വാഹനങ്ങൾ മോഷ്ടിക്കാൻ ടാക്സി ഡ്രൈവർമാരെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം മൃതദേഹം മുതലകൾക്ക് ഇട്ടു കൊടുത്തു ; ഉത്തർപ്രദേശിലെ ‘ കൊലയാളി ഡോക്ടർ’ദേവേന്ദ്രയുടെ ഇരകളായത് നൂറോളം പേർ

Share:

Share on facebook
Share on twitter
Share on linkedin

അനവധി പേരെ കൊന്ന ശേഷം പരോളിലിറങ്ങി മുങ്ങിയ ഉത്തർപ്രദേശ് സ്വദേശിയായ ആയുർവേദ ഡോക്ടറെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.
നൂറോളം പേരെയാണ് ‘ഡെത്ത് ഡോക്ടർ’ എന്നറിയപ്പെടുന്ന ‘ദേവേന്ദ്ര (62) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും പൊലീസിന്റെ പിടിയിലായി.

ബിഹാറിലെ സിവാനിൽ നിന്ന് ബിഎഎംഎസ് ബിരുദം നേടിയ ഇയാൾ 1984 ൽ ജയ്പൂരിൽ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. ഇത് സാമ്പത്തികമായി പരാജയപ്പെട്ടതോടെയാണ് ഇയാൾ പല തട്ടിപ്പുകളും നടത്തിയത്. 1992 ൽ ഗ്യാസ് ഡീലർഷിപ് സ്വന്തമാക്കാൻ മുടക്കിയ 11 ലക്ഷം ദേവേന്ദ്രയ്ക്ക് നഷ്ടമായി. ഇതിന് പിന്നാലെ 1995ൽ ഇയാൾ സ്വന്തമായി ഒരു ഗ്യാസ് ഏജൻസി തന്നെ തുടങ്ങി. നഷ്ടപ്പെട്ട പതിനൊന്ന് ലക്ഷം അതേ മാർഗത്തിലൂടെ തിരിച്ചു പിടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ആദ്യ കൊലപാതകം അരങ്ങേറിയത്. ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഡ്രൈവറെ കൊലപ്പെടുത്തി സിലിണ്ടറുകൾ തട്ടിയെടുത്തു. ഇത് പിന്നീട് തുടർന്നു. ഇത്തരത്തിൽ അൻപതോളം കൊലപാതകം ഇയാൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഗ്യാസ് ഏജൻസി തുടങ്ങുന്നതിന് ഒരു വർഷം മുൻപ്, 1994 ൽ ജയ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കിഡ്‌നി തട്ടിപ്പ് സംഘത്തിനൊപ്പവും ഇയാൾ പ്രവർത്തിച്ചിരുന്നു. സംഘാംഗങ്ങളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തി. ഗുരുദ്രാം, ബല്ലഭ്ഗഡ് തുടങ്ങിയ പല സ്ഥലത്തും ഈ സംഘത്തിന് ബന്ധങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേവേന്ദ്ര 2004 ൽ അറസ്റ്റിലായി. 1994 മുതൽ 2004 വരെയുള്ള കാലയളവിൽ 125 അനധികൃത വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് കൂട്ടു നിന്നിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. ഓരോ ഇടപാടിലും അഞ്ച് മുതൽ ഏഴ് ലക്ഷം വരെ സ്വന്തമാക്കി. 2001ൽ വീണ്ടും വ്യാജ ഗ്യാസ് ഏജൻസി തുടങ്ങിയെങ്കിലും പിടിക്കപ്പെട്ടു. തുടർന്ന് 2003ൽ ജയ്പൂരിൽ എത്തി വീണ്ടും ക്ലിനിക്ക് തുടങ്ങി. ഇതിനിടെയാണ് ടാക്‌സി ഡ്രൈവർമാരെ കൊല്ലുന്നതും മൃതദേഹം മുതലയ്ക്ക് ഇട്ടുകൊടുക്കുന്നതും.

കിഡ്‌നി തട്ടിപ്പ് സംഘാംഗങ്ങളുടെ കൂട്ടുപിടിച്ചായിരുന്നു ഇയാൾ ടാക്‌സി ഡ്രൈവർമാരെ കൊന്നിരുന്നത്. കാർ തട്ടിയെടുത്ത് മറിച്ച് വിൽക്കുകയായിരുന്നു ലക്ഷ്യം. ടാക്‌സി കാറുകൾ വാടകയ്‌ക്കെടുത്ത ശേഷം ഡ്രൈവർമാരെ കഴുത്ത് ഞെരിച്ച് കൊല്ലും. മൃതദേഹം ഖഷ്ഗഞ്ചിലെ ഹസാര കനാലിൽ തള്ളുകയായിരുന്നു പതിവ്. മുതലയുള്ള കനാലിൽ നിന്നു ശരീരം കണ്ടെത്തുക പ്രയാസമാണ് എന്നതായിരുന്നു ഇതിനു കാരണം. പിന്നീട് കാർ വിൽക്കുകയും ഇതിലൂടെ ലഭിക്കുന്ന പണം വീതിച്ചെടുക്കുകയും ചെയ്യും. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായാണ് ദേവേന്ദ്ര കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊലപാതക കേസിൽ സെൻട്രൽ ജയിൽ കഴിയവേയാണ് ജനുവരിയിൽ 20 ദിവസത്തെ പരോളിൽ ഇറങ്ങി മുങ്ങിയത്. തുടർന്ന് പിടിക്കപ്പെട്ടതോടെയാണ് ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. ദേവേന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുമെന്നും അന്വേഷണ സംഘം പറയുന്നു.

More Posts

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന്

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം

Send Us A Message