന്ദ് കേജ്‌രിവാളും : രാജ്യത്തിന് പുതിയ ദിശാബോധം കൈവന്നു ; ഭഗവാൻ ശ്രീരാമൻ എല്ലാവരെയും അനുഗ്രഹിച്ച് പട്ടിണിയും വിശപ്പും അകറ്റുമെന്ന് കെജരിവാൾ

അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസകളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രാജ്യത്തിന് പുതിയ ദിശാബോധം കൈവന്നുവെന്ന് കേജ്‌രിവാൾ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേജ്‌രിവാൾ തന്റെ ആശംസകൾ അറിയിച്ചത്. ഉത്തർ പ്രദേശ് സർക്കാരിനെയും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കേജ്‌രിവാൾ അഭിനന്ദിച്ചു. ഭഗവാൻ ശ്രീരാമൻ എല്ലാവരെയും അനുഗ്രഹിക്കുമെന്നും പട്ടിണിയും വിശപ്പും പോലെയുള്ള രാജ്യത്തെ പ്രശ്‌നങ്ങൾ അകറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജയ് ശ്രീറാം എന്നും ജയ് ബജ്‌റംഗ്ബലി എന്നും അദ്ദേഹം തന്റെ കുറിപ്പിൽ ചേർത്തിട്ടുണ്ട്. നേരത്തെ കോൺഗ്രസ് നേതാവ് […]