ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ജനാധിപത്യ വേദിയായി ഡെമോക്രാറ്റിക് ട്രാൻസ്‌ജെൻഡർ ഫെഡറേഷൻ ഓഫ് കേരള (DTFK) രൂപീകരിച്ചു

കേരളത്തിലെ ട്രാൻസ്‌ജെൻഡർ മനുഷ്യരുടെ ജനാധിപത്യ വേദിയായി ഡെമോക്രാറ്റിക് ട്രാൻസ്‌ജെൻഡർ ഫെഡറേഷൻ ഓഫ് കേരള (DTFK) രൂപീകരിച്ചു. കർഷകസംഘം ഹാളിൽ ചേർന്ന രൂപീകരണ കൺവെൻഷനിൽ വെച്ചാണ് ഡിടിഎഫ്‌കെ സാക്ഷാത്കരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രാതിനിധ്യത്തോടെയാണ് സംഘടനയുടെ രൂപീകരണം. കൺവെൻഷൻ സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പർ എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്‌തു. തലചായ്ക്കാൻ ഇടമില്ലാത്ത ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ദൈന്യതയെ സംസ്ഥാന സർക്കാർ പരിഗണിക്കണമെന്നും ലൈഫ്‌മിഷൻ ഭവന പദ്ധതിയിൽ കേരളത്തിലെ എല്ലാ ട്രാൻസ്ജെൻഡറുകൾക്കും വീടുകൾ അനുവദിക്കണമെന്നും കൺവെൻഷൻ […]

ഡിവൈഎഫ്ഐ റീ സൈക്കിൾ കേരള : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സമാഹരിച്ച് നല്‍കിയത്‌ ഒരു കോടി അറുപത് ലക്ഷത്തിൽ പരം രൂപ ; കൊല്ലം ജില്ലയിൽ നിന്ന് സ്വരൂപിച്ചത് 81,25,806 രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീസൈക്ലിങ് കേരള പദ്ധതി വഴി ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സമാഹരിച്ചത് ഒരു കോടി അറുപത് ലക്ഷം രൂപ. വീടുകളിൽ നിന്നും ഉപയോഗ ശൂന്യമായ സാധനങ്ങൾ ശേഖരിച്ച് വില്പന നടത്തിയാണ് ഈ തുക സമാഹരിച്ചത്. കോവിഡ് ആശങ്ക സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ സമാനതകളില്ലാത്ത സേവനപ്രവർത്തനങ്ങൾക്കാണ് ഡി വൈ എഫ് ഐ നേതൃത്വം നൽകിയത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനായി ഡി വൈ എഫ് ഐ പ്രഖ്യാപിച്ച റീ […]

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്‌ത ദേവികയുടെ കുടുംബത്തിന്‌ സർക്കാർ അഞ്ച്‌ ലക്ഷം രൂപ അനുവദിച്ചു

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്‌ത മലപ്പുറം ഇരുമ്പിളിയം ജിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനി ദേവികയുടെ പിതാവ് ബാലകൃഷ്‌ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. 2019ലെ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാനും സഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റ്‌ തീരുമാനങ്ങൾ: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അധിക തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു. ഇതിന് […]

കൊവിഡ് കാലത്ത് ഡോക്ടര്‍മാര്‍ ചെയ്യുന്നത് വലിയ സേവനം; അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കുമുള്ളത്; ഡോക്ടേഴ്സ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടേഴ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും ആദരവെന്നും മന്ത്രി ഷൈലജ ടീച്ചര്‍ പറഞ്ഞു. സാധാരണ എല്ലാ വര്‍ഷവും വളരെ വിപുലമായ രീതിയിലാണ് ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. എന്നാല്‍ ഇത്തവണ എല്ലാ ഡോക്ടര്‍മാരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ്. അതിനാല്‍ തന്നെ മികച്ച ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കുന്ന ഇത്തവണത്തെ ഡോക്ടേഴ്സ് അവാര്‍ഡ് വേണ്ടെന്ന് വച്ചു. ഈ […]

കാണാതായ പതിനഞ്ച് കോടിയുടെ ഉത്തരവാദി മഹേശൻ’; ആരോപണവുമായി തുഷാർ വെള്ളാപ്പള്ളി : വെള്ളാപ്പള്ളി നടേശനെതിരെ സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരി

കാണാതായ പതിനഞ്ച് കോടിയുടെ ഉത്തരവാദി മഹേശൻ’; ആരോപണവുമായി തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശനെതിരെ ആരോപണവുമായി തുഷാർ വെള്ളാപ്പള്ളി. കാണാതായ പതിനഞ്ച് കോടിയുടെ ഉത്തരവാദി മഹേശനാണെന്ന് തുഷാർ ആരോപിച്ചു. മരണക്കുറിപ്പിലൂടെ ജനറൽ സെക്രട്ടറിയെ കുടുക്കാൻ ശ്രമിച്ചു. പിടിക്കപ്പെടുമെന്ന് ബോധ്യമായപ്പോഴാണ് മഹേശൻ ആത്മഹത്യ ചെയ്തതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ഒരു കോടി മൂന്നരലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകൾ ഉണ്ടാക്കി തട്ടാൻ ശ്രമിച്ചു. […]

തൊഴിൽ നഷ്‌ടപ്പെട്ട പ്രവാസികളുടെ ക്ഷേമത്തിന്‌ ‘ഡ്രീം കേരള’; അറിവും കഴിവും കേരളത്തിന്റെ വികസനത്തിന്‌ : ഉന്നയിക്കുന്ന ആരോപണത്തിന് ഉറപ്പ് വേണം, ഫയല്‍ മുഴുവന്‍ വായിക്കണ്ടേ’; ഇ-മൊബിലിറ്റിയില്‍ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

സംസ്ഥാനത്ത്‌ 151 പേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു; 131 പേർക്ക്‌ രോഗമുക്തി സംസ്ഥാനത്ത്‌ 151 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തരായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. ആത്മഹത്യ ചെയ്‌ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്‌ണന്റെ ഫലം പോസിറ്റീവായിട്ടുണ്ട്. ഡോക്ടേഴ്‌സ് ഡേയിൽ ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. ഇന്ന് ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറ. […]

വെല്ലുവിളി നേരിട്ട്‌ നേടിയ മികച്ച വിജയം; ഇനിയും പഠിച്ചു മുന്നേറുവാൻ ആകട്ടെ: SSLC പാസായ കുട്ടികൾക്ക് അഭിനന്ദനവുമായി കോടിയേരി

അസാധാരണമായ ഒരു സാഹചര്യത്തിൽ നടന്ന എസ്‌എസ്‌എൽസി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കപ്പെട്ടതെന്നും എല്ലാ വിജയികൾക്കും ആശംസകൾ നേരുന്നതായും സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പുതിയൊരു ലോകം പടുത്തുയർത്താൻ കുട്ടികൾ പഠിച്ച് മുന്നേറട്ടെയെന്നും കോടിയേരി ആശംസിച്ചു. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലം വന്നല്ലൊ. വിജയശതമാനം മുമ്പത്തേക്കാൾ ഉയർന്നിട്ടുണ്ട്. എല്ലാ വിജയികൾക്കും ആശംസകൾ. പല കാരണങ്ങൾക്കൊണ്ടും പരീക്ഷയിൽ വിജയിക്കാതെ പോയവര്‍ക്ക് സേ പരീക്ഷ വൈകാതെ നടക്കും. അപ്പോൾ അവർക്കും മികച്ച വിജയം നേടാം. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയാകും […]

അഭിമന്യു വധക്കേസ്‌ : പ്രതി സഹൽ ഒളിവിൽ കഴിഞ്ഞത് കർണ്ണാടകയിലെയും തമിഴ് നാട്ടിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്താൽ : ചെലവിന് പണം കണ്ടെത്തിയത് ക്യാൻസർ രോഗികളെ ചൂഷണം ചെയ്‌ത്‌

മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സഹൽ ഹംസ കർണാടകത്തിലെ ശിവമൊഗ്ഗയിൽ ഒളിവിൽ കഴിഞ്ഞത്‌ ക്യാൻസർ രോഗികളെ ചൂഷണം ചെയ്‌ത്‌. ഇവിടത്തെ ക്യാൻസർ ചികിത്സാകേന്ദ്രത്തിലെ ബുക്കിങ്‌ ടോക്കൺ മറിച്ചുവിറ്റ്‌ പണം സമ്പാദിക്കുകയായിരുന്നു ഇയാളെന്ന്‌ പൊലീസ്‌ പറഞ്ഞു. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ ഇവിടെ ചികിത്സയ്‌ക്കെത്തുന്നവർക്കാണ്‌‌ വലിയ തുകയ്‌ക്ക്‌‌ ടോക്കൺ മറിച്ചുവിറ്റിരുന്നത്‌. ഇതിനായി ക്ലിനിക്കിൽനിന്ന്‌ മുൻകൂട്ടി ടോക്കൺ വാങ്ങും. എട്ടുമാസത്തോളം ഈ തട്ടിപ്പ്‌ നടത്തി. പിന്നീട്‌ ഏർവാഡി, നാഗൂർ, ബംഗളൂരു എന്നിവിടങ്ങളിലും ഒളിവിൽ കഴിഞ്ഞു. ഇയാൾ ഒളിവിൽ കഴിഞ്ഞ […]

മത മൗലികവാദ കൂട്ട് കെട്ട് സന്തുലിതാവസ്ഥ തകർക്കും : ‘ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികൾ ; മുസ്ലിം ലീഗ് സ്വന്തം കുളം തോണ്ടുന്നു’; ലീഗ് – ജമാ അത്തെ ഇസ്ലാമി ബന്ധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത

ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തെ തുറന്നെതിര്‍ത്ത് സമസ്ത. ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഇത്തരം സംഘടനയുമായി ധാരണയുണ്ടാക്കുന്നതിന്റെ അപകടത്തെക്കുറിച്ച് മുസ്ലിം ലീഗിന് മുന്നറിയിപ്പ് നല്‍കുന്നത്. സമസ്ത പണ്ഡിത സഭ അംഗം ഉമര്‍ഫൈസി മുക്കം സംഘടന മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രീയ സംഘടനയാണെന്ന് ഉമര്‍ ഫൈസി ആരോപിക്കുന്നു. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണെന്നാണ് ജമാഅത്ത് വിശ്വസിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം […]

മൃതദേഹത്തോട് അനാദരവ് : കർണ്ണാടകയിലെ ബെല്ലാരിയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ അധികൃതർ കുഴിയില്‍ തള്ളി ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍നിന്നും മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളിയത്. കർണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി ബി ശ്രീരാമുലുവിന്റെ ജില്ലയാണ് ബെല്ലാരി. ദൃശ്യങ്ങള്‍ ബെല്ലാരിയില്‍ നിന്നുള്ളതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്ലാരിയിലെ വ്യവസായ മേഖലയോടു ചേര്‍ന്ന വിജനമായ സ്ഥലത്താണ് […]