സിപിഎം പ്രവർത്തകൻ ശെൽവരാജിനെ കോൺഗ്രസ്സുകാർ കൊന്നതിൽ പ്രതിഷേധിച്ച‌് ഉടുമ്പഞ്ചോലയിലെ 40 കോൺഗ്രസ‌് പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു

  കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച‌്  40 കോൺഗ്രസ‌് പ്രവർത്തകർ പാർടിയിൽ നിന്നും രാജിവെച്ചു. ഇവർ സിപിഐ എമ്മുമായി സഹകരിച്ച‌് പ്രവർത്തിക്കും. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വിജയാഹ്ലാദത്തിനിടെ കോൺഗ്രസ‌് പ്രവർത്തകരായ അരുൾ ഗാന്ധി, മകൻ ചിമ്പു, ക്ലാമറ്റത്തിൽ സിബി എന്നിവർ ചേർന്ന‌് സിപിഐ എം പ്രവർത്തകൻ ശെൽവരാജിനെ കല്ലുകൊണ്ട‌് തലയ‌്ക്കടിച്ച‌് കൊലപ്പെടുത്തിയിരുന്നു. ശെൽവരാജിനെ അരുംകൊല ചെയ്ത പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ‌് നിയുക്ത എംപി ഡീൻ കുര്യാക്കോസും കോൺഗ്രസ‌് നേതൃത്വവും സ്വീകരിച്ചത‌്. കോൺഗ്രസ‌ിന്റെ ഈ കപട രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ‌് പാർട്ടി […]

ബനാറസ് പോലെത്തന്നെ തനിക്ക് കേരളവും; വോട്ട് ചെയ്യാത്തവരേയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും – പ്രധാനമന്ത്രി നരേന്ദ്ര മോദി

  തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് മാത്രമല്ല, ജനസേവനമാണ് ആത്യന്തിക ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ അധികാരത്തിൽ വരുന്നത് എല്ലാവരുടേയും സര്‍ക്കാരാണ്. തെര‍ഞ്ഞെടുപ്പിൽ സ്വീകരിച്ച സമീപനം നോക്കിയല്ല ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരുവായൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.   ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്ത കേരളത്തിലെത്തി മോദി എന്തിന് നന്ദി പറയുന്നു എന്ന് അതിശയിക്കുന്നവരുണ്ടാകാം. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും നൻമയും ക്ഷേമവുമാണ് […]

സാധാരണക്കാരനായ ബോസ്കോ ലൂയിസ് സ്വയം വാദിച്ചു : NAD പരിസരപ്രദേശത്തെ നിർമാണ വിലക്ക്: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

  NAD പരിസരത്ത് സ്ഥിതിചെയുന്ന വീടിന് പുനർനിർമാണ അനുമതി നിഷേധിച്ചതിന് എതിരായ ഹർജിയിൽ ഹൈകോടതി അമിക്കസ് ക്യൂരിയെ നിയമിച്ചു. കളമശ്ശേരി നഗരസഭ ബിൾഡിംഗ് പെർമിറ്റ് നൽകുന്നില്ലെന്ന് അരോപിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ: ഷാജി പി അബ്രഹാമിനെ അമിക്കസ് ക്യൂരിയായി നിയമിച്ചത്.     പ്രതിരോധ വകുപ്പിൻ്റെ ആലുവയിലുള്ള നേവൽ ആർമമെറ്റ് ഡിപ്പോ , കളമശ്ശേരി നഗരസഭ എന്നിവരെ എതിർകക്ഷികളാക്കി നൽകിയ ഹർജി പാർട്ടി ഇൻ പേർസൺ ആയി സ്വയം വാദിച്ചാണ് പോതു പ്രവർത്തകനായ ബോസ്കോ ലൂയിസ് […]

വള്ളുവനാടൻ ചാവേറായി മമ്മൂട്ടി; മലയാളത്തിലെ ബ്രഹ്മാണ്ഡ സിനിമ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

       വള്ളുവനാടൻ ചാവേർ  വേഷത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന മാമാങ്കം ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസം കൂടിയാണ് മാമാങ്കം.     16, 17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ, ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമാങ്ക മഹോത്സവം. അറബി, യവന, ചീന, ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷ […]

ദുബായിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി തൃശൂർ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം ആദ്യം നാട്ടിലെത്തിക്കും

ദുബായിൽ ബസ്സപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. തൃശൂർ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹമാണ് ആദ്യം നാട്ടിലെത്തിക്കുക. മൊഹസിനയിലെ എംബാമിംഗ് കേന്ദ്രത്തിൽനിന്നും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. മറ്റു മൃതദേഹങ്ങൾ ഉച്ചയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിസയും പാസ്പോർട്ടും റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.     പൊലീസ് നടപടികൾ പൂർത്തിയായാൽ എംബാമിംഗ് നടപടികൾ തുടങ്ങും. അവധി ദിനമാണെങ്കിലും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ശ്രമം തുടരുകയാണെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ അറിയിച്ചു. ഒമാനിൽ നിന്നും ദുബൈയിലേക്ക് വരികയായിരുന്ന ബസ് […]

ഞാനൊരു എംപിയാണ് : ഇരിക്കാൻ നല്ല’ കസേര വേണം , മലേഗാവ് ബോംബ് സഫോടന കേസ് വിചാരണക്കിടെ കോടതിമുറിയില്‍ പ്രതി പ്രഗ്യാ സിംഗിന്റെ രോഷപ്രകടനം

   കോടതിമുറിയില്‍ തനിക്ക്‌ നല്ല കസേര കിട്ടിയില്ലെന്നാരോപിച്ച് മലേഗാവ്‌ സ്‌ഫോടനക്കേസില്‍ കോടതിയില്‍ ഹാജരായ മുഖ്യ പ്രതിയും ഭോപ്പാല്‍ എംപിയുമായ  പ്രഗ്യാ സിംഗ്‌ അഭിഭാഷകനോട്‌ ദേഷ്യപ്പെട്ടു.    അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ട്‌ തവണ കോടതിയില്‍ ഹാജരാകാതിരുന്നതിന്‌ ശേഷമാണ്‌ വെള്ളിയാഴ്‌ച്ച പ്രഗ്യാ സിംഗ്‌ കോടതിയിലെത്തിയത്‌. മൂന്നാം തവണയും ഹാജരായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന്‌ കോടതി വ്യാഴാഴ്‌ച്ച മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. 2008 സെപ്‌റ്റംബര്‍ 29ന്‌ നടന്ന മലേഗാവ്‌ സ്‌ഫോടനത്തെക്കുറിച്ച്‌ അറിവില്ലെന്നാണ്‌ പ്രഗ്യാ സിംഗ്‌ കോടതിയെ അറിയിച്ചത്‌.   ‘116 സാക്ഷികളെ […]

അടിയന്തിരാവസ്ഥയുടെ മറവിൽ രാഷ്ട്രീയ എതിരാളികളെ മാത്രമല്ല ചോദിച്ച പണം നൽകാത്ത ബിസിനസുകാരെയും കരുണാകരനും സംഘവും ജയിലിൽ അടച്ചു – എം എം ലോറൻസ്

  ” ഉദ്യോഗസ്ഥരും മന്ത്രി കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കന്മാരും സർക്കാരിന്റെ അധികാരം കയ്യാളുന്ന ആളുകൾ ആയി മാറി. അടിയന്തരവസ്ഥയുടെ സാഹചര്യം മുതലെടുത്തു പല ബിസിനസ്‌കാരിൽ നിന്നും അവർ പണം ഭീഷണിപെടുത്തി വാങ്ങുമായിരുന്നു. ആവശ്യപ്പെട്ട പണം നല്കാതിരുന്നാൽ അവരെ പിടിച്ചു ജയിലിൽ അടയ്ക്കും എന്നതായിരുന്നു രീതി. അടിയന്തിരാവസ്ഥയുടെ മറവിൽ ആഭ്യന്തര മന്ത്രി കരുണാകരനും കോൺഗ്രസുകാരും നടത്തിയ സാമ്പത്തിക അഴിമതിയെ കുറിച്ച് വിശദമാക്കി മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസ് .       അടിയന്തരാവസ്ഥ —————————– […]

നീതി ആയോഗിന്റെ യോഗം ബഹിഷ്ക്കരിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

   നയനിര്‍ണയ കാര്യാലയമായ നീതി ആയോഗിന്റെ ജൂലായ് 15ന് നടക്കുന്ന യോഗത്തിന് താന്‍ എത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി മമത ബാന‌ര്‍ജി. പ്രത്യേകിച്ച്‌ അധികാരമൊന്നുമില്ലാത്ത കാര്യാലയത്തിന്റെ യോഗത്തില്‍ സുപ്രധാന തീരുമാനമൊന്നും ഉണ്ടാകില്ല എന്നാണ് താന്‍ കരുതുന്നതെന്നാണ് മമത മോഡിയെ അറിയിച്ചത്. മൂന്ന് പേജുള്ള കത്തിലൂടെയാണ് മമത ഇക്കാര്യം പറഞ്ഞത്. യോഗം നടക്കുന്നതിന് ആഴ്‌ചകള്‍ക്ക് മുന്‍പ് യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് മമതയ്ക്ക് ലഭിച്ചിരുന്നു.   കത്തില്‍, നീതി ആയോഗിന് മുന്പുണ്ടായിരുന്ന സ്ഥാപനമായ പ്ലാനിംഗ് കമ്മീഷനെ അസാധുവാക്കിയ നടപടിയില്‍ […]

കേന്ദ്ര സർക്കാർ ഫണ്ടനുവദിക്കുന്നില്ല ; ദേശീയ കുടുംബക്ഷേമപദ്ധതി അനിശ്ചിതത്വത്തില്‍ : എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുമുള്ള വിഹിതം വെട്ടിക്കുറച്ചു

  ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ പ്രധാന വരുമാനക്കാരനായ വ്യക്തി മരിച്ചാല്‍ ആശ്രിതര്‍ക്കു നല്‍കി വന്ന ധനസഹായം കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി അനിശ്ചിതത്വത്തില്‍. അത്തരം കുടുംബങ്ങള്‍ക്ക് ദേശീയ കുടുബക്ഷേമപദ്ധതി പ്രകാരം 20,000 രൂപയാണ് ധനസഹായമായി നല്‍കിയിരുന്നത്.   ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുബങ്ങളിലെ മുഖ്യ വരുമാനമുള്ള വ്യക്തി മരണമടഞ്ഞാല്‍ ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന്, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, അവിവാഹിതരായ പെണ്‍മക്കള്‍, അച്ഛനമ്മമാര്‍ ഇങ്ങനെ മരിച്ചയാളെ ആശ്രയിച്ചു കഴിയുന്നവരാരോ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഫാമിലി ബെനിഫിറ്റ് സ്‌കീമില്‍ […]

പട്ടിണിയാണ്, എനിക്ക് നാട്ടിലേക്ക് തിരിച്ചുവരണം ; ഐ എസിൽ ചേർന്ന മലയാളി കാസറഗോഡ് എലമ്പാച്ചി സ്വദേശി ഫിറോസ് ഖാൻ ബന്ധുക്കളോട് ആവശ്യമുന്നയിച്ചു

      ഐ എസിൽ ചേർന്ന മലയാളി കഴിക്കാന്‍ ഭക്ഷണമോ കുടിക്കാൻ വെള്ളമോ ഇല്ലാതെ കടുത്ത ദുരിതത്തിലാണ് എന്നും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായും സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളിയായ കാസറഗോഡ് എലമ്പാച്ചി സ്വദേശി ഫിറോസ് ഖാൻ. ഫോണിലൂടെയാണ് ഇയ്യാൾ കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്.     2016 ജൂണിലാണ് ഫിറോസ് ഖാൻ ഐഎസില്‍ ചേരാനായി അഫ്ഗാനിസ്താനിലേയ്ക്ക് പോയത്. അവിടെന്നു സിറിയയിലേയ്ക്ക് കടക്കുകയായിരുന്നു. സിറിയയിൽ വെച്ച് ഒരു മലേഷ്യക്കാരിയെ കൊണ്ട് ഐഎസ് നേതാക്കള്‍ വിവാഹം തന്നെ കഴിപ്പിച്ചതായും, […]