50 പേര്‍ക്ക് വരെ വീഡിയോകോള്‍ ചെയ്യാം, ഫെയ്‌സ്ബുക്ക് പുതിയ മെസഞ്ചര്‍ റൂംസ് ടൂൾ പുറത്തിറക്കി

ലോക്ക് ഡൗൺ സമയത്ത് സൂം ആപ്പിന് വലിയ പ്രചാരം നേടിയ സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് പുതിയ ഗ്രൂപ്പ് വീഡിയോ കോൾ ടൂൾ അവതരിപ്പിക്കുന്നത്.

ജിയോയുടെ കരുത്തിൽ ചൈനയുടെ വീചാറ്റിനെ വെല്ലാൻ സൂപ്പർ ആപ്പുമായി ഫെയ്സ് ബുക്കുമായി ചേർന്ന് മുകേഷ് അംബാനി

റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽനിന്ന് ഓൺലൈനായി പലവ്യഞ്ജനങ്ങൾ വാങ്ങാനുള്ള സൗകര്യവുമുണ്ടാകും. ആപ്പിന്റെ സാധ്യതാപഠനം പുരോഗമിക്കുകയാണ്.

മെസേജുകള്‍ പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി വാട്‌സ്‌ആപ്പ് ‘റീകാള്‍’ ഫീച്ചര്‍.

കഴിഞ്ഞ ഏപ്രിലില്‍ റീകാള്‍ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ പ്രാവര്‍ത്തികമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായ ഫാന്‍ സൈറ്റ് വാബീറ്റല്‍ എന്‍ഫോ വെളിപ്പെടുത്തിയിരുന്നു.ആപ്പിന്റെ ബീറ്റ വേര്‍ഷനില്‍ അന്നത് പരീക്ഷിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.ടെക്സ്റ്റുകള്‍, ഇമേജുകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍, ജിഐഎഫുകള്‍, ക്വോട്ടഡ് മെസേജുകള്‍, സ്റ്റാറ്റസ് റിപ്ലൈ എന്നിവ റീകാള്‍ ഫീച്ചറിലൂടെ തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ്.2.17.30 വേര്‍ഷനില്‍ ഇത്തരം ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യൂസര്‍മാര്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഇതുപ്രകാരം മെസേജുകള്‍ അയച്ച് അഞ്ചു മിനിറ്റിനകം യൂസര്‍മാര്‍ക്ക് അത് ഡിലീറ്റ് ചെയ്യാം.

സ്കൈപ്പ് പുതിയ സവിശേഷതകളുമായി വരുന്നു.

സ്‌കൈപ് വേര്‍ഷന്‍ എട്ടിലാണ് പുതിയ മാറ്റങ്ങളുള്ളത്. സ്‌കൈപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളാണ് ഈ പതിപ്പിലുള്ളത്.ആഡ് ഇന്‍ സര്‍വീസുകളും, ഹൈലൈറ്റ്‌സുമൊക്കെയായി സ്‌കൈപിന്റെ പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പ്ലേ സ്റ്റോറില്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ സ്‌കൈപും ന്യൂജെന്‍ ആയിരിക്കുകയാണ്.

ബഹിരാകാശത്തേക്ക് ഇനി ഇന്ത്യയും സ്വന്തം നിലയിൽ മനുഷ്യനെ അയയ്ക്കും; ആളെ അയക്കാന്‍ കഴിയുന്ന റോക്കറ്റ് ഇന്ത്യ നിര്‍മ്മിച്ചു

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാന്‍ കഴിയുന്ന റോക്കറ്റ് ഐഎസ്ആര്‍ഒ നിര്‍മ്മിച്ചു. ഏകദേശം 300 കോടി രൂപ ചിലവിട്ടാണ് ഇന്ത്യ ഈ പുതിയ റോക്കറ്റ് നിര്‍മ്മിച്ചത്. ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച് സ്‌പേസിലേക്ക് ആദ്യം അയക്കുക ഒരു വനിതാ ബഹിരാകാശ യാത്രികയെ ആയിരിക്കുമെന്ന് ഐഎസ്ആര്‍ഒ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജി.എസ്.എല്‍.വി എംകെ 3 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് ജൂണ്‍ ആദ്യം പരീക്ഷിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണിത്.ബഹിരാകാശത്തേക്ക് ഇന്ത്യന്‍ മണ്ണില്‍ നിന്ന് ആളെ അയക്കാനുള്ള ദൗത്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് […]

മെയ് 11 – ഇന്‍ഡ്യ ദേശീയ സാങ്കേതികവിദ്യ ദിനം ആചരിച്ചു.

മേയ് 11. ഇന്ത്യയുടെ രണ്ടാം ആണവായുധ പരീക്ഷണം നടന്ന ഈ ദിവസം ദേശീയ സാങ്കേതികവിദ്യാ ദിനമായി ആചരിക്കുന്നു.പൊഖ്റാനിൽ ഇൻഡ്യ അഞ്ച് ആണവ പരീക്ഷണം നടത്തി.തൃശൂൽ ദൗത്യത്തിന്റെ വിജയകരമായ പരീക്ഷണം ഇന്ത്യ നടത്തി.സമഗ്രവും സുസ്ഥിരവുമായ വളർച്ച ആണ് ഈ വർഷത്തിന്റെ തീം.ശാസ്ത്രഗവേഷണങ്ങള്‍ക്കും സാങ്കേതിക വൈഭവത്തിനും പ്രോത്സാഹനം നല്‍കുകയാണ് സാങ്കേതിക വിദ്യാ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.  

ആമസോണ്‍ പത്ര വിതരണത്തിലേയ്ക്ക്

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് ആമസോണ്‍ പത്ര വിതരണത്തിലേയ്ക്ക് തിരിയുന്നു .ഒാര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ പത്രങ്ങള്‍ വീട്ടിലെത്തിക്കാനാണ് പദ്ധതി.അധിക തുക നല്‍കിയാല്‍ ഒരു മണിക്കൂറിനകം പത്രം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ആമസോണ്‍ ആരംഭിച്ചുണ്ട്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട നഗരങ്ങളിലാണ് വിതരണം നടത്തുന്നത് .എന്നാല്‍ ഒരു ദിവസത്തെ പത്രം മാത്രമായി വിതരണം ചെയ്യാന്‍ ആമസോണ്‍ ഒരുക്കമല്ല. നിശ്ചിത എണ്ണം ഒാര്‍ഡര്‍ ചെയ്യുേമ്ബാള്‍ മാത്രമാണ് വീടുകളില്‍ പത്രമെത്തുക.എല്‍ പായിസ് എന്ന സ്പാനിഷ് ന്യൂസ് പേപ്പറാണ് ലഭ്യമാവുക

ഭൂമിയെ ഒന്നാകെ നിമിഷങ്ങള്‍ക്കകം വിഴുങ്ങാന്‍ ശേഷിയുള്ള കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഭൂമിയെ ഒന്നാകെ നിമിഷങ്ങള്‍ക്കകം വിഴുങ്ങാന്‍ ശേഷിയുള്ള കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. നമ്മുടെ ക്ഷീരപഥത്തിന് സമീപത്തുള്ള പെര്‍സിയൂസ് സൗരയൂഥത്തില്‍ ഉടലെടുത്ത ഭീമന്‍ കോസ്മിക് സുനാമിയാണ് ഭൂമിക്കാകെ ഭീഷണിയാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് ലക്ഷം പ്രകാശ വര്‍ഷം വലിപ്പമുള്ള ഈ കോസ്മിക് സുനാമിയുടെ ഭീകരത കണക്കാക്കുക തന്നെ എളുപ്പമല്ല. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ക്ഷീരപഥത്തിന്റെ രണ്ടിരട്ടി വരും ഈ കൊലകൊല്ലി പ്രപഞ്ച സുനാമിയെന്നാണ് കരുതുന്നത്. ഇതിനര്‍ഥം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഭൂമിയെ […]

20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ (കെ–ഫോൺ) പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ. ഈ പദ്ധതിയുടെ രൂപരേഖ തയാറായി. കിഫ്ബിയാണു പദ്ധതിക്കായി പണം കണ്ടെത്തുന്നത്. 1,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു മേയ് 31നു ചേരുന്ന കിഫ്ബി യോഗത്തിൽ ഭരണാനുമതി നൽകും.    നിശ്ചിത വരുമാന പരിധിക്കു താഴെയുള്ളവർക്കു സൗജന്യമായും അല്ലാത്തവർക്കു കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കും. കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്കു സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക്കൽ ഫൈബർ പാതയിലൂടെയാണ് ഇന്റർനെറ്റ് സൗകര്യം […]

1,500 രൂ​പ​യുടെ 4ജി ഫോണുമായി ജിയോ

1,500 രൂ​പ​യി​ല്‍ താ​ഴെ വി​ല വ​രു​ന്ന 4ജി ​ഫീ​ച്ച​ര്‍ ഫോ​ണു​ക​ള്‍ വി​പ​ണി​യി​ലി​റ​ക്കാ​ന്‍ റി​ല​യ​ന്‍​സ് ജി​യോ ത​യാ​റെ​ടു​ക്കു​ന്നു. ഇ​തി​നാ​യി ജി​യോ ചൈ​നീ​സ് നി​ര്‍​മാ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച തു​ട​ങ്ങി. ജിയോ നെ​റ്റ്​വ​ര്‍​ക്കി​ല്‍ പ​ര​മാ​വ​ധി ഉ​പ​യോ​ക്താ​ക്ക​ളെ ചേ​ര്‍​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ പ​ദ്ധ​തി . ഫീ​ച്ച​ര്‍ ഫോ​ണു​ക​ളി​ല്‍ 4ജി ​എ​ല്‍​ടി​ഇ വോ​യി​സ് കോ​ളിം​ഗ് ക​മ്ബ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍​ക്കു ന​ല്കു​ന്ന ഇ​ന്‍റ​ര്‍​നെ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഫീ​ച്ച​ര്‍​ഫോ​ണു​ള്ള ജി​യോ വ​രി​ക്കാ​ര്‍​ക്ക് ല​ഭി​ക്കി​ല്ല എ​ന്നാ​ണു വി​വ​രം. ലൈ​ഫ് ബ്രാ​ന്‍​ഡി​ല്‍ റി​ല​യ​ന്‍​സ് ജി​യോ സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍ ഇ​റ​ക്കി​യെ​ങ്കി​ലും ചൈ​നീ​സ് […]