നാല് വർഷങ്ങൾക്കുള്ളിൽ പൊലീസിൽ 13,053 നിയമനം നടത്തി ; 1947 ഒഴിവിൽ ഉടൻ നിയമനം

Share:

Share on facebook
Share on twitter
Share on linkedin

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ പുരുഷ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക്‌ നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി അയച്ചുകൊണ്ടിരിക്കുന്നു‌. ഇതോടെ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം സിവിൽ പൊലീസ്‌ ഓഫീസർമാരായി നിയമനം ലഭിച്ചവർ 13,053 ആകും. ചൊവ്വാഴ്‌ച‌ അവസാനിച്ചതുൾപ്പെടെ മൂന്ന്‌ റാങ്ക്‌ പട്ടികയിൽനിന്നാണ്‌ ഇത്രയുംപേർക്ക്‌ നിയമനം നൽകിയത്‌. വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരുടെ 413 ഒഴിവും സ്‌പെഷ്യൽ റിക്രൂട്‌മെന്റ്‌ വഴി നികത്താനുള്ള എസ്‌സി–-എസ്‌ടി വിഭാഗത്തിന്റെ 452 ഒഴിവും പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തു‌. രണ്ടിന്റെയും റാങ്ക്‌ പട്ടിക തയ്യാറായാലുടൻ നിയമനം നടത്തും.

ചൊവ്വാഴ്‌ച കാലാവധി അവസാനിച്ച റാങ്ക്‌ ലിസ്റ്റിൽനിന്നു മാത്രം ഏഴ്‌ ബറ്റാലിയനിൽ 5629 പേരുടെ ഒഴിവ്‌‌ റിപ്പോർട്ട്‌ ചെയ്‌തു‌. ഇതിൽ 3682 പേർക്ക്‌ നിയമന ഉത്തരവ്‌ നൽകി. ഇതിൽ പരിശീലനം പൂർത്തിയാക്കിയവരും തുടരുന്നവരുമുണ്ട്‌. ചൊവ്വാഴ്‌ച അർധരാത്രിവരെ റിപ്പോർട്ട്‌ ചെയ്‌ത 1947 പേരുടെ നിയമന ശുപാർശ അയച്ചുതുടങ്ങി‌. കായികം, സമാശ്വാസ തൊഴിൽ എന്നീ വിഭാഗങ്ങളിലായി 92 പേർക്കും നിയമനം നൽകി. 2018 ജനുവരി 11 കാലാവധി അവസാനിച്ച സിവിൽ പൊലീസ് ഓഫീസർ റാങ്ക്‌ ലിസ്റ്റിൽനിന്ന്‌ 5667 പേർക്കും വനിതാ സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ ലിസ്റ്റിൽനിന്ന്‌ 800 പേർക്കുമാണ്‌ നിയമനം നൽകി‌യത്‌.

ചൊവ്വാഴ്‌ച അവസാനിച്ച റാങ്ക്‌ ലിസ്റ്റിൽനിന്ന്‌ കഴിയുന്നത്ര പേർക്ക്‌ നിയമനം നൽകാൻ 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവ്‌ മുൻകൂട്ടി കണക്കാക്കി 1200 താൽക്കാലിക തസ്‌തികയ്‌ക്ക്‌ സർക്കാർ തുടർച്ചാനുമതി നൽകിയിരുന്നു. ഇതുൾപ്പെടെ എസ്‌എപിയിൽ 1125 പേർക്കും എംഎസ്‌പിയിൽ 832 പേർക്കുമാണ്‌ നിയമനം. കെഎപി ഒന്നിൽ 602, രണ്ട്‌ 953, മൂന്ന്‌ 763, നാല്‌ 754, അഞ്ച്‌ 600 എന്നിങ്ങനെയുമാണ്‌ നിയമനം.

More Posts

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന്

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം

Send Us A Message