ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,29,197 ആയി ; 1,11,91, 681 പേർക്ക് രോഗബാധ : അമേരിക്കയിൽ 1,32,101 പേർ മരിച്ചു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,29,197 ആയി ഉയർന്നു. ഒരു കോടി പതിനൊന്ന് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി അറന്നൂറ്റി എണ്‍പത്തൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അറുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റേഴായിരത്തി തൊള്ളായിരത്തി എഴുപത്തൊന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അതിനിടെ, കൊവിഡ് മരുന്നുകളുടെ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി ഇരുപത്തെട്ട് പുതിയ കേസുകളും 5,170 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 616 […]

ഇന്ത്യൻ പ്രണ്ട് പണി തന്നു : നമസ്തേ ട്രമ്പ് എല്ലാം ആവിയായി : ഇന്ത്യക്കാർക്ക് എച്ച്1 ബി വീസയ്ക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തി : ഉത്തരവിൽ പ്രസിഡന്റ് ട്രമ്പ് ഒപ്പിട്ടു

ഈ വർഷം അവസാനം വരെ എച്ച്1ബി അടക്കമുള്ള വീസകൾക്ക് നിരോധനമേർപ്പെടുത്തി ഡോണൾഡ് ട്രംപ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കൻ ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നിരവധി വ്യവസായ സംരംഭങ്ങൾ, നിയമജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ എതിർപ്പ് മറികടന്നാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജൂൺ 24 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിരോധനം നിരവധി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ അമേരിക്കയിലുള്ള കമ്പനികൾക്ക് ജോലിക്കായി […]

കോവിഡ്‌ : ഒന്നാം ലോകയുദ്ധത്തിലെ മരണസംഖ്യ കടന്ന്‌ അമേരിക്ക : കോവിഡ് മരണ സംഖ്യ 1, 19, 000

‌കോവിഡ്‌ കനത്ത ആഘാതമേൽപ്പിച്ച അമേരിക്കയിൽ മരണസംഖ്യ ഒന്നാംലോകയുദ്ധത്തിൽ മരിച്ച അമേരിക്കക്കാരുടെ എണ്ണത്തെ മറികടന്നു‌. 1,16,516‌ പേരാണ് ഒന്നാം ലോകയുദ്ധത്തിൽ‌ മരിച്ചത്‌. എന്നാൽ, കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്‌ച 1,19,000 കടന്നു. അതേസമയം ബീജിങ് നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന്‌ ചൈന പ്രതിരോധ നടപടി ശക്തമാക്കി. നഗരത്തിലെ രണ്ട്‌ വിമാനത്താവളങ്ങളിൽനിന്നുള്ള 1255 (70 ശതമാനം) അഭ്യന്തര വിമാന സർവീസ്‌ റദ്ദാക്കി. ഇവിടെനിന്ന്‌ വിദേശത്തേക്ക്‌ നിലവിൽ വിമാന സർവീസില്ല. നൂറുകണക്കിന്‌ ട്രെയിൻ സർവീസും റദ്ദാക്കി. യാത്രക്കാർക്ക്‌ […]

അതിര്‍ത്തിയില്‍ ഇന്ത്യയുമായി കൂടുതല്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ചൈന

ഇന്ത്യയുമായി കൂടുതൽ അതിർത്തി സംഘർഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വാക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.ഇന്ത്യൻ സൈന്യം ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയം അക്രമിക്കുകയും ചെയ്തതാണ് ശാരീരിക ഏറ്റുമുട്ടലിൽ കലാശിച്ചത്. പ്രകോപനം സൃഷ്ടിക്കരുതെന്നും സാഹചര്യം സങ്കീർണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കരുതെന്നും ഇന്ത്യയോട് ആവർത്തിച്ച് ആവശ്യപ്പെടുന്നു. ചൈനീസ് വാക്താവ് പറഞ്ഞു. അതേസമയം സംഘർഷത്തിൽ ഇരുഭാഗത്തുമുണ്ടായ ആൾനഷ്ടം സംബന്ധിച്ചോ പരിക്കുകളെ കുറിച്ചോ ഷാവോ ലിജിയാൻ പ്രസ്താവനയിൽ പറഞ്ഞില്ല. സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും പ്രശ്നം പരിഹരിക്കുന്നത് […]

ലോകത്ത് ദിവസവും ഒരു ലക്ഷം പേർക്ക്‌ കോവിഡ്‌ ; രോഗം നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങളും ജാഗ്രത തുടരണം : ഡബ്ല്യുഎച്ച്‌ഒ മേധാവി തെദ്രോസ്‌ അധാനം ഗെബ്രിയേസസ്‌

കഴിഞ്ഞ രണ്ടാഴ്‌ചയായി ലോകത്താകെ ദിവസവും ലക്ഷത്തിലധികം പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിക്കുന്നതായി ലോകാരോഗ്യ സംഘടനാ തലവൻ തെദ്രോസ്‌ അധാനം ഗെബ്രിയേസസ്‌ അറിയിച്ചു. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ദക്ഷിണേഷ്യയിലുമാണ്‌ ഇതിലധികവും. രോഗം നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങൾ ജാഗ്രത തുടരണമെന്നും ഡബ്ല്യുഎച്ച്‌ഒ തലവൻ പറഞ്ഞു. 50 ദിവസത്തിലേറെ ഒരാൾക്ക്‌ പോലും രോഗം സ്ഥിരീകരിക്കാതിരുന്ന ബീജിങ്ങിൽ പുതിയ രോഗബാധകൾ സ്ഥിരീകരിക്കുന്നത്‌ ഗെബ്രിയേസസ്‌ ചൂണ്ടിക്കാട്ടി. ഇതിന്റെ ഉറവിടം അന്വേഷിക്കുകയാണ്‌. ഇതിന്റെ ജനിതകഘടന ചൈന പങ്കുവയ്‌ക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഡബ്ല്യുഎച്ച്‌ഒയുടെ അടിയന്തരകാര്യ മേധാവി ഡോ. മൈക്കേൽ റയാൻ പറഞ്ഞു. അവ […]

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് ; ആകെ മരണം 435,166 : 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗ ബാധ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ 598ഉം അമേരിക്കയിൽ 326ഉം പേർ കൂടി മരിച്ചു. ലോകത്താകെ നാളിതുവരെ 435,166 പേര്‍ മരണപ്പെട്ടപ്പോള്‍ 4,103,984 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 528,964 ആള്‍ക്കാരിലും രോഗം പിടിപെട്ടു. […]

ജൂൺ 14 : അനശ്വര വിപ്ലവകാരി എണസ്റ്റോ ചെഗുവേരയുടെ 93 ആം ജന്മദിനം

ചെഗുവേരക്ക് നേരെ നേരെM 2 കാർബൈൻ തോക്ക് ചൂണ്ടുമ്പോൾ ബൊളീവിയൻ സൈനികൻ മരിയോ ടെറാന്‍റെ വിരലുകൾക്ക് പതിവില്ലാത്ത വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.മുന്നിൽ പുഞ്ചിരി തൂകി നിൾക്കുന്നത് ചില്ലറക്കാരനല്ല ,തന്റെ ഗൺ പോയിന്റിന്റെ അങ്ങേ തലയ്ക്കൽ നിൾക്കുന്നത് സാക്ഷാൽ ചെഗുവേരയാണ്.അമേരിക്കൻ സാമ്രാജ്യത്വം ഭയപ്പാടോടെയും, അതിലേറെ വെറുപ്പോടെയും കാണുന്ന സാക്ഷാൽ ചെ !. ഒളിയുദ്ധത്തിൽ പങ്കെടുത്ത നിരവധി കമ്മ്യൂണിസ്റ്റ്കാരുടെ തല തകർത്ത പട്ടാളക്കാരനാണ് മരിയോ ടെറാൻ.ലക്ഷ്യം പിഴക്കില്ലെന്ന് ഉറപ്പായിട്ടും, കൈയ്യിൽ ഇരിക്കുന്ന ലൈറ്റ് വെയ്റ്റ് സെമി ഓട്ടോമാറ്റിക്ക് റൈഫിളിന് അന്ന് പതിവിലേറെ […]

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു? വാര്‍ത്ത പുറത്തുവിട്ടത് ദേശീയമാധ്യമം ന്യൂസ് എക്സ്

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെയാണ് ദാവൂദിന്റെയും ഭാര്യയുടേയും കൊവിഡ് ടെസ്റ്റ് പോസിറ്റീവായ വാര്‍ത്തകള്‍ പുറത്തുവന്നത്. ദാവൂദിന്റെ പേഴ്സണല്‍ സ്റ്റാഫുകളും മറ്റ് ജോലിക്കാരും ക്വാറന്റൈനിലായിരുന്നു. മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സിന്‍ഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം. 1993ലെ മുംബൈ […]

അമേരിക്കൻ വംശീയ വെറിക്കിരയായി കൊല്ലപ്പെട്ട ജോർജ്‌ ഫ്‌ളോയിഡിന്‌ പതിനായിരങ്ങളുടെ പ്രണാമം ; ഫ്‌ളോയിഡിന്റെ മകൾക്കായി വിദ്യാഭ്യാസനിധി

അമേരിക്കയിൽ പൊലീസ്‌ നിഷ്ഠുരമായി കൊലപ്പെടുത്തിയ കറുത്തവംശജൻ ജോർജ്‌ ഫ്‌ളോയിഡിന്‌ പതിനായിരക്കണക്കിനാളുകൾ പ്രണാമം അർപ്പിച്ചു. ആറു ദിവസത്തിനിടെ മൂന്ന്‌ നഗരങ്ങളിൽ നടത്തുന്ന അനുസ്‌രണ ചടങ്ങുകളിൽ ആദ്യത്തേത്‌ ഫ്‌ളോയിഡ്‌ മരിച്ച മിനിയാപൊളിസിൽ വ്യാഴാഴ്‌ച നടന്നു. അതിനൊപ്പം വിവിധ നഗരങ്ങളിൽ ഫ്‌ളോയിഡിനെ അനുസ്‌മരിച്ച്‌ മാർച്ചുകളുമുണ്ടായി. ഫ്‌ളോയിഡിന്റെ ജന്മനാടിനടുത്ത്‌ നോർത്ത്‌ കാരലൈനയിലെ റേഫോഡിൽ ശനിയാഴ്‌ചയും ഫ്‌ളോയിഡ്‌ കുട്ടിക്കാലംമുതൽ ജീവിതത്തിന്റെ നല്ല പങ്ക്‌ ചെലവഴിച്ച ഹൂസ്‌റ്റണിൽ തിങ്കളാഴ്‌ചയും അനുസ്‌മരണ ചടങ്ങുകൾ നടക്കും. മിനിയാപൊളിസിലെ അനുസ്‌മരണചടങ്ങിൽ ജോർജ്‌ ഫ്‌ളോയിഡിന്റെ സഹോദരൻ ഫിലിയോൺസ്‌ ഫ്‌ളോയിഡ്‌, റവ. ജെസ്സി […]

കോവിഡിനെതിരെ വാക്സിൻ “അവിഫാവിർ ” വികസിപ്പിച്ച് റഷ്യ ; അടുത്ത ആഴ്ച മുതൽ വിതരണം ആരംഭിക്കും; പ്രതീക്ഷയോടെ ലോകം

കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിച്ച് റഷ്യ. വരുന്ന ആഴ്ച മുതൽ തന്നെ മരുന്നിന്റെ വിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ജൂൺ 11 മുതൽ പുതിയ മരുന്ന് റഷ്യയിലെ ആശുപത്രികളിൽ വിതരണം ചെയ്യും. ഒരു മാസത്തേക്ക് 60, 000 രോഗികളെ ചികിത്സിക്കാൻ ആവശ്യമായ മരുന്ന് നിർമ്മിച്ച് കഴിഞ്ഞെന്ന് മരുന്ന് നിർമ്മാണ കമ്പനി അവകാശപ്പെട്ടു.. ഫാവിപിരാവിർ എന്ന മരുന്നുമായി ബന്ധമുള്ള വാക്സിന് അവിഫാവിർ എന്നാണ് പേര് നൽകിയിരിക്കുന്നത്. ജാപ്പനീസ് മരുന്നിൽ […]