തൊഴിലുറപ്പ് ഫണ്ട് തട്ടിപ്പിന്റെ ഗുജറാത്ത് മോഡല്‍ : പാവപ്പെട്ടവരുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി കോടികളുടെ തട്ടിപ്പ് , 500 വ്യാജ അക്കൗണ്ട് വിവരങ്ങൾ ആദ്യ ഘട്ടത്തിൽ പുറത്ത് വന്നു : തട്ടിപ്പിന്റെ വ്യാപ്തി കൂടുതൽ , അന്വേഷണം നടത്താൻ തയ്യാറാകാതെ ഗുജറാത്ത് സർക്കാർ

Share:

Share on facebook
Share on twitter
Share on linkedin

കോവിഡിനിടയിൽ ബിജെപി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിന് കീഴിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ദേശീയതൊഴിലുറപ്പ് തൊഴിലാളികളുടെ പേരിൽ കോടികളുടെ തട്ടിപ്പ്. ബനസ്കന്ത ജില്ലയിലെ ബലുന്ദ്ര വില്ലേജിലെ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ മാത്രം പത്തു കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. സമാന രീതിയിൽ സംസ്ഥാനത്താകെ സർക്കാർ പണം തട്ടിയെടുത്തിട്ടുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 500ലധികം ഗ്രാമീണരുടെ പേരിൽ അവർ അറിയാതെ അക്കൗണ്ട് തുറന്നാണ് തട്ടിപ്പിന് കളമൊരുക്കിയത്. തന്റെ നിയമസഭാ നിയോജക മണ്ഡലമായ വാദ്ഗാമിലെ വില്ലേജുകളിലും തട്ടിപ്പ് നടന്നതായി ജിഗ്നേഷ് മെവാനി എംഎൽഎ ആരോപിച്ചു.

കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടമായവർ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ചേരാൻ അധികൃതരെ സമീപിച്ചപ്പോഴാണ് അവർ നേരത്തേ പദ്ധതിയിൽ അംഗങ്ങളാണെന്ന വിവരം അറിയിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റു തൊഴിലുകളിൽ ഏർപ്പെട്ട പലരുടെയും പേരിൽ തൊഴിൽ ചെയ്തുവെന്ന രേഖയുണ്ടാക്കി വ്യാജ അക്കൗണ്ട് വഴി പണം തട്ടിയെടുത്തതെന്ന് കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടുകളുടെ എടിഎംകാർഡുകൾ ഉപയോഗിച്ച് പണം പിൻവലിച്ചതായും കണ്ടെത്തി. എന്നാൽ ഈ തൊഴിലാളികളൊന്നും തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നവരോ മേല്പറഞ്ഞ അക്കൗണ്ടിനെപ്പറ്റി അറയുന്നവരോ ആയിരുന്നില്ല. സംഭവം സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇതുവരെയും സർക്കാർസന്നദ്ധമായിട്ടില്ല. ഇതേ തുടർന്ന് പൊലീസിൽ പരാതി നല്കിയിരിക്കുകയാണ് ജിഗ്നേഷ് മെവാനി.

More Posts

എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര

അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും

വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ

രണ്ടില ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ്‌ കെ മാണി

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍