കരയിൽ നിന്ന് വെള്ളത്തിലേക്കുള്ള തല തിരിഞ്ഞ പാലം : ആലുവമണപ്പുറം മേല്‍പ്പാല അഴിമതി ; UDF MLA മാരായ ഇബ്രാഹിം കുഞ്ഞിനും അൻവർ സാദത്തിനുമെതിരെ വിജിലൻസ് അന്വേഷണത്തിൽ എതിർപ്പില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയിൽ

Share:

Share on facebook
Share on twitter
Share on linkedin

ആലുവ മണപ്പുറം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതി ആരോപണത്തില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊതുമരാമത്തു വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.

ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത് എംഎല്‍എ  അടക്കമുള്ളവരെ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി തേടിയെങ്കിലും അനുമതി വൈകുന്നുവെന്ന് പരാതിപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

എംഎല്‍എമാരെ പ്രോസിക്യൂട്ട്ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. 17 കോടിയുടെ എസ്റ്റിമേറ്റ് ഉണ്ടായിരുന്ന പാലത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ 33 കോടി രൂപ ചെലവായെന്നാണ് ആരോപണം.

More Posts

എറണാകുളത്ത് കോവിഡ് സ്ഥിതി രൂക്ഷമാകുന്നു : കൊച്ചി നഗരത്തിൽ കർശന നിയന്ത്രണം : അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ് ; പ്രധാന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു

എറണാകുളത്ത് പൊലീസ് പരിശോധന കർശനമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡിൽ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. എറണാകുളം ജനറൽ

സംവിധായിക വിധു വിൻസെന്റ് WCC യുമായുള്ള ബന്ധ അവസാനിപ്പിച്ചു : കാരണം വ്യക്തിപരവും രാഷ്ട്രീയവുമെന്ന് വിധു

സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്ല്യുസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായക സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക് : പ്രതിദിന രോഗബാധിതർ 21,000 : ആകെ രോഗികൾ 6.48 ലക്ഷം , മരണം 18,600 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

നാല് വർഷങ്ങൾക്കുള്ളിൽ പൊലീസിൽ 13,053 നിയമനം നടത്തി ; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ പുരുഷ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക്‌ നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി

Send Us A Message