കോവിഡ്‌ പ്രതിരോധം : തദ്ദേശസ്ഥാപനങ്ങൾക്ക് പണമില്ലാത്ത അവസ്ഥയി‌‌ല്ല: ധന മന്ത്രി തോമസ് ഐസക്‌

Share:

Share on facebook
Share on twitter
Share on linkedin

കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിന്‌ പണമില്ലാത്ത അവസ്ഥ കേരളത്തിലില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. തദ്ദേഭരണ സ്ഥാപനങ്ങൾക്ക്‌ കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ച 1686 കോടി രൂപ ഇതിനായി ചെലവഴിക്കാം. തിങ്കളാഴ്‌ച രണ്ടാംഗഡു തദ്ദേശഭരണസ്ഥാപന സെക്രട്ടറിമാരുടെ അക്കൗണ്ടിൽ എത്തും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്കും തുക നൽകാം.

പദ്ധതി, പദ്ധതിയിതര വിഹിതവും മെയിന്റനൻസ്‌ ഗ്രാന്റും കോവിഡ്‌ പ്രതിരോധത്തിനും വിനിയോഗിക്കാം. 50 കിടക്കയുള്ള കോവിഡ്‌ പ്രഥമകേന്ദ്രങ്ങൾക്ക്‌ 25 ലക്ഷം രൂപയും 100 എണ്ണമുള്ളിടത്ത്‌ 60 ലക്ഷം രൂപവരെയും ചെലവഴിക്കാം. പദ്ധതി എഴുതി അനുമതിയായാൽ നിർവഹണ ഉദ്യോഗസ്ഥന്റെ ട്രഷറി അക്കൗണ്ടിലേക്ക്‌ തുക നൽകും. പദ്ധതികൾ പിന്നീട്‌ ജില്ലാ ആസൂത്രണ സമിതിയുടെ സാധൂകരണത്തിന്‌ നൽകിയാൽ മതിയാകും.

More Posts

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന്

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം

Send Us A Message