രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക് : പ്രതിദിന രോഗബാധിതർ 21,000 : ആകെ രോഗികൾ 6.48 ലക്ഷം , മരണം 18,600 കടന്നു

Share:

Share on facebook
Share on twitter
Share on linkedin

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,92,990 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ 4329 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ 198 ഉം തമിഴ്‌നാട്ടിൽ 64 ഉം ഡൽഹിയിൽ 59 മരണവും റിപ്പോർട്ട് ചെയ്തതോടെ പ്രതിദിന കണക്കിൽ ഇന്ന് റെക്കോർഡ് മരണം രേഖപ്പെടുത്താനാണ് സാധ്യത. ദില്ലിയിൽ 24 മണിക്കൂറിനിടെ 2520 കേസുകൾ റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ 10,577 ആർടി പിസിആർ ടെസ്റ്റുകളും 13,588 ആന്റിജൻ ടെസ്റ്റുകളും ഇന്നലെ നടത്തി.

കർണാടകയിലും ഉത്തർപ്രദേശിലും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. കർണാടകയിൽ 1694 കേസുകളും ഉത്തർപ്രദേശിൽ 972 പേർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം തദ്ദേശീയ വാക്സിനായ കോവാക്സിൻ ഓഗസ്റ്റ് 15 ന് പുറത്തിറക്കാനുള്ള നീക്കങ്ങൾ പ്രയോഗികമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാകാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

ലക്ഷംകടന്ന്‌ തമിഴ്‌നാട്‌ ; ഒരു ദിവസം 21000വും കടന്നു ; പിടിവിട്ട്‌ കർണാടക

രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു. ആദ്യമായി രോഗികൾ 21000 കടന്നു. തുടർച്ചയായ രണ്ടാം ദിവസമാണ്‌ ഒരു ദിവസം ഇരുപതിനായിരത്തിലേറെ രോഗികൾ. ആകെ രോഗികൾ 6.48 ലക്ഷം കടന്നു. മരണം 18600 ലേറെയായി. കർണാടക, യുപി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്‌ച രോഗികളിൽ റെക്കോഡ്‌ വർധനയാണ്‌.

മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസവും ആറായിരത്തിലേറെ രോഗികളുണ്ട്‌. തമിഴ്‌നാട്ടിൽ ആകെ രോഗികൾ ഒരു ലക്ഷം കടന്നു. രോഗികൾ ലക്ഷം കടക്കുന്ന രണ്ടാമത്‌ സംസ്ഥാനമാണ്‌ തമിഴ്‌നാട്‌. തുടർച്ചയായ രണ്ടാം ദിവസവും 4000 ത്തിലേറെ രോഗികൾ തമിഴ്‌നാട്ടിലുണ്ട്‌. വെള്ളിയാഴ്‌ച ചെന്നൈയിൽമാത്രം 2082 രോഗികൾ. സംസ്ഥാനത്ത്‌ ആകെ രോഗികൾ 102721 ലെത്തി. മരണം 1385 ആയി.

പിടിവിട്ട്‌ കർണാടക
ഒരു ഘട്ടത്തിൽ കോവിഡ്‌ പ്രതിരോധത്തിൽ മുന്നിട്ടുനിന്നിരുന്ന കർണാടകയിൽ ഒരാഴ്‌ചയായി രോഗികളിൽ വലിയ വർധനയാണ്‌‌. 8705 രോഗികളാണ്‌ കഴിഞ്ഞ ഒരാഴ്‌ചയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. വെള്ളിയാഴ്‌ച 1695 പേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം രോഗികൾ ഇതാദ്യമാണ്‌. ആകെ ഇരുപതിനായിരത്തോടടുത്തു. 21 പേർ കൂടി വെള്ളിയാഴ്‌ച മരിച്ചതോടെ ആകെ മരണം 293 ലെത്തി. മറ്റ്‌ മെട്രോ നഗരങ്ങളായ മുംബൈയ്‌ക്കും ഡൽഹിക്കും ചെന്നൈയ്‌ക്കുമൊപ്പം ബംഗളൂരുവിലും രോഗികൾ കുതിക്കുകയാണ്‌. വെള്ളിയാഴ്‌ച 994 രോഗികൾ ബംഗളൂരുവിലുണ്ട്‌. ആകെ 7173 ലെത്തി.

യുപിയിലും ഒഡിഷയിലും ഏറ്റവും കൂടുതൽ രോഗികൾ വെള്ളിയാഴ്‌ച. യുപിയിൽ 972 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 14 പേർ കൂടി മരിച്ചു. ഒഡിഷയിൽ 561 പുതിയ രോഗികൾ. ആകെ രോഗികൾ 8106.

More Posts

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന്

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം

Send Us A Message