വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല ഫോട്ടോ അബദ്ധത്തിൽ പോസ്റ്റ് ചെയ്തു : സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറി കെ.പി. മധുവിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും സിപിഐ എം നീക്കി : വി. കുഞ്ഞികൃഷ്ണൻ പുതിയ സെക്രട്ടറി

Share:

Share on facebook
Share on twitter
Share on linkedin

സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയായി വി കുഞ്ഞികൃഷ‌്ണനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന കെ പി മധുവിനെ പാർടിയുടെ യശസ്സിന‌് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനാൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യാൻ ഏരിയാ കമ്മിറ്റിയോഗം തീരുമാനിച്ചതിനെ തുടർന്നാണിത‌്. പയ്യന്നൂരിലെ പ്രാദേശിക വാട്സ് ആപ് ഗ്രൂപ്പിൽ അശ്ലീല ചിത്രം അബദ്ധത്തിൽ മധു പോസ്റ്റ് ചെയ്തിരുന്നു. തെറ്റ് മനസ്സിലാക്കി ചിത്രം ഡിലീറ്റ് ചെയ്യുന്നതിന് പകരം ഗ്രൂപ്പിൽ നിന്ന് മധു ലെഫ്റ്റ് ആയി. ഗ്രൂപ്പ് അഡ്മിൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് മുന്നേ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പരസ്യമാക്കപ്പെട്ടിരുന്നു. ഉത്തരവാദിത്വപ്പെട്ട ചുമതല വഹിക്കുന്നയാൾ നിരുത്തരവാദപരമായി പെരുമാറി പാർട്ടിക്ക് നാണക്കേടുണ്ടാക്കി എന്ന വിലയിരുത്തലിനെ തുടർന്നാണ് കർക്കശമായ അച്ചടക്ക നടപടി സിപിഐഎം കൈക്കൊണ്ടത്. യോഗത്തിൽ കെ കെ ഗംഗാധരൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ, കെ പി സഹദേവൻ, ടി വി രാജേഷ‌്, ടി ഐ മധുസൂദനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വി കുഞ്ഞികൃഷ‌്ണൻ സഹകരണ പെൻഷൻ ബോർഡ‌് അംഗം, സംസ്ഥാന സഹകരണ സംരക്ഷണ സമിതി സെക്രട്ടറി, കേരള പ്രൈമറി കോ ﹣- ഓപ്പ്‌.‌ സർവീസ‌് പെൻഷനേഴ‌്സ‌് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം, പ്രൈമറി കോ–-ഓപ്പ്‌‌. സൊസൈറ്റി അസോസിയേഷൻ ജില്ലാ സെക്രട്ടറി, കർഷകസംഘം ഏരിയാ പ്രസിഡന്റ‌്, ജില്ലാ കമ്മിറ്റിയംഗം, വെള്ളൂർ ബാങ്ക‌് പ്രസിഡന്റ‌് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ‌്.

More Posts

എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര

അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും

വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ

രണ്ടില ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ്‌ കെ മാണി

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍