ഏത് മഹാമാരി വന്നാലും, ആരൊക്കെ എതിര് നിന്നാലും ഒരുമയോടെ കേരളത്തിന് മറികടക്കാനാകുമെന്നതിന്റെ തെളിവാണ് എസ്എസ്എൽസി റിസൾട്ട് : മുഖ്യമന്ത്രി പിണറായി വിജയൻ

Share:

Share on facebook
Share on twitter
Share on linkedin

എത്ര കടുത്ത പ്രതിസന്ധിയുടെ മുൻപിലും കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സർക്കാരിന്റെ തീരുമാനത്തിന്റേയും, അതിനു ജനങ്ങൾ നൽകിയ പിന്തുണയുടേയും വിജയമാണ് എസ്എസ്എൽസി റിസൾട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല ഭാഗത്തു നിന്ന് എതിർപ്പുകളും, വിവാദങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും ഉണ്ടായെങ്കിലും, കോവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളിയെ മറികടന്നു കൊണ്ട് പരീക്ഷകൾ വിജയകരമായി നടത്താനും, സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും സാധിച്ചതു ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. രക്ഷിതാക്കളും, അദ്ധ്യാപകരും, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും, ആരോഗ്യ പ്രവർത്തകരും, പോലീസും, സന്നദ്ധ പ്രവർത്തകരും എല്ലാം ചേർന്നു പരീക്ഷകൾ സുരക്ഷിതമായി നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനായി നിസ്വാർത്ഥം പ്രയത്‌നിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതു മഹാമാരി വന്നാലും, എത്ര വലിയ പ്രളയം ആഞ്ഞടിച്ചാലും, ആരൊക്കെ എതിരു നിന്നാലും, ഒത്തൊരുമിച്ച് നിന്ന് കേരളത്തിന് അതു മറികടക്കാനാകുമെന്നതിന്റെ തെളിവാണ് ഇന്നു നമ്മൾ കണ്ടത്. ഈ ഘട്ടത്തിൽ കൂടുതൽ മികവുറ്റ രീതിയിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള ഊർജ്ജവും ആത്മവിശ്വാസവും ഈ നേട്ടം നമുക്ക് പകരട്ടെ.

മികച്ച റിസൾട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More Posts

എറണാകുളത്ത് കോവിഡ് സ്ഥിതി രൂക്ഷമാകുന്നു : കൊച്ചി നഗരത്തിൽ കർശന നിയന്ത്രണം : അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ് ; പ്രധാന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു

എറണാകുളത്ത് പൊലീസ് പരിശോധന കർശനമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡിൽ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. എറണാകുളം ജനറൽ

സംവിധായിക വിധു വിൻസെന്റ് WCC യുമായുള്ള ബന്ധ അവസാനിപ്പിച്ചു : കാരണം വ്യക്തിപരവും രാഷ്ട്രീയവുമെന്ന് വിധു

സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്ല്യുസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായക സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക് : പ്രതിദിന രോഗബാധിതർ 21,000 : ആകെ രോഗികൾ 6.48 ലക്ഷം , മരണം 18,600 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

നാല് വർഷങ്ങൾക്കുള്ളിൽ പൊലീസിൽ 13,053 നിയമനം നടത്തി ; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ പുരുഷ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക്‌ നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി

Send Us A Message