പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ; മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചു : ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി , പെരിയാറിൽ ആലുവ ഭാഗത്ത് വെള്ളം ഉയർന്നു

Share:

Share on facebook
Share on twitter
Share on linkedin

ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചു മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും ഉരുള്‍പൊട്ടലും. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ- മേമല റോഡ് എന്നിവിങ്ങളിലെ തോട്ടങ്ങളില്‍ ആണ് ഉരുള്‍പൊട്ടിയത്. ഇവിടെ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു. മലയോര മേഖലയില്‍ രാത്രികാല ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

ഏലപ്പാറ ജംഗ്ഷനില്‍ വെള്ളംകയറി. പ്രദേശത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവിടുത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ കല്ലാര്‍, ലോവര്‍ പെരിയാര്‍ (പാം ബ്ലാ ), കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്. പൊന്‍മുടി ഡാം നാളെ 10 മണിയോടെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കിയിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി; വാഹനത്തിനുള്ളിൽ 2 പേർ

ഏലപ്പാറ–വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണു സംശയം. രണ്ടു യുവാക്കൾ കാറിലുണ്ടായിരുന്നെന്നാണു വിവരം. കനത്ത മഴ കാരണം തിരച്ചിൽ നിർത്തി. അഗ്നിശമന സേന വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിക്കും.

പെരിയാറിലെ ജലനിരപ്പ് ഉയരുന്നു ; ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറും തുറന്നതോടുകൂടി പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ ആലുവ ഭാഗത്ത് പെരിയാറിലെ ജലനിരപ്പ് ഏകദേശം 50 സെന്റീമീറ്ററോളം ഉയര്‍ന്നു. ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളംകയറി.

വേലിയേറ്റ സമയം ആയതിനാല്‍ അടുത്ത മണിക്കൂറുകളില്‍ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത. പ്രളയ സാധ്യത മുന്നില്‍ കണ്ട് താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളില്‍ താമസിക്കുന്നവരോടും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂതത്താന്‍കെട്ട് ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്.

ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരും. ഇടുക്കി പൊൻമുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉയർത്തും.

More Posts

എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര

അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും

വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ

രണ്ടില ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ്‌ കെ മാണി

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍