വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത
കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക് വേണ്ടി ഇടപെട്ടുവെന്ന് പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക് അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്. കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകർക്ക് വേണ്ടി കേസുകളിൽ ഇടപെട്ടിരുന്നു എന്നാണ് അടൂർ പ്രകാശും ചാനലുകളിൽ സമ്മതിക്കുന്നത്. പ്രതികളിൽ ഒരാളായ സജിത് അടൂർ പ്രകാശിനെ […]
രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ് കെ മാണി
രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍ എല്ലാവരും ആ കുടുംബത്തില്‍ തന്നെയുണ്ടാവേണ്ടതാണ്. ചിലര്‍ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്, എന്നാല്‍ തങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. നിയമസഭാ രേഖയില്‍ റോഷി അഗസ്റ്റിനാണ് പാര്‍ട്ടി വിപ്പ്. ആ വിപ്പ് ലംഘിച്ചവര്ക്കെതിരേ നിയമപരമായ നടപടിയുണ്ടാകും. […]
കോടതിയലക്ഷ്യക്കേസ് ; സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷൺ, പുനഃപരിശോധന ഹർജി നൽകും
കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി വിധിച്ച ഒരു പിഴ അടയ്ക്കുമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോടതി നിർദേശിച്ച പ്രകാരം പിഴ ഒടുക്കും. എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഭൂഷൺ അറിയിച്ചത്. വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കോടതി സ്വമേധയ കേസെടുത്തത്. ഭൂഷണിന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും […]
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; കോൺഗ്രസ് പ്രവർത്തകരായ 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നജീബ്, അജിത്, ഷജിത്ത്, സതിമോന് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഡാലോചനയിൽ പങ്കെടുത്തു, പ്രതികളെ സഹായിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.നാലുപേര്‍ക്കും ഗൂഢാലോചനയിലും, പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം മുഖ്യപ്രതികളായ സജീവ്, സനല്‍ തുടങ്ങിയവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സജീവ്,സനല്‍, അന്‍സര്‍, ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. അന്‍സറും ഉണ്ണിയും ഒളിവിലാണ്.
ജി.ഡി.പി കൂപ്പുകുത്തി ; സ്വാതന്ത്ര്യത്തിനു ശേഷമുള്ള റെക്കോര്‍ഡ് സാമ്പത്തിക തകര്‍ച്ചയിൽ ഇന്ത്യ , അടുത്ത മൂന്ന് മാസം കൂടി ഇടിവ് തുടർന്നാൽ രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തും
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം കൂപ്പ് കുത്തി. 23.9 ശതമാനമായാണ് രാജ്യത്തിന്റെ ജി.ഡി.പി ഇടിഞ്ഞത്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച സുചിപ്പിക്കുന്നതാണ് പുതിയ ജി.ഡി.പി കണക്ക്. ഏപ്രില്‍ – ജൂണ്‍ കാലയളവിലെ വളര്‍ച്ചയിലാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്. അടുത്ത മൂന്ന് മാസം കൂടി ജി.ഡി.പിയില്‍ ഇടിവ് രേഖപ്പെടുത്തിയാല്‍ രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലാവും. ജി.ഡി.പി ഇടിവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മുന്നറിയിപ്പ് അവഗണിച്ചതിന്റെ പരിണിത ഫലമാണ് രാജ്യം അനുഭവിക്കുന്നതെന്ന് രാഹുല്‍ […]
കേരള കോൺഗ്രസ് തർക്കം : പി ജെ ജോസഫിന് തിരിച്ചടി , രണ്ടിലയും പേരും ജോസ് കെ മാണിക്ക്
കേരള കോണ്‍ഗ്രസ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ലഭിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്. പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്കായിരിക്കും. ഇതോടെജോസ് ജോസഫ് തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് നിര്‍ണായക നേട്ടമായി. ഇരു വിഭാഗവും ഏറെനാളായി ചിഹ്നത്തിനായി പോരടിക്കുകയായിരുന്നു. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷനിലെ 3 അംഗങ്ങളില്‍ രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്കാന് തീരുമാനിച്ചത് കെഎം മാണിയുടെ മരണത്തിന് പിന്നാലെ പാലാ […]
മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ശവസംസ്ക്കാരം ഇന്ന് ഡൽഹിയിൽ ; രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ദില്ലിയിൽ. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കാര ചടങ്ങുകൾ. പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ സൈനിക ആശുപത്രിയിൽ ഇന്നലെ വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ മരണം. ദില്ലിയിലെ ആർമി റിസർച് ആന്റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം […]
യുവാക്കളുടെ രോഷത്തിന്റെയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നിൽ കോൺഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിയ്ക്കും’ – എം സ്വരാജ് MLA
ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിയ്ക്കണമെന്നും അന്നേ നാട്ടിൽ സമാധാനമുണ്ടാവൂ എന്നും എം സ്വരാജ് എംഎൽഎ. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചോരയിൽ കേരളത്തെ മുക്കിക്കൊല്ലുന്ന കോൺഗ്രസ്. ജീവിതത്തിൻ്റെ വസന്ത കാലത്ത് നാടിന് പ്രിയങ്കരരായ രണ്ടു ചെറുപ്പക്കാർ കൊല്ലപ്പെട്ടിരിയ്ക്കുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് DYFI ഭാരവാഹികളായ സഖാക്കൾ മിഥ്ലാജും ഹക്ക് മുഹമ്മദുമാണ് ഇന്നലെ രാത്രിയിൽ അരുംകൊല ചെയ്യപ്പെട്ടത്. കോൺഗ്രസിൻ്റെ കൊലയാളി സംഘമാണ് സഖാക്കളെ വെട്ടിനുറുക്കിയത്.രാഷ്ട്രീയ വിരോധം മൂത്ത് എതിരാളികളെ കൊന്നു തീർക്കാൻ കച്ചകെട്ടിയിറങ്ങിയ കൊലയാളി സംഘം ഇന്നലെ ലക്ഷ്യം കണ്ടു. […]
വെഞ്ഞാറമൂട്ടിലെ DYFI പ്രവർത്തകരുടെ അരുംകൊല : കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകം ; സെപ്തംബർ രണ്ടിന് സിപിഐ എം കരിദിനം ആചരിക്കും
വെഞ്ഞാറമൂടിൽ കോൺഗ്രസ് അക്രമിസംഘം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സെപ്തംബര്‍ രണ്ടിന് സിപിഐ എം ന്റെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിക്കും. പാർടി ബ്രാഞ്ച് തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണം. ഈ കൊലപാതകം നടത്തിയവര്‍ക്കെതിരെ ശക്തമായ ബഹുജനരോക്ഷം ഉയര്‍ന്നുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാർത്താക്കുറിപ്പിൽ അഭ്യര്‍ത്ഥിച്ചു. വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെ തുടര്‍ന്ന് സഖാക്കള്‍ ഹഖ് മുഹമ്മദും മിഥിലാജും കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. നിഷ്ഠൂരമായ ഒരു കൊലപാതകമാണിത്. നേരത്തേയും […]
കലാപം സംഘടിപ്പിക്കാന്‍ കോൺഗ്രസ് ശ്രമം; എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കുക: എൽഡിഎഫ്
അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും അതില്‍നിന്ന് മുതലെടുക്കാനുമുള്ള കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ്സ് അക്രമിസംഘം നടത്തിയ നിഷ്ഠൂരമായ അക്രമത്തെതുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരായ ഹഖ് മുഹമ്മദും മിഥിലാജും കൊലചെയ്യപ്പെട്ടിരിക്കുകയാണ്. അതിനിഷ്ഠൂരമായ ഇരട്ടകൊലപാതകമാണിത്. തിരുവോണതലേന്ന് സുഹൃത്തിന്റെ വീട്ടില്‍പോയി മടങ്ങിവരവെയാണ് കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ ഇരുവരേയും തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയത്. നേരത്തെയും ഈ പ്രദേശത്ത് ഇടതുപക്ഷ പ്രവര്‍ത്തകരെ വധിക്കാന്‍ കോണ്‍ഗ്രസ്സ് അക്രമിസംഘം ശ്രമിച്ചിരുന്നു. ഇപ്പോള്‍ നടന്ന […]