പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഏലപ്പാറ ജംഗ്ഷനില്‍ വെള്ളംകയറി. പ്രദേശത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവിടുത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ കല്ലാര്‍, ലോവര്‍ പെരിയാര്‍ (പാം ബ്ലാ ), കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്. പൊന്‍മുടി ഡാം […]

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ലോകത്താകമാനം കൊവിഡ് ബാധിക്കുന്ന യുവാക്കളുടെ എണ്ണം മൂന്ന് മടങ്ങായി വര്‍ധിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 15 വയസ് മുതല്‍ 24 വയസു വരെ പ്രായമുള്ളവരില്‍ 4.5 ശതമാനമായിരുന്നു നേരത്തെ രോഗത്തിന്റെ തോത്. എന്നാല്‍ ഇപ്പോള്‍ അത് 15 ശതമാനമായി ഉയരുകയാണ് […]

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31 രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ആയിരുന്നു അപകടം. ശ്രീകാന്തിന്റെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും […]

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം പിന്നിടുമ്പോഴും, ആറ്റംബോംബ് വര്‍ഷിച്ചതിന്റെ തീവ്രതയും ദൈന്യതയും കുറയുന്നില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ആഗസ്റ്റ് 06 ന് ജപ്പാനെ പരാജയപ്പെടുത്താന്‍ അമേരിക്കയുടെ അവസാനത്തെ മാര്‍ഗമാണ് ആണവാക്രമണം. ജപ്പാനിലെ പട്ടണമായ ഹിരോഷിമയില്‍ സ്ത്രീകളും കുട്ടികളുമടക്കം 70000ത്തിലധികം പേര്‍ തത്ക്ഷണം കൊല്ലപ്പെട്ടു. പച്ചമാംസം […]

അമേരിക്കൻ കമ്പനിയായ നൊവാക്സിന്റെ ഇന്ത്യയിലെ കൊറോണ വാക്‌സിന്റെ വിപണനാവകാശം സെറം ഇൻസ്റ്റിറ്റ്യൂട്ടിന്

കൊറോണ വാക്‌സിന്റെ വികസനവും വിപണനവും സംബന്ധിച്ച്‌ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി അമേരിക്കന്‍ കമ്പനിയായ നോവാക്‌സ് വ്യക്തമാക്കി. ജൂലൈ 30നാണ് ഇത് സംബന്ധിച്ച കരാര്‍ നോവാക്‌സ് ഒപ്പുവെച്ചത്. നോവാക്‌സ് വികസിപ്പിച്ചെടുത്ത വാക്‌സിന്‍, കൊറോണ വൈറസിനെതിരെ ഉയര്‍ന്ന അളവില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി പ്രാഥമിക ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. കരാര്‍ കാലയളവില്‍ നോവാക്‌സ് കമ്പനിയുടെ കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ വിതരണത്തിനുള്ള പൂര്‍ണ്ണാവകാശം […]

ഇടുക്കിയിൽ കനത്ത മഴ : കല്ലാർക്കുട്ടി , ലോവർപെരിയാർ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും ഉടന്‍ തുറന്നേക്കും ; പൊൻമുടി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും : പെരിയാർ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം : ഇടുക്കി സംഭരണ ശേഷിയുടെ ഡാമിൽ 58.65 % വെള്ളം

മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെയും ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടന്‍ തുറക്കുമെന്ന് റിപ്പോർട്ട്. 800 ക്യുമെക്സ് വീതം വെള്ളമാകും പുറത്തുവിടുക. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ രാത്രി ഗതാഗതം നിരോധിച്ചു. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇത് കണക്കിലെടുത്താണ് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ […]

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള നിയമന ശുപാർശ തടയാൻ റിട്ട. ഹൈക്കോടതി ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീമിനെതിരെ വ്യാജ പ്രചരണം : സ്വർണ കള്ളകടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം

സ്വർണ കള്ളകടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം. തനിക്ക് കൊല്‍ക്കത്തയിലോ ചെന്നൈയിലോ ബന്ധുക്കളിലെന്നും ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം വ്യക്തമാക്കി. താന്‍ എൻ.ഐ.എ നിരീക്ഷണത്തിലാണെന്ന രീതിയിലും പ്രചരണം നടക്കുന്നു. തനിക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയതായി അറിയില്ല. അങ്ങേയറ്റം മോശമായ പ്രചരണമാണ് ചിലര്‍ നടത്തുന്നതെന്നും ജസ്റ്റിസ് അബ്ദുള്‍ റഹിം പറഞ്ഞു. സ്വർണ കളളക്കടത്തില്‍ ഒരു ഹൈക്കോടതി റിട്ടയർഡ് ജഡ്ജി എന്‍ഐഎ നിരീക്ഷണത്തില്‍ ആണെന്നും ബന്ധുവിനെ കസ്റ്റഡിയിൽ […]

കേരള കൈത്തറിയോട് കേന്ദ്ര സർക്കാരിന്റെ അവഗണന ; ദേശീയ കൈത്തറി വികസന കോർപറേഷൻ കേരള റീജണൽ ഓഫീസ് നിർത്തലാക്കാൻ കേന്ദ്രം തീരുമാനിച്ചു

ദേശീയ കൈത്തറി വികസന കോർപ്പറേഷൻ കേരള റീജണൽ ഓഫീസ് ഒഴിവാക്കാൻ കേന്ദ്ര തീരുമാനം. കണ്ണൂരിലെ റീജണൽ ഓഫീസ് ബ്രാഞ്ച് ഓഫീസ് ആക്കി തരം താഴ്ത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ഉത്തരവ് നിലവിൽ വരുന്നതോടെ കേരളം ബംഗളൂരു റീജണലിന് കീഴിലാകും. കേരളത്തിൻറെ കൈത്തറി മേഖലയ്ക്കു തിരിച്ചടിയാകുന്നതാണ് റീജണൽ ഓഫീസ് ബ്രാഞ്ച് ഓഫീസ് ആക്കി തരംതാഴ്ത്താനുള്ള തീരുമാനം.കേരളത്തിലെ കൈത്തറിയുടെ പ്രധാന കേന്ദ്രമായ കണ്ണൂരിലെ തറി വ്യവസായത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ടെക്സ്റ്റൈൽസ് മേഖലയ്ക്ക് ആവശ്യമായ നൂൽ ഉൾപ്പെടെയുള്ള വസ്തുക്കൾ ന്യായവിലക്ക് ലഭ്യമാക്കുകയാണ് ദേശീയ […]

അയോധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണം: യോഗേന്ദ്ര യാദവ്

അയോധ്യയില്‍ നടന്നത് മതേതര ഇന്ത്യയുടെ മരണമാണെന്ന് സ്വരാജ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര യാദവ്.മതേതരത്വത്തിന്റെ മരണത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചതെന്നും യാദവ് പറഞ്ഞു. അയോധ്യയില്‍ നടന്നത് ഭൂരിപക്ഷവാദത്തിലടിയുറച്ച ഒരു രാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ഭരണാധികാരി മതപരമായ ചടങ്ങുകളില്‍ വ്യക്തിപരമായി പങ്കെടുക്കുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷേ, ഔദ്യോഗികമായി പങ്കെടുക്കുന്നത് മറ്റൊരു കാര്യമാണ്”;യാദവ് വ്യക്തമാക്കി. പലതരം അധികാരങ്ങളുടെ സമ്മേളനമാണ് അയോധ്യയില്‍ ഉണ്ടായതെന്നും പ്രധാനമന്ത്രി മോഡിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും രൂപത്തില്‍ രാഷ്ട്രീയ അധികാരം അതിന്റെ എല്ലാ […]

തൊഴിലാളി വർഗത്തിന് സമർപ്പിച്ച ജീവിതം : CPIM കേന്ദ്ര കമ്മിറ്റി അംഗം ശ്യാമൾ ചക്രബർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ശ്യാമൾ ചക്രബർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളി വർഗത്തിന് സമർപ്പിച്ചതായിരുന്നു. പശ്ചിമബംഗാളിൽ ഗതാഗത മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. രാജ്യസഭാംഗമെന്ന നിലയിൽ പാർലമെന്ററി വേദി തൊഴിലാളി വർഗത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സമരഭൂമിയാക്കി അദ്ദേഹം മാറ്റി. ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ശ്യാമൾ ചക്രബർത്തിയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു