ഉത്തര്‍പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമല്‍ റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചു : രാജ്യത്ത് കോവിഡ് ബാധിച്ച് മരണം സംഭവിച്ച ആദ്യ മന്ത്രിയാണ് കമൽ റാണി

ഉത്തര്‍പ്രദേശ് മന്ത്രി കമല്‍ റാണി വരുണ്‍ കൊവിഡ് ബാധിച്ച് മരിച്ചുസാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമല്‍ റാണി വരുണാണ് മരിച്ചത്. 62 വയസ്സായിരുന്നു. ഞായറാഴ്ചയാണ് അന്ത്യം. ജൂലൈ 18നാണ് കമല്‍റാണിക്ക് രോഗം സ്ഥിരീകരിച്ചത്. ലഖ്‌നൗവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്‌നിക്കല്‍ വിദ്യാഭ്യാസ മന്ത്രിയാണ് കമല്‍റാണി. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ നില വഷളായത്. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പഞ്ചാബ് മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി; 25 പേർ അറസ്റ്റിൽ ; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പഞ്ചാബിലെ അമൃത്സർ, പട്യാല, തൻതരൺ എന്നീ ജില്ലകളിലാണ് ബുധനാഴ്ച രാത്രിയോടെ മദ്യ ദുരന്തം ഉണ്ടായത്. തൻതരണിൽ മാത്രം 63 പേരാണ് മരിച്ചത്. അമൃത്സറിൽ 12 പേരും പട്ടാലയിൽ 11 പേരും […]

വാഹനങ്ങൾ മോഷ്ടിക്കാൻ ടാക്സി ഡ്രൈവർമാരെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതദേഹം മുതലകൾക്ക് ഇട്ടു കൊടുത്തു ; ഉത്തർപ്രദേശിലെ ‘ കൊലയാളി ഡോക്ടർ’ദേവേന്ദ്രയുടെ ഇരകളായത് നൂറോളം പേർ

അനവധി പേരെ കൊന്ന ശേഷം പരോളിലിറങ്ങി മുങ്ങിയ ഉത്തർപ്രദേശ് സ്വദേശിയായ ആയുർവേദ ഡോക്ടറെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.നൂറോളം പേരെയാണ് ‘ഡെത്ത് ഡോക്ടർ’ എന്നറിയപ്പെടുന്ന ‘ദേവേന്ദ്ര (62) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും പൊലീസിന്റെ പിടിയിലായി. ബിഹാറിലെ സിവാനിൽ നിന്ന് ബിഎഎംഎസ് ബിരുദം നേടിയ ഇയാൾ 1984 ൽ ജയ്പൂരിൽ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. ഇത് സാമ്പത്തികമായി പരാജയപ്പെട്ടതോടെയാണ് ഇയാൾ പല തട്ടിപ്പുകളും നടത്തിയത്. 1992 ൽ ഗ്യാസ് ഡീലർഷിപ് സ്വന്തമാക്കാൻ മുടക്കിയ 11 ലക്ഷം […]

ബാബറി മസ്ജിദ് : ‘രാജീവ്‌ ഗാന്ധി രണ്ടാം കർസേവകൻ‌’ ; 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അയോദ്ധ്യയിൽ നിന്ന് രാജീവ് ആരംഭിച്ചത് ഹിന്ദു പ്രീണനം ലക്ഷ്യം വെച്ച് – മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാധവ്‌ ഗൊഡ്‌ബൊളെ

. എം പ്രശാന്ത‌് ‘രാജീവ്‌ ഗാന്ധിയാണ്‌ രണ്ടാം കർസേവകൻ. ഒന്നാമൻ 1949ൽ പള്ളിയിൽ രാമവിഗ്രഹം ഒളിച്ചുകടത്താൻ സഹായിച്ച ഫൈസാബാദ്‌ ജില്ലാ മജിസ്‌ട്രേട്ട്‌ കെ കെ നായർ. പള്ളി പൊളിച്ചപ്പോൾ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങാണ്‌ മൂന്നാമൻ. നാലാം സ്ഥാനത്ത്‌ ആരെന്ന്‌ പറയുക എളുപ്പമല്ല. അന്നത്തെ‌ പ്രധാനമന്ത്രി നരസിംഹ റാവു അടക്കം നിരവധി പേർക്ക് അര്‍ഹതയുണ്ട്‌’–- 1992ൽ സംഘപരിവാർ തീവ്രവാദികൾ ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായരിന്നു മാധവ്‌ ഗൊഡ്‌ബൊളെയുടെ വാക്കുകളാണിത്‌. കടുത്ത നിയമലംഘനമാണ്‌ നടന്നതെന്ന്‌ ‌ […]

ജനങ്ങൾക്ക് വരുമാനമില്ല ; ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ശേഷിയുമില്ല : രാജ്യം പട്ടിണിയിലേക്ക് : ഫലപ്രദമായി ഇടപെടാതെ കേന്ദ്ര സർക്കാർ

കോവിഡും ലോക് ഡൗണും മൂലം രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും വാങ്ങൽ ശേഷിയും ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ പട്ടിണിയും പോഷകാഹാരക്കുറവും രൂക്ഷമായിട്ടുണ്ട്. കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തെ തകർത്തുവെങ്കിലും ലോക്ഡൗണിന് മുമ്പ് തന്നെ ജനങ്ങളുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തി 2014 ന് ശേഷം പ്രതിശീർഷ ഭക്ഷ്യ ഉപഭോഗത്തിൽ തുടർച്ചയായ എല്ലാ വർഷങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച കണക്കുകൾ […]

തൊഴിലുറപ്പ് ഫണ്ട് തട്ടിപ്പിന്റെ ഗുജറാത്ത് മോഡല്‍ : പാവപ്പെട്ടവരുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി കോടികളുടെ തട്ടിപ്പ് , 500 വ്യാജ അക്കൗണ്ട് വിവരങ്ങൾ ആദ്യ ഘട്ടത്തിൽ പുറത്ത് വന്നു : തട്ടിപ്പിന്റെ വ്യാപ്തി കൂടുതൽ , അന്വേഷണം നടത്താൻ തയ്യാറാകാതെ ഗുജറാത്ത് സർക്കാർ

കോവിഡിനിടയിൽ ബിജെപി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിന് കീഴിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ദേശീയതൊഴിലുറപ്പ് തൊഴിലാളികളുടെ പേരിൽ കോടികളുടെ തട്ടിപ്പ്. ബനസ്കന്ത ജില്ലയിലെ ബലുന്ദ്ര വില്ലേജിലെ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ മാത്രം പത്തു കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. സമാന രീതിയിൽ സംസ്ഥാനത്താകെ സർക്കാർ പണം തട്ടിയെടുത്തിട്ടുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 500ലധികം ഗ്രാമീണരുടെ പേരിൽ അവർ അറിയാതെ അക്കൗണ്ട് തുറന്നാണ് തട്ടിപ്പിന് കളമൊരുക്കിയത്. തന്റെ നിയമസഭാ നിയോജക മണ്ഡലമായ വാദ്ഗാമിലെ വില്ലേജുകളിലും തട്ടിപ്പ് നടന്നതായി ജിഗ്നേഷ് മെവാനി എംഎൽഎ ആരോപിച്ചു. കോവിഡിനെ […]

യുഎഇയിലെ ബറാക ആണവ നിലയം പ്രവര്‍ത്തനം തുടങ്ങി : അറബ് ലോകത്ത് ആദ്യ ആണവ നിലയം

. അനസ് യാസിന്‍ അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങി. സമധാനപരമായാ ആണവോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ബറാക ആണവ നിലയം വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ അറിയിച്ചു. ‘നാല് ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ നാലിലൊന്ന് സുരക്ഷിതവും വിശ്വാസ്യ യോഗ്യവുമായ നിലക്ക് ലഭിക്കും. ശാസ്ത്ര വഴിയിലെ പ്രയാണം പുനരാരംഭിക്കാനും മറ്റ് വന്‍ രാജ്യങ്ങളുമായി മത്സരിക്കാനും […]

വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല ഫോട്ടോ അബദ്ധത്തിൽ പോസ്റ്റ് ചെയ്തു : സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറി കെ.പി. മധുവിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും സിപിഐ എം നീക്കി : വി. കുഞ്ഞികൃഷ്ണൻ പുതിയ സെക്രട്ടറി

സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയായി വി കുഞ്ഞികൃഷ‌്ണനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന കെ പി മധുവിനെ പാർടിയുടെ യശസ്സിന‌് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനാൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യാൻ ഏരിയാ കമ്മിറ്റിയോഗം തീരുമാനിച്ചതിനെ തുടർന്നാണിത‌്. പയ്യന്നൂരിലെ പ്രാദേശിക വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല ചിത്രം അബദ്ധത്തിൽ മധു പോസ്റ്റ് ചെയ്തിരുന്നു. തെറ്റ് മനസ്സിലാക്കി ചിത്രം ഡിലീറ്റ് ചെയ്യുന്നതിന് പകരം ഗ്രൂപ്പിൽ നിന്ന് മധു ലെഫ്റ്റ് ആയി. ഗ്രൂപ്പ് അഡ്മിൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് മുന്നേ പോസ്റ്റിന്റെ സ്ക്രീൻ […]

കോവിഡ്‌ പ്രതിരോധം : തദ്ദേശസ്ഥാപനങ്ങൾക്ക് പണമില്ലാത്ത അവസ്ഥയി‌‌ല്ല: ധന മന്ത്രി തോമസ് ഐസക്‌

കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിന്‌ പണമില്ലാത്ത അവസ്ഥ കേരളത്തിലില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. തദ്ദേഭരണ സ്ഥാപനങ്ങൾക്ക്‌ കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ച 1686 കോടി രൂപ ഇതിനായി ചെലവഴിക്കാം. തിങ്കളാഴ്‌ച രണ്ടാംഗഡു തദ്ദേശഭരണസ്ഥാപന സെക്രട്ടറിമാരുടെ അക്കൗണ്ടിൽ എത്തും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്കും തുക നൽകാം. പദ്ധതി, പദ്ധതിയിതര വിഹിതവും മെയിന്റനൻസ്‌ ഗ്രാന്റും കോവിഡ്‌ പ്രതിരോധത്തിനും വിനിയോഗിക്കാം. 50 കിടക്കയുള്ള കോവിഡ്‌ പ്രഥമകേന്ദ്രങ്ങൾക്ക്‌ 25 ലക്ഷം രൂപയും 100 എണ്ണമുള്ളിടത്ത്‌ 60 ലക്ഷം രൂപവരെയും ചെലവഴിക്കാം. പദ്ധതി എഴുതി അനുമതിയായാൽ […]

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് : ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപം കൊള്ളും

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ച്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ […]