മത മൗലികവാദ കൂട്ട് കെട്ട് സന്തുലിതാവസ്ഥ തകർക്കും : ‘ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികൾ ; മുസ്ലിം ലീഗ് സ്വന്തം കുളം തോണ്ടുന്നു’; ലീഗ് – ജമാ അത്തെ ഇസ്ലാമി ബന്ധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത

Share:

Share on facebook
Share on twitter
Share on linkedin

ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തെ തുറന്നെതിര്‍ത്ത് സമസ്ത. ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഇത്തരം സംഘടനയുമായി ധാരണയുണ്ടാക്കുന്നതിന്റെ അപകടത്തെക്കുറിച്ച് മുസ്ലിം ലീഗിന് മുന്നറിയിപ്പ് നല്‍കുന്നത്. സമസ്ത പണ്ഡിത സഭ അംഗം ഉമര്‍ഫൈസി മുക്കം സംഘടന മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രീയ സംഘടനയാണെന്ന് ഉമര്‍ ഫൈസി ആരോപിക്കുന്നു. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണെന്നാണ് ജമാഅത്ത് വിശ്വസിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കം സ്വയം കുളം തോണ്ടുന്നത് സമാനമാണ്. തീവ്രവാദികള്‍ക്ക് മുഖ്യധാരയിലേക്ക് വരാന്‍ മുസ്ലിം ലീഗ് കളമൊരുക്കുകയാണെന്നും ഉമര്‍ ഫൈസി മുക്കം ലേഖനത്തില്‍ വ്യക്തമാക്കുന്നു.

‘ജമാഅത്തെ ഇസ്ലാമി അന്തര്‍ദേശീയ മാനമുള്ള മത, രാഷ്ട്രീയ സംഘടനയാണ്. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്ന് വ്യാജമായി പ്രചരിപ്പിച്ചവരാണവര്‍. ഇസ്ലാം ഒരു സമ്പൂര്‍ണ, സമഗ്ര പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് രാഷ്ട്രീയം അതിന്റെ തിയറിക്ക് പുറത്തല്ല. അടിസ്ഥാന തത്ത്വശാസ്ത്രം ദുര്‍വ്യാഖ്യാനം ചെയ്തു മതമൗലികരാഷ്ട്രവാദം ഉയര്‍ത്തിക്കൊണ്ടുവന്നു വിശുദ്ധ ഇസ്ലാമിന്റെ സൗന്ദര്യം നഷ്ടപ്പെടുത്താന്‍ ഇക്കൂട്ടര്‍ ശ്രമിച്ചിട്ടുണ്ട്. ഭരണവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന, ഇതര വിശ്വാസപ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത, വംശീയ, വര്‍ഗീയ ആശയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന തീവ്രരാഷ്ട്രീയ സംഘടനയാണ് ഇസ്ലാമെന്ന് വരുത്തിത്തീര്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചത്.’- ലേഖനത്തിൽ വിമർശിക്കുന്നു.

‘വിശുദ്ധ ഇസ്ലാമിന്റെ മിതവാദ സമീപനങ്ങള്‍ക്ക് ചെവിയും ബുദ്ധിയും കൊടുക്കാതെ ഭരണാന്ധത ബാധിച്ച ആശയ ദാരിദ്ര്യമാണ് ജമാഅത്തെ ഇസ്ലാമിയുടെ സഞ്ചിയിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടന എസ്.ഐ.ഒയുടെ ആശയ അടിവേര് സിയോണിസത്തിലാണെന്ന് ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിതന്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോട് നഗരത്തില്‍ ഒരു മഹാ സമ്മേളനത്തില്‍ പരസ്യമായി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇസ്ലാമിന്റെ സൗന്ദര്യ ആവിഷ്‌കാരം അസാധ്യമാക്കുകയും മുസ്ലിംകളെ ഇരകളാക്കി ഒരുക്കിനിര്‍ത്തി, സാമ്രാജ്യത്വശക്തികള്‍ക്ക് വേട്ടയാടി നശിപ്പിക്കാന്‍ പാകപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയ ഭൂമികയുടെ സാധ്യതകളും സാവധാനം ഇവര്‍ ഇല്ലാതാക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ചട്ടുകമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. അവരുമായി നടത്തുന്ന ഏത് നീക്കുപോക്കുകളും സ്വയം കുളംതോണ്ടുന്നതിന് തുല്യമാണ്.’- ലേഖനത്തില്‍ ഉമര്‍ ഫൈസി വ്യക്തമാക്കുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള നീക്കം കേരളത്തിന്റെ രാഷ്ട്രീയ സമതുലിതാവസ്ഥകളെ അലോസരപ്പെടുത്തുന്നതാണ്. മുസ്ലിം ലീഗ് പോലെ പൊതുസമൂഹത്തിന് സ്വീകാര്യതയുള്ള ഒരു സംഘടന ഇത്തരമൊരു നീക്കത്തിന് മുതിരരുത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്തയുടെ മുന്‍കാല നേതാവ് ഇ.കെ അബൂബക്കര്‍ മുസ്ല്യാര്‍ സ്വീകരിച്ച നിലപാട് എടുത്ത് പറഞ്ഞാണ് ഉമര്‍ഫൈസി മുസ്ലിം ലീഗ് നീക്കത്തെ എതിര്‍ക്കുന്നത്. ഇത് സംഘപരിവാരത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതാണെന്നും ലേഖനത്തില്‍ ഉമര്‍ ഫൈസി കുറ്റപ്പെടുത്തുന്നു.

‘ ഹകുമത്തെ ഇലാഹി എന്ന പേരില്‍ ഇസ്ലാമിക ഭരണ സങ്കല്‍പ്പത്തിലാണ് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നത്. ജനാധിപത്യത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. സര്‍ക്കാര്‍ ജോലി പോലും സ്വീകരിക്കുന്നത് അവര്‍ എതിര്‍ത്തിരുന്നു. ഇങ്ങിനെയുള്ള പാര്‍ട്ടിയുമായി എങ്ങിനെയാണ് മുസ്ലിം ലീഗിന് ധാരണയുണ്ടാക്കാന്‍ കഴിയുക. പൊതു രാഷ്ട്രീയത്തില്‍ ഇടപെട്ട് അവര്‍ മുസ്ലിം സംഘടനകളിലും അസ്വസ്ഥതയുണ്ടാക്കും. വെല്‍ഫെയര്‍ ബന്ധം ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിനെ എതിര്‍ക്കുന്ന സി.പി.എമ്മിനുള്ള ആയുധം കൂടിയാണ് സമസ്ത നേതാവിന്റെ നിലപാട് പ്രഖ്യാപനം. ലേഖനത്തിലൂടെ മുസ്ലിം ലീഗിന് മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമായി തുറന്ന പോരിനാണ് സമസ്ത വാതില്‍ തുറന്നിരിക്കുന്നത്.

2020 JULY 01 WEDNESDAY E-PAPER CHUTTUPAD

മതമൗലികവാദ കൂട്ടുകെട്ട് സമതുലിതാവസ്ഥ തകര്‍ക്കും July 1, 2020 ഉമര്‍ ഫൈസി മുക്കം
http://suprabhaatham.com/todays-article-01-07-2020-umar-faizy-mukkam

More Posts

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക് : പ്രതിദിന രോഗബാധിതർ 21,000 : ആകെ രോഗികൾ 6.48 ലക്ഷം , മരണം 18,600 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

നാല് വർഷങ്ങൾക്കുള്ളിൽ പൊലീസിൽ 13,053 നിയമനം നടത്തി ; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ പുരുഷ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക്‌ നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി

മലപ്പുറം ചീക്കോട് ക്വാറന്റയിൻ നിർദ്ദേശങ്ങൾ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു ; നിരവധിപ്പേരുമായി ഇയാൾക്ക് സമ്പർക്കം

മലപ്പുറം ചീക്കോട് ജമ്മുവിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്‍റീൻ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്‍റീൻ ലംഘിച്ച് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലായതായാണ് വിവരം. നിരീക്ഷണത്തിൽ കഴിയവേ ഇയാള്‍ നിരവധി

തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം സംശയിക്കുന്നു ; അപേക്ഷയും അഭ്യർത്ഥനയും ഒഴിവാക്കി കർശന നടപടികളിലേക്ക് കടക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം

Send Us A Message