അഭിമന്യു വധക്കേസ്‌ : പ്രതി സഹൽ ഒളിവിൽ കഴിഞ്ഞത് കർണ്ണാടകയിലെയും തമിഴ് നാട്ടിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്താൽ : ചെലവിന് പണം കണ്ടെത്തിയത് ക്യാൻസർ രോഗികളെ ചൂഷണം ചെയ്‌ത്‌

Share:

Share on facebook
Share on twitter
Share on linkedin

മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സഹൽ ഹംസ കർണാടകത്തിലെ ശിവമൊഗ്ഗയിൽ ഒളിവിൽ കഴിഞ്ഞത്‌ ക്യാൻസർ രോഗികളെ ചൂഷണം ചെയ്‌ത്‌. ഇവിടത്തെ ക്യാൻസർ ചികിത്സാകേന്ദ്രത്തിലെ ബുക്കിങ്‌ ടോക്കൺ മറിച്ചുവിറ്റ്‌ പണം സമ്പാദിക്കുകയായിരുന്നു ഇയാളെന്ന്‌ പൊലീസ്‌ പറഞ്ഞു.

മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ ഇവിടെ ചികിത്സയ്‌ക്കെത്തുന്നവർക്കാണ്‌‌ വലിയ തുകയ്‌ക്ക്‌‌ ടോക്കൺ മറിച്ചുവിറ്റിരുന്നത്‌. ഇതിനായി ക്ലിനിക്കിൽനിന്ന്‌ മുൻകൂട്ടി ടോക്കൺ വാങ്ങും. എട്ടുമാസത്തോളം ഈ തട്ടിപ്പ്‌ നടത്തി. പിന്നീട്‌ ഏർവാഡി, നാഗൂർ, ബംഗളൂരു എന്നിവിടങ്ങളിലും ഒളിവിൽ കഴിഞ്ഞു. ഇയാൾ ഒളിവിൽ കഴിഞ്ഞ ശിവമൊഗ്ഗ, ബംഗളൂരു, തമിഴ്‌നാട്ടിലെ ഏർവാഡി, നാഗൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി പ്രത്യേക പൊലീസ്‌ സംഘത്തെ അയച്ചു.
കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും പോപ്പുലർ ഫ്രണ്ടുകാരാണ്‌ ഇയാൾക്ക്‌ ഒളിവുകേന്ദ്രങ്ങൾ ഒരുക്കിക്കൊടുത്തതെന്ന്‌ അന്വേഷണസംഘം കണ്ടെത്തി. ശിവമൊഗ്ഗയിലെ ക്യാൻസർ ക്ലിനിക്‌ പരിചയപ്പെടുത്തിക്കൊടുത്തതും ഇവരാണ്‌.

കോവിഡിന്റെ പശ്‌ചാത്തലത്തിൽ ഈ സ്ഥലങ്ങളിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ്‌ നടത്തുന്നത്‌ പ്രായോഗികമല്ലാത്തതിനാലാണ്‌ പ്രത്യേക സംഘത്തെ അയച്ചതെന്ന്‌ എസിപി എസ്‌ ടി സുരേഷ്‌കുമാർ പറഞ്ഞു. ചോദ്യംചെയ്യലിൽ സഹൽ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തെളിവെടുപ്പ്‌ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ചൊവ്വാഴ്‌ച പൊലീസ്‌ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്‌ സഹലിനെ 14 ദിവസത്തേക്ക്‌ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.

More Posts

എറണാകുളത്ത് കോവിഡ് സ്ഥിതി രൂക്ഷമാകുന്നു : കൊച്ചി നഗരത്തിൽ കർശന നിയന്ത്രണം : അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ് ; പ്രധാന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു

എറണാകുളത്ത് പൊലീസ് പരിശോധന കർശനമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡിൽ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. എറണാകുളം ജനറൽ

സംവിധായിക വിധു വിൻസെന്റ് WCC യുമായുള്ള ബന്ധ അവസാനിപ്പിച്ചു : കാരണം വ്യക്തിപരവും രാഷ്ട്രീയവുമെന്ന് വിധു

സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്ല്യുസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായക സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക് : പ്രതിദിന രോഗബാധിതർ 21,000 : ആകെ രോഗികൾ 6.48 ലക്ഷം , മരണം 18,600 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

നാല് വർഷങ്ങൾക്കുള്ളിൽ പൊലീസിൽ 13,053 നിയമനം നടത്തി ; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ പുരുഷ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക്‌ നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി

Send Us A Message