ആഗസ്റ്റ് – 6 ഹിരോഷിമ ദിനം : ജപ്പാനെ തോൽപ്പിക്കാൻ നിഷ്ക്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കൻ സാമ്രാജ്യത്വം ലോകത്താദ്യമായി ആറ്റം ബോംബ് വർഷിച്ച ദിനം; 75 ആണ്ടുകൾ പിന്നിടുമ്പോഴും തലമുറകളെ കെടുതികൾ വേട്ടയാടുന്നു

Share:

Share on facebook
Share on twitter
Share on linkedin

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ അമേരിക്കൻ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ഹിരോഷിമാ ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്. ഇന്നേക്ക് 75 വര്‍ഷം പിന്നിടുമ്പോഴും, ആറ്റംബോംബ് വര്‍ഷിച്ചതിന്റെ തീവ്രതയും ദൈന്യതയും കുറയുന്നില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രണ്ടാംലോകമഹായുദ്ധകാലത്ത് 1945 ആഗസ്റ്റ് 06 ന് ജപ്പാനെ പരാജയപ്പെടുത്താന്‍ അമേരിക്കയുടെ അവസാനത്തെ മാര്‍ഗമാണ് ആണവാക്രമണം. ജപ്പാനിലെ പട്ടണമായ ഹിരോഷിമയില്‍ സ്ത്രീകളും കുട്ടികളുമടക്കം 70000ത്തിലധികം പേര്‍ തത്ക്ഷണം കൊല്ലപ്പെട്ടു. പച്ചമാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു. രണ്ടുലക്ഷത്തിലധികം പേര്‍ ആണവ വികീരണത്തിന്റെ ഫലമായി ജനിതക വൈകല്യമുള്ളവരായിതീര്‍ന്നു.

മാറാരോഗങ്ങള്‍ ഇന്നും ആയിരങ്ങളെ വേട്ടയാടുന്നു. ഹിരോഷിമ ദുരന്തത്തിന്റെ മൂന്നാം ദിവസംതന്നെ അമേരിക്ക നാഗസാക്കിയെയും തകര്‍ത്തെറിഞ്ഞു. അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ നാഗസാക്കിയിലേക്ക് പാഞ്ഞെത്തിയത് 40000ത്തിലധികംപേരുടെ ജീവനെടുത്തത്.

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു.

40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy )എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു.

സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.

More Posts

എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര

അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും

വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ

രണ്ടില ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ്‌ കെ മാണി

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍