യുഎഇയിലെ ബറാക ആണവ നിലയം പ്രവര്‍ത്തനം തുടങ്ങി : അറബ് ലോകത്ത് ആദ്യ ആണവ നിലയം

Share:

Share on facebook
Share on twitter
Share on linkedin

. അനസ് യാസിന്‍

അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങി. സമധാനപരമായാ ആണവോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ബറാക ആണവ നിലയം വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ അറിയിച്ചു.

‘നാല് ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ നാലിലൊന്ന് സുരക്ഷിതവും വിശ്വാസ്യ യോഗ്യവുമായ നിലക്ക് ലഭിക്കും. ശാസ്ത്ര വഴിയിലെ പ്രയാണം പുനരാരംഭിക്കാനും മറ്റ് വന്‍ രാജ്യങ്ങളുമായി മത്സരിക്കാനും അറബികള്‍ക്കും കഴിയുമെന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഒന്നും അസാധ്യമല്ല’-ഷെയ്ഖ് റാഷിദ് പറഞ്ഞു.

ബറാക ആണവോര്‍ജ പ്ലാന്റിലെ യൂണിറ്റ് ഒന്നാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. റിയാക്ടറില്‍ ആണവ ഇന്ധനം നിറച്ച് പരിശോധ നടത്തി. അബുദബിയിലെ അല്‍ ദഫറ മരുഭൂമിയിലാണ് ആണവ നിലയം. എമിറേറ്റ്‌സ് ആണവോര്‍ജ്ജ സഹകരണ ഉപസ്ഥാപനമായ നവാഹ എനര്‍ജി കമ്പനിക്കാണ് നടത്തിപ്പ് ചുമതല. പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ഓരോ വര്‍ഷവും 5.6 ഗിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും.

ഫെബ്രുവരി 17 നാണ് ബറാക ആണവോര്‍ജ നിലയത്തിലെ ആദ്യ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് ലഭിച്ചത. 2008ലാണ് യുഎഇ ഔദ്യോഗികമായി ആണവ പദ്ധതി ആരംഭിച്ചത്

More Posts

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന്

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം

Send Us A Message