ലക്ഷ്യം കാണാതെ റീബിൽഡ്‌ കേരള ; താളം തെറ്റിയ റവന്യൂ വകുപ്പിൽ റീബിൽഡ് കേരള നടത്തിപ്പ് ഇനിയെങ്കിലും മുഖ്യ മന്ത്രി ഏറ്റെടുക്കുമോ ?

Share:

Share on facebook
Share on twitter
Share on linkedin

മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് ലക്ഷ്യം കണ്ടില്ല . പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും നടപ്പായില്ല. പ്രധാന അമരക്കാരായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെ റവന്യൂവിൽ നിന്നും പദ്ധതിയില്‍ നിന്നും ഇപ്പോൾ ഒഴിവാക്കുകയും ചെയ്തു.

ഐക്യകേരളം പിറവിയെടുത്ത ശേഷം കണ്ട ഏറ്റവും വലിയ പ്രളയം. 10 ജില്ലകളിലെ 50 ലക്ഷത്തോളം മനുഷ്യരുടെ ജീവനും ജീവിതവും തകര്‍ത്ത ദുരന്തം അതുവരെയുളള വികസന സങ്കല്‍പ്പങ്ങളുടെ കൂടി അടിത്തറയിളക്കി. പ്രകൃതിയെ മറന്നൊരു ജീവിതം ഇനിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുസമൂഹമൊന്നാകെ ഈ നിലപാടിനൊപ്പം നിന്നു. അങ്ങനെയാണ് നവകേരള നിര്‍മാണമെന്ന ആശയം നടപ്പാക്കാനായി റീബില്‍ഡ് കേരളം ഇനീഷ്യേറ്റീവ് എന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.

പുനര്‍നിര്‍മാണം സംബന്ധിച്ച നിര്‍ദ്ദേശം തുടങ്ങിവച്ചത് വിദേശ കണ്‍സണ്‍ട്ടിംഗ് കമ്പനിയായ കെപിഎംജിയാണെങ്കിലും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്നാണ് സമീപന രേഖ തയ്യാറാക്കിയത്. ഭൂവിനിയോഗം നിയന്ത്രിച്ചും ജലസ്രോതസുകള്‍ സംരക്ഷിച്ചും റോഡ് ശൃംഖല മെച്ചപ്പെടുത്തിയുമുളള ഒരു ദീര്‍ഘകാല പദ്ധതിയായിരുന്നു റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്.

പ്രകൃതിക്ക് മുഖ്യപരിഗണന നല്‍കിക്കൊണ്ടുളള ഈ സമീപന രേഖയ്ക്ക് ലോകബാങ്ക് അടക്കമുളള വിദേശ ഏജന്‍സികള്‍ വായ്പ നല്‍കാനും തയ്യാറായി. ഇതിനിടെ, കെഎസ്ടിപി റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതടക്കമുളള പദ്ധതികളെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് ഭരണാനുമതി നല്‍കിലും നിര്‍മാണം തുടങ്ങിയിട്ടില്ല.

അനധികൃത ഖനനം നിയന്ത്രിക്കുന്നതടക്കം ഭൂവിനിയോഗത്തില്‍ അടിമുടി മാറ്റങ്ങളും റീബില്‍ഡ് കേരള ഇനീഷ്യറ്റീവ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. വിവിധ വകുപ്പുകള്‍ തന്നെയാണ് ഇവയ്ക്കെല്ലാം ഉടക്കിട്ടതെന്ന് റീബില്‍ഡ് കേരളയുടെ അമരക്കാര്‍ തന്നെ പറയുന്നു. ഒടുവില്‍ പദ്ധതിക്ക് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അഡീണല്‍ ചീഫ് സെക്രട്ടറി ഡോ.വേണുവിനെ തര്‍ക്കങ്ങളെത്തുടര്‍ന്ന് പദ്ധതിയുടെ തലപ്പത്തുനിന്ന് മാറ്റേണ്ടിയും വന്നു.

അടിമുടി താളം തെറ്റിയ റവന്യൂ വകുപ്പിൽ നിന്ന് റീബിൽഡ് കേരള നടത്തിപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയാണ് ഏറ്റവും ഉചിതമായ തീരുമാനം

More Posts

പത്തനംതിട്ടയിൽ പ്രവാസി ഹോം ക്വാറന്റയിൻ ലംഘിച്ച് കറങ്ങി നടന്നു : പോലീസിന്റെ അനുനയത്തിന് വഴങ്ങാതിരുന്നയാളെ പി.പി.ഇ. കിറ്റ് ധരിച്ച് ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി ആശുപത്രിയിലാക്കി

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ക്വാറന്റയിൻ ലംഘിച്ച് കറങ്ങി നടന്നതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് പ്രദേശത്തെ ആശങ്കയിലാഴ്ത്തുന്ന സംഭവം അരങ്ങേറിയത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അനുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് I.M.A : ഒരു പഠനവും ഇല്ലാതെ തോന്നുന്ന നിർദേശങ്ങൾ ഉന്നയിച്ചു സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഐ എം എ യോട് പോയി പണി നോക്കാൻ സർക്കാർ പറയണം – ഡോ.ബിജു

ഡോ.ബിജു എഴുതുന്നു.ഐ എം എ എന്നത് ഒരു പ്രൈവറ്റ് സംഘടന മാത്രമാണ്. പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അനുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് അത്.

ഡബ്‌ള്യുസിസിയിൽ ചിലർക്ക് വരേണ്യ ധാർഷ്ട്യം, സംഘടനയ്ക്ക് ഇരട്ടത്താപ്പ് ; പാർവതി സിദ്ദിഖിനൊപ്പം ഉയരേയിൽ അഭിനയിച്ചത് പ്രശ്നമാക്കാത്തവർ തന്റെ സിനിമ ബി. ഉണ്ണികൃഷ്ണൻ നിർമ്മിച്ചത് പ്രശ്നമാക്കുന്നു : ഗുരുതര ആരോപണങ്ങളുമായി വിധു വിൻസെന്റ്

വിമൻ ഇൻ സിനിമാ കളക്ടീവിൽ നിന്നും രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായിക വിധു വിൻസെന്റ്. താൻ സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിന്റെ നിർമാണം ബി ഉണ്ണികൃഷ്ണൻ ഏറ്റെടുത്തതാണ് സംഘടനയിൽ ചിലർക്ക് എതിർപ്പുണ്ടാകാൻ

സിവിൽ പൊലീസ്‌ റാങ്ക്‌ലിസ്‌റ്റ്‌ : മുഴുവൻ ഒഴിവും റിപ്പോർട്ട്‌ ചെയ്‌തു ; മറിച്ചുള്ള ചിലരുടെ പ്രചരണം അടിസ്ഥാനരഹിതം : ജൂൺ 30 ന് അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് 3652 പേർക്ക് നിയമനം നൽകി , 1947 പേർക്കുകൂടിയുള്ള നിയമന മെമ്മോ പി.എസ്.സി അയച്ചു കൊണ്ടിരിക്കുന്നു

സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ പട്ടികയുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രചാരണം വസ്‌തുതാ വിരുദ്ധം. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തില്ലെന്നാണ്‌ പ്രധാന പ്രചാരണം. എന്നാൽ 2021 ഡിസംബർ 31വരെയുള്ള പ്രതീക്ഷിത ഒഴിവടക്കം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 1200

Send Us A Message