കോവിഡ് പ്രതിരോധിക്കാൻ ടീം മാസ്‌ക് ഫോഴ്‌സുമായി ബി.സി.സി.ഐ; അണിനിരക്കുന്നത് സച്ചിൻ, ഗാംഗുലി മുതൽ വിരാട് കോലി വരെ

മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ക്രിക്കറ്റ് താരങ്ങള്‍ പറയുന്ന വീഡിയോയും ബി.സി.സി.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊറോണക്കാലത്ത് കേരളം പോലൊരു സ്ഥലത്ത് കുടുങ്ങിപ്പോയ ഞാൻ ഭാഗ്യവാനാണ്; ബൾഗേറിയൻ ഫുട്ബോൾ‌ പരിശീലകൻ ദിമിതർ പാൻഡേവിന്റെ കുറിപ്പ് വൈറലാകുന്നു

കൊറോണക്കാലത്ത് കേരളത്തിൽ കുടുങ്ങിയത് അനുഗ്രഹമായെന്ന് വെളിപ്പെടുത്തി ബൾഗേറിയൻ ഫുട്ബോൾ‌ പരിശീലകൻ ദിമിതർ പാൻഡേവ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറൽ. യൂറോപ്പിനെയാകമാനം വൻ പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനത്തെ കേരളമെന്ന കൊച്ചു സംസ്ഥാനം നേരിട്ട രീതി വിശദീകരിച്ചും ഇത്തരമൊരു അവസ്ഥയിൽ മുന്നിൽനിന്നു നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറിനെയും പുകഴ്ത്തിക്കൊണ്ടുള്ളതാണ് കുറിപ്പ്. വൈറസ് വ്യാപനത്തെ ചെറുക്കുന്നതിൽ കേരളം കാഴ്ചവയ്ക്കുന്ന മികവ് രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടതിലുള്ള സന്തോഷവും പാൻഡേവ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ […]

മഹാരാഷ്ട്രയെ സഹായിക്കാന്‍ സച്ചിന്‍; 5000 ആളുകള്‍ക്ക് ഒരുമാസത്തേക്ക് റേഷനരിയെത്തിക്കും

ഇവര്‍ക്ക് റേഷനെത്തിക്കാനുള്ള ഉദ്യമത്തില്‍ സച്ചിന്‍ പങ്കാളിയായതായി അപ്നാലയ എന്ന എന്‍.ജി.ഒ വ്യക്തമാക്കി.

കൊറോണ പരിശോധനാഫലം വന്നപ്പോള്‍ പോസിറ്റീവ്; ഫ്രഞ്ച് ലീഗ് ക്ലബ്ബിന്റെ ടീം ഡോക്ടര്‍ ആത്മഹത്യ ചെയ്തു

കൊറോണ ബാധിതനായതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് അദ്ദേഹത്തിന്‍റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

കൊറോണ ഭീതി; ഇന്ത്യയില്‍ നടത്താനിരുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് മാറ്റിവെച്ചു

16 ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കും കളിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

നാലുവര്‍ഷമായി ഏകദിന ക്രിക്കറ്റ് കളിക്കാത്ത ദിമുത് കരുണരത്നെ ശ്രീലങ്കയുടെ ലോകകപ്പ് ക്യാപ്റ്റന്‍

കൊളംബൊ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിനെ ദിമുത് കരുണരത്നെ നയിക്കും. ഓപ്പണിങ് ബാറ്റ്സ്മാന്‍ ആയ കരുണരത്നയെ ക്യാപ്റ്റനയാക്കിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെ രാജ്യത്തെ കായികവകുപ്പും അംഗീകരിച്ചു. ഇടങ്കൈയ്യന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ശ്രീലങ്കയെ നയിക്കാനെത്തുമ്പോള്‍ ദ്വീപ് രാഷ്ട്രത്തിന് പ്രതീക്ഷകളേറെയാണ്. ശ്രീലങ്കയ്ക്കുവേണ്ടി 17 ഏകദിന മത്സരങ്ങള്‍ കളിച്ച കരുണരത്നെ 190 റണ്‍സ് നേടിയിട്ടുണ്ട്. 2015 മാര്‍ച്ചിലാണ് അവസാനമായി ഒരു ഏകദിന മത്സരംകളിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയതോടെയാണ് കരുണരത്നെ മാധ്യമശ്രദ്ധ നേടുന്നത്. രണ്ട് […]

റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്നേഷ് ഗുണേശ്വരന്‍

സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്നേഷ് ഗുണേശ്വരന്‍ പുരുഷ സിംഗിള്‍സ് റാങ്കിങ്ങില്‍ വന്‍ നേട്ടമുണ്ടാക്കി. കരിയറിലെ ഏറ്റവും മികച്ച റാങ്കായ 80-ലാണ് പ്രജ്നേഷ് എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫിബ്രുവരിയില്‍ 100-ാം റാങ്കിനുള്ളില്‍ കടന്നിരുന്ന പ്രജ്നേഷിന് സമീപകാലത്തെ വിജയങ്ങളാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയത്. ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റില്‍ പ്രജ്നേഷ് മൂന്നാം റൗണ്ടില്‍ കടന്നിരുന്നു. കൂടാതെ ബിഎന്‍പി പരിബാസ് ടൂര്‍ണമെന്റിലും മൂന്നാം റൗണ്ടിലെത്തി. മിയാമി ഓപ്പണില്‍ മത്സരിക്കാന്‍ അവസരവും തേടിയെത്തി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലൂടെ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം അരങ്ങേറ്റം നടത്തിയതും […]

ലോകകപ്പിനായുള്ള ഓസ്‌ട്രേലിയയുടെ പതിനഞ്ചംഗ ടീമില്‍ ഇടം നേടി; വാര്‍ണറും സ്മിത്തും ഐപിഎല്ലില്‍ നിന്നും മടങ്ങുന്നു

നീണ്ടകാലത്തെ വിലക്കിനുശേഷം ഓസ്ട്രേലിയന്‍ ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ കളിച്ചേക്കില്ല. ലോകകപ്പിനായുള്ള പതിനഞ്ചംഗ ടീമില്‍ ഇരുവരും ഇടം നേടിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്ക് ലഭിച്ച ഇരുവരും ആദ്യമായാണ് ദേശീയ ടീമിലെത്തുന്നത്. ഐപിഎല്ലില്‍ വാര്‍ണര്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയും സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയുമാണ് കളിക്കുന്നത്. രണ്ട് താരങ്ങളുടെയും സേവനം ഐപിഎല്ലിലെ അവസാന മത്സരങ്ങളിലുണ്ടാകില്ല. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ടതിനാല്‍ തരങ്ങളെ ഉടന്‍ നാട്ടിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് […]

കോലിയെന്ന ക്യാപ്റ്റന്‍ വെറും അപ്രന്റിസ്; വിമര്‍ശനവുമായി ഗംഭീര്‍

ഐപിഎല്ലിന്റെ ഈ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് റോയല്‍ ചാലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ് മുന്‍ നായകനായ ഗൗതം ഗംഭീര്‍ രംഗത്തു വന്നിരുന്നു. കോലിയുടെ ക്യാപ്റ്റന്‍സിയെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്. ബാറ്റ്സ്മാനെന്ന നിലയില്‍ കോലി കേമനാണെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ മോശമാണെന്നായിരുന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. ക്യാപ്റ്റന്‍ സ്ഥാനത്ത് ഇപ്പോഴും കോലി തുടരുന്നത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ കോലി ശരിക്കും മാസ്റ്റര്‍ തന്നെയാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കോലിയെന്ന ക്യാപ്റ്റന്‍ വെറും അപ്രന്റിസ് മാത്രമാണെന്ന് അദ്ദേഹം […]

ഐപിഎല്ലില്‍ വീണ്ടും വാതുവയ്പ്പ് വിവാദം, 19 പേര്‍ അറസ്റ്റില്‍

ജയ്പൂര്‍: ഐപിഎല്ലിന്റെ ഗ്ലാമറിന് മങ്ങലേല്‍പ്പിച്ചു വീണ്ടുമൊരു വാതുവയ്പ്പ് വിവാദം. ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനടക്കം നിരവധി പേരാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതോടെ ഒരിടവേളയ്ക്കു ശേഷം ഐപിഎല്ലില്‍ വീണ്ടു വാതുവയ്പ്പ് വിവാദം ചൂടു പിടിക്കുകയാണ്.ഐപിഎല്ലിന്റെ 12ാം സീസണ്‍ മികച്ച രീതിയില്‍ പുരോഗമിക്കവെയാണ് വാതുവയ്പ്പ് സജീവമാണെന്ന് തെളിയിച്ചു കൊണ്ട് നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. നേരത്തേ വാതുവയ്പ്പിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് ഇതു പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ അടിവരയിടുന്നത്.ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് […]