പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി.രൈരു നായര്‍ അന്തരിച്ചു : നഷ്ടമായത് പിതൃതുല്യനെ – മുഖ്യമന്ത്രി , ആദരാഞ്ജലികൾ അർപ്പിച്ച് കോടിയേരിയും ഇ.പി. ജയരാജനും

Share:

Share on facebook
Share on twitter
Share on linkedin

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി.രൈരു നായര്‍ (98) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1922 ഫെബ്രുവരി 10ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ ജനിച്ച രൈരു നായര്‍ വിദ്യാഭ്യാസ കാലത്തു തന്നെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ആകൃഷ്ടനായി. പതിനഞ്ചാം വയസില്‍ വാര്‍ധയിലെ ആശ്രമത്തിലെത്തി. ഗാന്ധിജിയും നെഹ്‌റുവും സുഭാഷ് ചന്ദ്ര ബോസും ഉള്‍പ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ അദ്ദേഹം 1939 ല്‍ നാട്ടില്‍ തിരിച്ചെത്തി.

തലശേരിയിലും കോഴിക്കോടുമായി പഠനം തുടര്‍ന്നു.പഠനശേഷം ജ്യേഷ്ഠനും ഐഎന്‍എ പ്രവര്‍ത്തകനുമായിരുന്ന കെപിഎന്‍ നായര്‍ക്കൊപ്പം മലേഷ്യയിലേക്ക് പോയി. മലേഷ്യയില്‍ ഐഎന്‍എ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് കോഴിക്കോട് തിരിച്ചെത്തിയ ഇദ്ദേഹം സിപിഐഎം ഉള്‍പ്പെടെയുള്ള ഇടതുസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. എകെജിയും ഇഎംഎസും അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. രൈരു നായരുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെകെ ശൈലജ, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

രൈരുനായർ പിതൃതുല്യൻ – മുഖ്യമന്ത്രി പിണറായി വിജയൻ

പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്കാരിക നായകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന രൈരുനായർ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നു.

ഭൂതകാലത്തിൽ ജീവിക്കുകയല്ല, തന്റെ അനുഭവങ്ങൾ വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കാൻ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യ സ്നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള…

Posted by Pinarayi Vijayan on Friday, July 3, 2020

ഒരു നാടിൻ്റെ വിളക്കുമരം പോലെ പ്രകാശിച്ചിരുന്ന മനുഷ്യസ്നേഹിയാണ് വിടപറഞ്ഞ് പോയത് – കോടിയേരി

കമ്യൂണിസ‌്റ്റ‌് സഹയാത്രികനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സി രൈരു നായരുടെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

സഖാവ് പി കൃഷ്ണപ്പിള്ള മുതലിങ്ങോട്ട് പുതുതലമുറയിലെ സഖാക്കളോട് വരെ അടുത്ത ബന്ധം പുലർത്തിയ അദ്ദേഹം പുരോഗമന ചിന്തകളും ആശയങ്ങളും പങ്കുവെക്കാൻ എന്നും ഉത്സാഹം കാണിച്ചു. പാർട്ടിയ്ക്കെതിരെ വർഗശത്രുക്കൾ ചുരമാന്തുന്ന സമയങ്ങളിൽ ഒരു പരിചയെന്ന പോലെ നിൽക്കാൻ രൈരു നായർ മുന്നിറങ്ങുമായിരുന്നു.

വ്യക്തിപരമായി അദ്ദേഹത്തോട് വളരെയടുത്ത ബന്ധം പുലർത്തിയിരുന്നു. ഒരു നാടിൻ്റെ വിളക്കുമരം പോലെ പ്രകാശിച്ചിരുന്ന മനുഷ്യസ്നേഹിയാണ് വിടപറഞ്ഞ് പോയത്. രൈരു നായരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കാളിയാവുന്നു.

ആദരാഞ്ജലികൾ.

കമ്യൂണിസ‌്റ്റ‌് സഹയാത്രികനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സി രൈരു നായരുടെ നിര്യാണത്തിൽ അഗാധമായ അനുശോചനം…

Posted by Kodiyeri Balakrishnan on Friday, July 3, 2020

നിരവധി തലമുറകൾക്ക് ചരിത്രത്തിലേക്ക് പാലമിട്ട് നിലകൊണ്ട മഹാമനുഷ്യന് ആദരാഞ്ജലികൾ – ഇപി ജയരാജൻ

രൈരു നായരുടെ വേർപാടിലൂടെ ഏറ്റവും ഉന്നതനായൊരു മനുഷ്യ സ്നേഹിയെയാണ് നഷ്ടമായത്. ജീവിതത്തിൽ ഉടനീളം ഉയർന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ ആ മഹാ വ്യക്തിത്വത്തിന് സാധിച്ചു. ഞങ്ങളോട് ഒരു ഗൃഹനാഥനെപ്പോലെ ഏറെ പിതൃവാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്. ഏതു ഘട്ടത്തിലും ഉപദേശങ്ങളും നിർദേശങ്ങളുമായി വഴികാട്ടിയെപ്പോലെ നിലകൊണ്ടു. കുറച്ചു നാൾ മുമ്പ് ജന്മദിനാശംസ നേരാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അന്നും ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയും സംസാരിച്ചാണ് പിരിഞ്ഞത്. അദ്ദേഹത്തിന്റെ വാത്സല്യത്തെക്കുറിച്ച് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. പൊതുരംഗത്ത് പ്രവർത്തിച്ചവരെ ഇത്രയേറെ പ്രോത്സാഹിപ്പിച്ചിരുന്ന മറ്റൊരാളില്ല. രാഷ്ട്രീയ വിശ്വാസം പരിഗണിക്കാതെ എല്ലാവരെയും ഒരു പോലെ സ്നേഹിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റായിരുന്നു രൈരു നായർ. സ്വാതന്ത സമര കാലം മുതൽ ഇന്ത്യയിലെ ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തിന് അമൂല്യ സംഭാവനകൾ നൽകിയ രൈരു നായർ വരുംതലമുറയെ നേരും നന്മയുമുള്ള വഴിയിലൂടെ നയിക്കാൻ സദാ ജാഗരൂകനായിരുന്നു. എല്ലാ അർത്ഥത്തിലും ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ് ഈ വേർപാട്. നിരവധി തലമുറകൾക്ക് ചരിത്രത്തിലേക്ക് പാലമിട്ട് നിലകൊണ്ട മഹാമനുഷ്യന് ആദരാഞ്ജലികൾ.

രൈരു നായരുടെ വേർപാടിലൂടെ ഏറ്റവും ഉന്നതനായൊരു മനുഷ്യ സ്നേഹിയെയാണ് നഷ്ടമായത്. ജീവിതത്തിൽ ഉടനീളം ഉയർന്ന മൂല്യങ്ങൾ…

Posted by E.P Jayarajan on Friday, July 3, 2020

More Posts

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന്

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം

Send Us A Message