പ്രവാസികളുടെ ക്വാറന്റൈൻ സ്വന്തം ചെലവിൽ വേണമെന്നത്‌ കേന്ദ്രനിർദേശം; വിദേശത്ത് നിന്ന് യാത്രയ്ക്ക് അനുമതി ലഭിക്കുന്നത് നിർദ്ദേശം അംഗീകരിച്ചശേഷം മാത്രം

Share:

Share on facebook
Share on twitter
Share on linkedin

വിദേശത്തുനിന്ന്‌ എത്തുന്നവർ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈൻ സ്വന്തം ചെലവിൽ വഹിക്കണമെന്നത് നിർബന്ധമാക്കിയത് കേന്ദ്രസർക്കാർ. വിദേശത്തുനിന്ന്‌ എത്തുന്ന ഇന്ത്യക്കാർക്കായി മാർച്ച് 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്.

ഗർഭിണികൾ, പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗുരുതര രോഗമുള്ളവർ, കുടുംബത്തിൽ മരണം സംഭവിച്ചവർ, മറ്റ്‌ ദുരിതമനുഭവിക്കുന്നവർ എന്നിവരെ മാത്രമാണ് കേന്ദ്രം സ്ഥാപന ക്വാറന്റൈനിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, ഇവർ വീടുകളിൽ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണം.

കേന്ദ്രനിര്‍ദേശം ഇങ്ങനെ

-● സ്വന്തം ചെലവിൽ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈനിൽ പോകാമെന്ന ഉറപ്പ് വിമാനത്തിൽ കയറുന്നതിനുമുമ്പായി യാത്രക്കാർ ഒപ്പിട്ടു നൽകണം.

●സ്ഥാപന ക്വാറന്റൈനുശേഷം ഒരാഴ്ച വീടുകളിലും ക്വാറന്റൈനിൽ കഴിയണം.

●ഗർഭിണികൾക്കും കുട്ടികൾക്കും മറ്റും രണ്ടാഴ്ച വീട്ടിൽ ക്വാറന്റൈൻ. ആരോഗ്യസേതു ആപ്‌ നിർബന്ധമായും ഉപയോഗിക്കണം.

● വിമാനത്താവളങ്ങളിലെ തെർമൽ സ്‌ക്രീനിങ്ങിനുശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ.

● റോഡുവഴി എത്തുന്നവർക്കും നിബന്ധനകൾ ബാധകം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ഇന്ത്യൻ അതിർത്തി കടക്കാൻ അനുവദിക്കൂ.

●വിമാനത്തിലോ കപ്പലിലോ കയറുന്നതിനുമുമ്പ് നിബന്ധന പാലിക്കാമെന്ന് ഒപ്പിട്ടു നൽകുന്ന സാക്ഷ്യപത്രത്തിന്റെ പകർപ്പ് കൈമാറണം.

● രോഗലക്ഷണങ്ങളുള്ളവരെ അടിയന്തരമായി ഐസൊലേറ്റ്‌ ചെയ്ത് ചികിത്സ ഉറപ്പാക്കണം. ശേഷിക്കുന്നവരെ സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകണം. ഇവർ ഒരാഴ്ച ഇവിടെ തുടരണം; ടെസ്റ്റും നടത്തണം.

More Posts

പത്തനംതിട്ടയിൽ പ്രവാസി ഹോം ക്വാറന്റയിൻ ലംഘിച്ച് കറങ്ങി നടന്നു : പോലീസിന്റെ അനുനയത്തിന് വഴങ്ങാതിരുന്നയാളെ പി.പി.ഇ. കിറ്റ് ധരിച്ച് ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി ആശുപത്രിയിലാക്കി

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ക്വാറന്റയിൻ ലംഘിച്ച് കറങ്ങി നടന്നതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് പ്രദേശത്തെ ആശങ്കയിലാഴ്ത്തുന്ന സംഭവം അരങ്ങേറിയത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അനുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് I.M.A : ഒരു പഠനവും ഇല്ലാതെ തോന്നുന്ന നിർദേശങ്ങൾ ഉന്നയിച്ചു സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഐ എം എ യോട് പോയി പണി നോക്കാൻ സർക്കാർ പറയണം – ഡോ.ബിജു

ഡോ.ബിജു എഴുതുന്നു.ഐ എം എ എന്നത് ഒരു പ്രൈവറ്റ് സംഘടന മാത്രമാണ്. പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അനുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് അത്.

ഡബ്‌ള്യുസിസിയിൽ ചിലർക്ക് വരേണ്യ ധാർഷ്ട്യം, സംഘടനയ്ക്ക് ഇരട്ടത്താപ്പ് ; പാർവതി സിദ്ദിഖിനൊപ്പം ഉയരേയിൽ അഭിനയിച്ചത് പ്രശ്നമാക്കാത്തവർ തന്റെ സിനിമ ബി. ഉണ്ണികൃഷ്ണൻ നിർമ്മിച്ചത് പ്രശ്നമാക്കുന്നു : ഗുരുതര ആരോപണങ്ങളുമായി വിധു വിൻസെന്റ്

വിമൻ ഇൻ സിനിമാ കളക്ടീവിൽ നിന്നും രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായിക വിധു വിൻസെന്റ്. താൻ സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിന്റെ നിർമാണം ബി ഉണ്ണികൃഷ്ണൻ ഏറ്റെടുത്തതാണ് സംഘടനയിൽ ചിലർക്ക് എതിർപ്പുണ്ടാകാൻ

സിവിൽ പൊലീസ്‌ റാങ്ക്‌ലിസ്‌റ്റ്‌ : മുഴുവൻ ഒഴിവും റിപ്പോർട്ട്‌ ചെയ്‌തു ; മറിച്ചുള്ള ചിലരുടെ പ്രചരണം അടിസ്ഥാനരഹിതം : ജൂൺ 30 ന് അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് 3652 പേർക്ക് നിയമനം നൽകി , 1947 പേർക്കുകൂടിയുള്ള നിയമന മെമ്മോ പി.എസ്.സി അയച്ചു കൊണ്ടിരിക്കുന്നു

സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ പട്ടികയുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രചാരണം വസ്‌തുതാ വിരുദ്ധം. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തില്ലെന്നാണ്‌ പ്രധാന പ്രചാരണം. എന്നാൽ 2021 ഡിസംബർ 31വരെയുള്ള പ്രതീക്ഷിത ഒഴിവടക്കം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 1200

Send Us A Message