ഇടുക്കിയിൽ കനത്ത മഴ : കല്ലാർക്കുട്ടി , ലോവർപെരിയാർ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും ഉടന്‍ തുറന്നേക്കും ; പൊൻമുടി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും : പെരിയാർ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം : ഇടുക്കി സംഭരണ ശേഷിയുടെ ഡാമിൽ 58.65 % വെള്ളം

Share:

Share on facebook
Share on twitter
Share on linkedin

മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെയും ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും ഉടന്‍ തുറക്കുമെന്ന് റിപ്പോർട്ട്. 800 ക്യുമെക്സ് വീതം വെള്ളമാകും പുറത്തുവിടുക. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ രാത്രി ഗതാഗതം നിരോധിച്ചു.

അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇത് കണക്കിലെടുത്താണ് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. ഇടുക്കി പൊന്‍മുടി ഡാം ഷട്ടര്‍ നാളെ തുറക്കും. പൊന്‍മുടി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ നാളെ രാവിലെ 10ന് 30 സെ.മീ വീതം ഉയര്‍ത്തി 65 ക്യുമെക്സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

  • 3 ദിവസംകൊണ്ട് പത്തടി: ഇടുക്കിയില്‍ ജലനിരപ്പ് 2347.12

ഇടുക്കി അണക്കെട്ടില്‍ 24 മണിക്കൂറിനുള്ളില്‍ നാലടിവെള്ളം കൂടി വർദ്ധിച്ചു. പദ്ധതി പ്രദേശത്തുള്‍പ്പെടെ ജില്ലയില്‍ ശരാശരി 31.32 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്നതോടെ മൂന്ന് ദിവസത്തിനുള്ളില്‍ പത്തടിവെളളമാണ് ജലസംഭരണിയില്‍ കൂടിയത്.

വ്യാഴാഴ്ച 2347.12 അടിയായി ജലനിരപ്പുയര്‍ന്നു. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 58.65 ശതമാനം വെള്ളമുണ്ട്. മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം 3.28 ദശലക്ഷം യൂണിറ്റായി വര്‍ധിപ്പിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ നാല് ഷട്ടറും പാംബ്ലെയുടെ രണ്ട് ഷട്ടറും മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറും തുറന്നു.

More Posts

എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര

അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും

വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ

രണ്ടില ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ്‌ കെ മാണി

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍