എറണാകുളത്ത് കോവിഡ് സ്ഥിതി രൂക്ഷമാകുന്നു : കൊച്ചി നഗരത്തിൽ കർശന നിയന്ത്രണം : അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ് ; പ്രധാന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു

Share:

Share on facebook
Share on twitter
Share on linkedin

എറണാകുളത്ത് പൊലീസ് പരിശോധന കർശനമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡിൽ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്.

എറണാകുളം ജനറൽ ആശുപത്രി പരിസരത്തും, ചെല്ലാനത്തും കർശന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി പരിസരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ 76 ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ആശുപത്രിയിൽ സന്ദർശക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ചെല്ലാനത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്തും അതീവ ജാഗ്രതയുണ്ട്. കണ്ടെയ്ൻമെന്റ് സോണിന്റെ പരിധി വർധിപ്പിക്കുമെന്നും കൂടുതൽ മത്സ്യത്തൊഴിലാളികളുടെ സ്രവ സാമ്പിളുകൾ ശേഖരിക്കുമെന്നും അധികൃതർ പറഞ്ഞു. ചെല്ലാനത്തെ കൊവിഡ് രോഗിയുടേത് വിപുലമായ സമ്പർക്ക പട്ടികയാണ്. രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നത് ആശങ്ക കൂട്ടുന്നുണ്ട്.

വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് 132 സാമ്പിളുകൾ ശേഖരിച്ചു. എറണാകുളത്തെ ചമ്പക്കര മാർക്കറ്റിൽ പൊലീസ് ഇന്ന് രാവിലെ മിന്നൽ പരിശോധന നടത്തി. ജില്ലയിൽ കൊവിഡ് രോഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും പൊലീസും കൊച്ചി നഗരസഭയും രംഗത്തെത്തിയത്. ചമ്പക്കര മാർകറ്റിൽ പുലർച്ചെ അഞ്ചരയ്ക്ക് കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. പിന്നാലെ ഡിസിപി ജി പൂങ്കുഴലിയും എത്തി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാർക്കറ്റിൽ നിന്ന 30ൽ അധികം പേരെ കസ്റ്റഡിയിൽ എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകൾ അടപ്പിക്കുകയും ചെയ്തു.

അതേസമയം, എറണാകുളത്ത് ആന്റിജെൻ ടെസ്റ്റിനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ലക്ഷണങ്ങളില്ലാത്തവർക്കും രോഗികളുമായി സമ്പർക്കം സംശയിക്കുന്നവർക്കുമാണ് പരിശോധന. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. 15000 കിറ്റുകൾ ജില്ലയിലെത്തിയിട്ടുണ്ട്. ബ്ലോക്ക് തലത്തിൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളൊരുക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി കഴിഞ്ഞു. 40 വീതം ബെഡുകളുള്ള 15 കേന്ദ്രങ്ങളാകും ഒരുക്കുക. കൊച്ചി കോർപ്പറേഷനിൽ മൂന്ന് കേന്ദ്രങ്ങളാണ് ഉള്ളത്.

More Posts

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന്

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം

Send Us A Message