പഞ്ചാബ് മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി; 25 പേർ അറസ്റ്റിൽ ; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

Share:

Share on facebook
Share on twitter
Share on linkedin

പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

പഞ്ചാബിലെ അമൃത്സർ, പട്യാല, തൻതരൺ എന്നീ ജില്ലകളിലാണ് ബുധനാഴ്ച രാത്രിയോടെ മദ്യ ദുരന്തം ഉണ്ടായത്. തൻതരണിൽ മാത്രം 63 പേരാണ് മരിച്ചത്. അമൃത്സറിൽ 12 പേരും പട്ടാലയിൽ 11 പേരും മരിച്ചു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് വ്യക്തമാക്കി. വ്യാജ മദ്യത്തിന്റെ നിർമ്മാണവും വിൽപ്പനയും പരിശോധിക്കുന്നതിൽ പൊലീസും എക്സൈസ് വകുപ്പും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മാത്രം 17 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാഫിയ സൂത്രധാരൻ, ഒരു സ്ത്രീ, ട്രാൻസ്പോർട്ട് ഉടമ, പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിലുള്ളവർ, വ്യാജമദ്യം വിറ്റ വിവിധ ധാബകളുടെ ഉടമകൾ, മാനേജർമാർ എന്നിവരാണ് അറസ്റ്റിലായ പ്രതികളിൽ ഉൾപ്പെടുന്നത്.

മദ്യ ദുരന്തത്തിന് ഇരയായവരിൽ പലരുടെയും കുടുംബങ്ങൾ പരാതി നൽകുന്നില്ലെന്നും പോസ്റ്റ് മോർട്ടം ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഹൃദയ സ്തംഭനം മൂലമാണ് മരിച്ചതെന്നാണ് ചില കുടുംബങ്ങൾ പറയുന്നത്. ചിലർ പൊലീസിൽ പോലും അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതായും പൊലീസ് പറ‍ഞ്ഞു.

More Posts

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന്

യുവാക്കളിൽ കോവിഡ് വ്യാപനം കുത്തനെ വർദ്ധിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത് പ്രായമായവരിലാണെന്ന് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരുന്നു. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍

സുപ്രഭാതം ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് നിര്യാതനായി

സുപ്രഭാതം പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫറുംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31

ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം

Send Us A Message