തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം സംശയിക്കുന്നു ; അപേക്ഷയും അഭ്യർത്ഥനയും ഒഴിവാക്കി കർശന നടപടികളിലേക്ക് കടക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Share:

Share on facebook
Share on twitter
Share on linkedin


തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ നിരോധിക്കും. അത്യാവശമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതൽ മേഖലകള്‍ കണ്ടെയിൻമെന്‍റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചി വിള എന്നിവയാണ് പുതിയതായി കണ്ടെയിൻമെന്‍റ് സോണുകളാക്കിയത്.

കൂടാതെ നിലവിൽ കണ്ടെയിൻമെൻറ് സോണുകളായ ആറ്റുകാൽ (വാർഡ് – 70 ), കുരിയാത്തി (വാർഡ് – 73), കളിപ്പാൻ കുളം (വാർഡ് – 69) മണക്കാട് (വാർഡ് – 72), തൃക്കണ്ണാപുരംവാർഡിലെ (വാർഡ് -48), ടാഗോർ റോഡ്, മുട്ടത്തറ വാർഡിലെ (വാർഡ് – 78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിൻമെന്‍റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൊവിഡ് സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. വീടിനു പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിര്‍ദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യ‍ഞ്ജന ചന്തകള്‍ ഇനി ആഴ്ചയില്‍ നാലു ദിവസമേ പ്രവര്‍ത്തിക്കൂ.

നഗരപരിധിയിലെ കടകള്‍ ഇന്നു മുതല്‍ രാത്രി എഴുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നഗരസഭയുടെ നിര്‍ദേശം. പാളയത്തും,ചാലയിലും ഏര്‍പ്പെടുത്തിയതിനു സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏര്‍പ്പെടുത്തും. ബുധന്‍,വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ തിരക്കേറിയ ചന്തകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുളളവരെ അനായാസം കണ്ടെത്താനാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന നഗരവാസികളെല്ലാം ബ്രേക്ക് ദ ചെയിന്‍ ഡയറി കൈയില്‍ സൂക്ഷിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്.

More Posts

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന്

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം

Send Us A Message