അസം, ബിഹാർ, യുപി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പ്രളയവും ഇടിമിന്നലും ; അസമിൽ 16 ലക്ഷം പേർ പ്രളയ ബാധിതർ മരണം 58 ; ബിഹാറിലും യുപിയിലുമായി ഇടിമിന്നലിൽ 31 പേർ കൂടി മരിച്ചു

Share:

Share on facebook
Share on twitter
Share on linkedin

അസം, ബിഹാർ, യുപി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ പ്രളയവും ഇടിമിന്നലും. അസമിൽ മരണം 58 ആയി. ബിഹാറിലും യുപിയിലുമായി ഇടിമിന്നലിൽ 31 പേർ കൂടി മരിച്ചു. സ്ഥിതി വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അസമിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം നൽകും.

അസമിൽ 22 ജില്ലകളിലായി 16 ലക്ഷം പേരെ പ്രളയം ബാധിച്ചു. ബ്രഹ്മപുത്ര അടക്കം നാല് നദികൾ കരകവിഞ്ഞൊഴുകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിച്ചു. ആവശ്യമായ സഹായം ഉറപ്പാക്കും എന്ന് അറിയിച്ചിട്ടുണ്ട്.

ബിഹാറിലും ഉത്തർപ്രദേശിലും കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലാണ് മരണ സംഖ്യ ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ ആഴ്ച നൂറിലധികം പേർ മരിച്ചിരുന്നു. ബിഹാറിൽ 28 ജില്ലകളെ പ്രളയം ബാധിച്ചു. പശ്ചിമ ബംഗാളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

സ്ഥിതി രൂക്ഷമായ സാഹചര്യത്തിലൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു .ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങൾ, കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥർ, ദേശീയ ജല കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രളയത്തിന് ശാശ്വത പരിഹാരം കാണാനും നാശനഷ്ടങ്ങൾ കുറയ്ക്കാൻ പദ്ധതി തയ്യാറാക്കാനും അമിത് ഷാ നിർദേശിച്ചു.

വെള്ളപ്പൊക്കം പ്രവചിക്കാനും ജലനിരപ്പ് ഉയരുന്നത് പരിശോധിക്കാനും വിവിധ ഏജൻസികളുടെ സഹായത്തോടെ സ്ഥിരം സംവിധാനം ഉണ്ടാക്കുന്നത് പരിഗണിക്കും. സമയബന്ധിതമായി ജലവിതരണം നടത്തി ജലസംഭരണികളിൽ ജലനിരപ്പ് സുരക്ഷിതമായി കൊണ്ടുപോകണമെന്നും അമിത് ഷാ നിർദേശിച്ചു.


https://twitter.com/ANI/status/1279187798688444419?s=19

More Posts

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന്

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം

Send Us A Message