വെല്ലുവിളി നേരിട്ട്‌ നേടിയ മികച്ച വിജയം; ഇനിയും പഠിച്ചു മുന്നേറുവാൻ ആകട്ടെ: SSLC പാസായ കുട്ടികൾക്ക് അഭിനന്ദനവുമായി കോടിയേരി

Share:

Share on facebook
Share on twitter
Share on linkedin

അസാധാരണമായ ഒരു സാഹചര്യത്തിൽ നടന്ന എസ്‌എസ്‌എൽസി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കപ്പെട്ടതെന്നും എല്ലാ വിജയികൾക്കും ആശംസകൾ നേരുന്നതായും സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പുതിയൊരു ലോകം പടുത്തുയർത്താൻ കുട്ടികൾ പഠിച്ച് മുന്നേറട്ടെയെന്നും കോടിയേരി ആശംസിച്ചു.

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലം വന്നല്ലൊ. വിജയശതമാനം മുമ്പത്തേക്കാൾ ഉയർന്നിട്ടുണ്ട്. എല്ലാ വിജയികൾക്കും ആശംസകൾ. പല കാരണങ്ങൾക്കൊണ്ടും പരീക്ഷയിൽ വിജയിക്കാതെ പോയവര്‍ക്ക് സേ പരീക്ഷ വൈകാതെ നടക്കും. അപ്പോൾ അവർക്കും മികച്ച വിജയം നേടാം.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയാകും മുമ്പായിരുന്നു കോവിഡിനെ നേരിടാനായി ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. അതിനാൽ കുറച്ചു പരീക്ഷകൾ ബാക്കിയായി. പരീക്ഷകൾ പൂർത്തിയാകാത്തതുമൂലം വിദ്യാർഥികൾ മാനസിക സംഘർഷത്തിലായിരുന്നു. എല്ലാ സുരക്ഷയും ഒരുക്കി പരീക്ഷ എങ്ങനെ നടത്താമെന്ന് ചിന്തിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഭാവി തലമുറയ്ക്ക് വേണ്ടി മുന്നോട്ടു പോയി. ആ വെല്ലുവിളി ഏറ്റെടുത്തു. കുട്ടികളുടെ ആരോഗ്യരക്ഷ ഉറപ്പാക്കി പരീക്ഷ നടത്താൻ തീരുമാനിച്ചു.

വിദ്യാർഥികളും രക്ഷിതാക്കളും ആശ്വാസത്തോടെ പരീക്ഷയെ വരവേറ്റപ്പോൾ മറ്റൊരു കൂട്ടർ പരിഭ്രാന്തി പരത്താൻ മുന്നോട്ടുവന്നു. പ്രതിപക്ഷ നേതൃത്വത്തിൽ രക്ഷിതാക്കളിലും വിദ്യാർഥികളിലും പരമാവധി ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കാനുള്ള ശ്രമത്തെ ഈ നാട് തിരിച്ചറിഞ്ഞു. അങ്ങനെ അസാധാരണമായ ഒരു സാഹചര്യത്തിൽ നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കപ്പെട്ടത്‌.

വിജയിച്ച വിദ്യാർഥികൾക്ക് ഇനി ഉപരിപഠനത്തിന്‌ സൗകര്യം ഒരുക്കണം. ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ലസ് ടു, പോളിടെക്നിക് സീറ്റുകൾ ഇപ്പോൾത്തന്നെ ലഭ്യമാണെന്നാണ് മനസിലാക്കുന്നത്. ഇനിയും സീറ്റ് കൂട്ടേണ്ടതുണ്ടെങ്കിൽ തീർച്ചയായും സർക്കാർ അത് പരിഗണിക്കും.

തുടർപഠനത്തിനായി ഓൺലൈൻ പ്രവേശനവും തുടർന്ന് ഓൺലൈൻ വഴിയുള്ള പഠനവുമൊക്കെ വീഴ്ചകളില്ലാതെ യാഥാർത്ഥ്യമാക്കാനുള്ള മുന്നൊരുക്കങ്ങൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് അഭിനന്ദനാർഹമായ കാര്യമാണ്.പുതിയൊരു ലോകം പടുത്തുയർത്താൻ കുട്ടികൾ പഠിച്ച് മുന്നേറട്ടെയെന്നും ആശംസിച്ചു.

More Posts

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക് : പ്രതിദിന രോഗബാധിതർ 21,000 : ആകെ രോഗികൾ 6.48 ലക്ഷം , മരണം 18,600 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

നാല് വർഷങ്ങൾക്കുള്ളിൽ പൊലീസിൽ 13,053 നിയമനം നടത്തി ; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ പുരുഷ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക്‌ നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി

മലപ്പുറം ചീക്കോട് ക്വാറന്റയിൻ നിർദ്ദേശങ്ങൾ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു ; നിരവധിപ്പേരുമായി ഇയാൾക്ക് സമ്പർക്കം

മലപ്പുറം ചീക്കോട് ജമ്മുവിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്‍റീൻ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്‍റീൻ ലംഘിച്ച് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലായതായാണ് വിവരം. നിരീക്ഷണത്തിൽ കഴിയവേ ഇയാള്‍ നിരവധി

തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം സംശയിക്കുന്നു ; അപേക്ഷയും അഭ്യർത്ഥനയും ഒഴിവാക്കി കർശന നടപടികളിലേക്ക് കടക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം

Send Us A Message