മാറ്റത്തിന്റെ വഴിയേ സൗദി അറേബ്യ; ചരിത്രത്തിലാദ്യമായി മക്കയിലെ ഹറം പളളിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളെ നിയോഗിക്കുന്നു

ഹറമില്‍ നിയമിതരായ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

വിദേശ രാജ്യങ്ങളിൽ നിന്നും ഉംറയ്ക്ക് വരുന്ന തീര്‍ഥാടകര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സൗദി

2020 ഒക്ടോബര്‍ നാലിന് ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത് മുതല്‍ ഒരു കോടിയിലേറെ പേര്‍ തീര്‍ഥാടനത്തിനെത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

ദുബായില്‍ 2023 മുതല്‍ ഡ്രൈവറില്ലാത്ത ടാക്‌സികളില്‍ യാത്ര ചെയ്യാം; ഗതാഗതമേഖലയില്‍ വിപ്ലവത്തിന് വഴിയൊരുങ്ങുമെന്ന് പ്രതീക്ഷ

അമേരിക്കയ്ക്ക് പുറത്ത് ക്രൂസ് സ്വയം നിയന്ത്രിത വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന ആദ്യ നഗരമാകും ദുബായ്.

റമദാന്‍ മാസത്തില്‍ മക്ക, മദീന സന്ദര്‍ശകര്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സൗദി

മക്കയിലും മദീനയിലും പ്രവേശിക്കുന്നവര്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കാന്‍ ബാധ്യസ്ഥരായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കുവൈത്തില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാനും ചില തരം വിസകളുടെ കൈമാറ്റം നിരോധിക്കാനും പാർലമെന്റിൽ പുതിയ ബില്‍ വരുന്നു

അനസ് യാസിന്‍ കുവൈത്തില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചിലതരം വിസകളുടെ കൈമാറ്റം നിരോധിക്കുകയും ചെയ്യുന്ന കരട് ബില്ലിന് കുവൈത്ത് പാര്‍ലമെന്റ് മാനവ വിഭവ സമിതി അന്തിമരൂപം നല്‍കി. ബില്‍ വോട്ടെടുപ്പിനായി പാര്‍ലമെന്റിന്റെ പരിഗണനക്ക് വിടും. കരട് നിയമം നടപ്പാക്കി ആറുമാസത്തിനകം കുവൈത്തില്‍ പ്രവാസികളുടെ അനുവദനീയമായ ക്വാട്ട മന്ത്രിസഭ തീരുമാനിക്കും. അതേസമയം, ഗാര്‍ഹിക സഹായികള്‍, മെഡിക്കല്‍ സ്റ്റാഫ്, അധ്യാപകര്‍, പൈലറ്റുമാര്‍, ജിസിസി പൗരന്മാര്‍ എന്നിവരുള്‍പ്പെടെ 10 വിഭാഗങ്ങളെ ക്വാട്ട സമ്പ്രദായത്തില്‍ നിന്ന് ബില്‍ ഒഴിവാക്കുന്നു. മൂന്നു വിഭാഗങ്ങളില്‍ […]

സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു ; ആലപ്പുഴ സ്വദേശിനി പ്രസന്നകുമാരിയാണ് മരണമടഞ്ഞത്.

ആലപ്പുഴ സ്വദേശിനിയായ നഴ്സ് സൗദിയിലെ ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്നകുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദാനി ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് കടുത്ത പനിയെ തുടര്‍ന്ന് അതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. പിതാവ്: ശിവരാമന്‍ നായര്‍, മാതാവ്: മീനാക്ഷി അമ്മ, ഭര്‍ത്താവ്: രാജന്‍ പിള്ള

ഉദ്യോഗസ്ഥ പിന്തുണ കൂടുതല്‍’ അതിനാല്‍ കേരളത്തിലെ വിമാനത്താവളങ്ങളെ സ്വർണക്കടത്തിനായി ഉപയോഗിച്ചു : സ്വർണ്ണക്കടത്തിൽ കസ്റ്റംസ് – എയർപോർട്ട് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തി ഫൈസൽ ഫരീദ് NIAയ്ക്ക് മൊഴി നൽകി

കസ്റ്റംസ് – എയർപോർട്ട് ഉദ്യോഗസ്ഥരുടെ പിന്തുണ കൂടുതലായത് കൊണ്ടാണ് സ്വർണ്ണക്കടത്തിന് കേരളത്തിലെ വിമാനത്താവളങ്ങളെ കൂടുതൽ ആശ്രയിച്ചതെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി ഫൈസൽ ഫരീദ്. എന്നാൽ കൊച്ചിയിൽ കാര്യങ്ങൾ കർശനമായിരുന്നുവെന്നും ഫൈസൽ. ഫൈസലിന്റെ മൊഴി എൻഐഎ രേഖപ്പെടുത്തി. ശിവശങ്കറുമായി നേരിട്ട് ബന്ധമില്ലെന്നും ഫൈസൽ മൊഴി നൽകി. സ്വപ്‌നക്കും സരിത്തിനും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്നും ഫൈസൽ ഫരീദ് ദുബായിൽ എൻഐഎ നടത്തിയ ചോദ്യം ചെയ്യലിൽ ഫൈസൽ വ്യക്തമാക്കി. ദുബായ് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിൽ ഉദ്യോഗസ്ഥരുടെ […]