ഇനിയും ബോധം വെയ്ക്കാത്ത സംഘി ഭരണകർത്താക്കൾ : കോവിഡ് ചികിത്സയും പ്രതിരോധവും താറുമാറായ ഗുജറാത്തിൽ ചാണകവും ഗോമൂതവും ഉപയോഗിച്ചുള്ള ചികിത്സ നടത്താൻ ഗുജറാത്ത് സർക്കാർ

Share:

Share on facebook
Share on twitter
Share on linkedin

പ്രതീക്ഷ തെറ്റിച്ചില്ല …,

പശുവിന്റെ ചാണകവും, മൂത്രവും ഉപയോഗിച്ച് ആദ്യ കൊറോണ വാക്സിൻ ഇന്ത്യ മനുഷ്യരിൽ പരീക്ഷിക്കും ; പരീക്ഷണം ഗുജറാത്തിൽ

കൊറോണയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കും പശുവിന്റെ ചാണകം, മൂത്രം , പാല്, നെയ്യ് , വെണ്ണ എന്നീ പഞ്ചഗവ്യങ്ങളിൽ നിന്നാണ് ആയുർവേദ മരുന്ന് നിർമ്മിക്കുന്നത്.

മോഡേൺ വൈദ്യശാസ്ത്ര മരുന്നുകൾ പരീക്ഷിക്കുന്നതിനു തുല്യമായ ക്ലിനിക്കൽ ട്രയലുകളാണ് മനുഷ്യരിൽ നടത്തുക. ഇത് ആദ്യമായാണ് പ്രോട്ടോക്കോൾ പ്രകാരമുള്ള ആയുർവേദ മരുന്ന് പരീക്ഷണം നടക്കുന്നത്.

ലോകത്ത് തെന്നെ കൊറോണ ബാധിച്ച് അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളിൽ അസുഖം ഭേദമായവരെക്കാൾ കൂടുതൽ രോഗികൾ മരണപ്പെട്ട ആശുപത്രി എന്ന പേരിൽ ശവപ്പറമ്പ് എന്ന് വിളിക്കപ്പെട്ട അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽത്തന്നെയാണ് മരുന്ന് പരീക്ഷണം നടക്കുക. ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രി ഇവിടെയാണ് അഡ്മിറ്റ് ചെയ്ത കൊറോണ രോഗിയുടെ മൃദദേഹം ആറാമത്തെ ദിവസം സമീപത്തെ ബസ് സ്റ്റോപ്പിൽ കണ്ടുകിട്ടിയത്.

കൂടാതെ കൊറോണ രോഗികൾക്ക് അടിയന്തര ചികിത്സ നൽകാനും ജീവൻ രക്ഷിക്കാനുമുള്ള ഉപകരണമായ വെന്റിലേറ്ററുകൾക്ക് പകരം മുഖ്യമന്ത്രി നേരിട്ട് വ്യാജ വെന്റിലേറ്ററുകൾ നൽകിയ ആശുപത്രിയും ഗുജറാത്തിലെ സിവിൽ ആശുപത്രിയാണ്.

കൊറോണക്കെതിരെ ഈ ആയുർവേദ മരുന്ന് ഫലപ്രദമാകുമെന്നു പരീക്ഷണത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ കാമധേനു ആയോഗിന്റെ ചെയർമാൻ ഡോക്ടർ വല്ലഭ കതിരിയ ദി മിറർ പത്രത്തോട് പറഞ്ഞു.

മോഡേൺ ശാസ്ത്രീയ രീതിയിൽ പഞ്ചഗംയ മരുന്നുകൾ ഇതുവരെ പരീക്ഷിച്ചിട്ടില്ലെന്നും ക്രോണക്കെതിരെ ഇ മരുന്നുകൾ ഇന്ത്യയുടെ സംഭവനയാകും എന്നും അലോപ്പതി ഡോക്റ്ററായ ഡോക്ടർ വല്ലഭ പറയുന്നു.

Adv. ശ്രീജിത് പെരുമന
വാർത്തയുടെ വിശദ വിവരങ്ങൾ

Read more at:
https://ahmedabadmirror.indiatimes.com/ahmedabad/cover-story/gujarat-plans-to-give-world-a-wonder-drug-to-battle-corona/articleshow/76017951.cms?utm_source=contentofinterest&utm_m

More Posts

പത്തനംതിട്ടയിൽ പ്രവാസി ഹോം ക്വാറന്റയിൻ ലംഘിച്ച് കറങ്ങി നടന്നു : പോലീസിന്റെ അനുനയത്തിന് വഴങ്ങാതിരുന്നയാളെ പി.പി.ഇ. കിറ്റ് ധരിച്ച് ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി ആശുപത്രിയിലാക്കി

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ക്വാറന്റയിൻ ലംഘിച്ച് കറങ്ങി നടന്നതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് പ്രദേശത്തെ ആശങ്കയിലാഴ്ത്തുന്ന സംഭവം അരങ്ങേറിയത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അനുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് I.M.A : ഒരു പഠനവും ഇല്ലാതെ തോന്നുന്ന നിർദേശങ്ങൾ ഉന്നയിച്ചു സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഐ എം എ യോട് പോയി പണി നോക്കാൻ സർക്കാർ പറയണം – ഡോ.ബിജു

ഡോ.ബിജു എഴുതുന്നു.ഐ എം എ എന്നത് ഒരു പ്രൈവറ്റ് സംഘടന മാത്രമാണ്. പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അനുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് അത്.

ഡബ്‌ള്യുസിസിയിൽ ചിലർക്ക് വരേണ്യ ധാർഷ്ട്യം, സംഘടനയ്ക്ക് ഇരട്ടത്താപ്പ് ; പാർവതി സിദ്ദിഖിനൊപ്പം ഉയരേയിൽ അഭിനയിച്ചത് പ്രശ്നമാക്കാത്തവർ തന്റെ സിനിമ ബി. ഉണ്ണികൃഷ്ണൻ നിർമ്മിച്ചത് പ്രശ്നമാക്കുന്നു : ഗുരുതര ആരോപണങ്ങളുമായി വിധു വിൻസെന്റ്

വിമൻ ഇൻ സിനിമാ കളക്ടീവിൽ നിന്നും രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായിക വിധു വിൻസെന്റ്. താൻ സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിന്റെ നിർമാണം ബി ഉണ്ണികൃഷ്ണൻ ഏറ്റെടുത്തതാണ് സംഘടനയിൽ ചിലർക്ക് എതിർപ്പുണ്ടാകാൻ

സിവിൽ പൊലീസ്‌ റാങ്ക്‌ലിസ്‌റ്റ്‌ : മുഴുവൻ ഒഴിവും റിപ്പോർട്ട്‌ ചെയ്‌തു ; മറിച്ചുള്ള ചിലരുടെ പ്രചരണം അടിസ്ഥാനരഹിതം : ജൂൺ 30 ന് അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് 3652 പേർക്ക് നിയമനം നൽകി , 1947 പേർക്കുകൂടിയുള്ള നിയമന മെമ്മോ പി.എസ്.സി അയച്ചു കൊണ്ടിരിക്കുന്നു

സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ പട്ടികയുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രചാരണം വസ്‌തുതാ വിരുദ്ധം. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തില്ലെന്നാണ്‌ പ്രധാന പ്രചാരണം. എന്നാൽ 2021 ഡിസംബർ 31വരെയുള്ള പ്രതീക്ഷിത ഒഴിവടക്കം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 1200

Send Us A Message