കനത്ത കാറ്റും മഴയും ; അലുവ മണപ്പുറം മുങ്ങി; എറണാകുളം ജില്ലയിൽ 8 ക്യാമ്പുകൾ തുറന്നു : ഒൻപതാം തീയതി വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത , ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് , 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Share:

Share on facebook
Share on twitter
Share on linkedin

എറണാകുളത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. കോളനികളിലടക്കം വീടുകളിൽ വെള്ളം കയറാൻ തുടങ്ങി. അലുവ ശിവരാത്രി മണപ്പുറത്തും വെള്ളം കയറി. പെരിയാറിൽ ജല നിരപ്പ് ഉയർന്നു. ജില്ലയിൽ 8 ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

നാളെ പതിനാല് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. വടക്കൻ കേരളത്തിൽ പല നദികളുടെ കൈവഴികളും കരകവിഞ്ഞ് ഒഴുകുന്നു.അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് ഒരു ജില്ലയിൽ റെഡ് അലേർട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

നാളെ പതിനാല് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. വടക്കൻ കേരളത്തിൽ പല നദികളുടെ കൈവഴികളും കരകവിഞ്ഞ് ഒഴുകുന്നു.അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വടക്കൻകേരളത്തിൽ നാശംവിതച്ച് മഴയും ഉരുൾപൊട്ടലും

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കനത്ത നാശമുണ്ടാക്കി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കനത്തമഴയും വെള്ളപ്പൊക്കവും ജനജീവിതത്തെ സാരമായി ബാധിച്ചത്. പലയിടങ്ങളിലും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. ബ്രഹ്മഗിരി വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ ബാരാപ്പുഴയിലുണ്ടായ വെള്ളപ്പാച്ചിൽ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം, ചെറുപുഴ പഞ്ചായത്തുകളില്‍ വ്യാപകമായ നാശനഷ്ടമുണ്ടാക്കി. പശ്ചിമഘട്ടമലനിരകളിലുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം ചാലിയാര്‍ പുഴയിലെ ജനനിരപ്പ് ഉയര്‍ന്ന് നിലമ്പൂര്‍ പട്ടണം അടക്കമുള്ള മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയിലായി. നിലമ്പൂര്‍ താലൂക്ക് പരിധിയില്‍ മരം വീണ് 28 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആഢ്യന്‍പാറയുടേയും അമ്പുട്ടാന്‍പൊട്ടിയുടേയും ഇടയില്‍ മുകള്‍ ഭാഗത്ത് ചെറിയ തോതില്‍ ഉരുള്‍പൊട്ടി. ജനവാസ കേന്ദ്രത്തിന് കിലോമീറ്ററുകള്‍ ദൂരെയായതിനാല്‍ അപകടങ്ങള്‍ ഉണ്ടായില്ല. പോത്തുകല്‍, ഭൂതാനം എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ചാലിയാര്‍ കരകവിഞ്ഞ് കോഴിക്കോട് ജില്ലയുടെ മാവൂര്‍ മേഖലയും വെള്ളത്തിനടിയിലായി. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലയായ തുഷാരഗിരിയിലെ ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങിയതോടെ ഈ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മലപ്പുറം ജില്ലയിലെ മുണ്ടേരിയില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ പാലം ഒഴുകിപ്പോയി. കഴിഞ്ഞ പ്രളയകാലത്ത് പാലം ഒഴുകിപ്പോയതിനെത്തുടര്‍ന്നാണ് റവന്യൂവകുപ്പ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചത്.

മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ശക്തമായതിനെത്തുടര്‍ന്ന് ദുരന്തനിവാരണസേന മലപ്പുറം, പാലക്കാട് ജില്ലകളിലെത്തി ദുരിതാശ്വാസ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

പാലക്കാട് അഗളി, അട്ടപ്പാടി മേഖലയിലും അതിശക്തമായ കാറ്റും മഴയുമുണ്ടായതോടെ ഈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. കനത്ത കാറ്റില്‍ മരങ്ങള്‍ വീണ് അട്ടപ്പാടി മേഖലയില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. വയനാട്ടിലും മഴ കനത്തതിനാല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പുഴയോരനിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ചാലിയാര്‍, പൂനൂര്‍ തുടങ്ങിയ പുഴകളില്‍ ജലനിരപ്പ് ഇതിനകം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശക്തമായ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും മേപ്പാടിയിലും കനത്ത മഴ പെയ്യുന്നുണ്ട്. മഴയും കാറ്റും ശക്തമായതോടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വരെ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

റവന്യു, ഫയര്‍ഫോഴ്‌സ്, ട്രോമാകെയര്‍, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സും ചേര്‍ന്നാണ് പുലരുവോളം മരങ്ങള്‍ വെട്ടിമാറ്റി തടസങ്ങള്‍ ഒഴിവാക്കുന്നത്. കെഎസ്ഇബി വിവിധ സെക്ഷനുകളിലായി 27 ഓളം ഇടങ്ങളിലായി വൈദ്യുത തൂണുകളും ഭാഗികമായി തകര്‍ന്നു.

ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് അതിതീവ്രമഴ പ്രതീക്ഷിക്കുന്ന മലപ്പുറം ജില്ലയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിവിടെ പ്രവചിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

വടക്കൻ കേരളത്തിലും മലയോര മേഖലകളിലും അതിശക്തമായ മഴയാണ്. ആറ് ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. വരും ദിവസങ്ങളിൽ ദക്ഷിണേന്ത്യയിൽ മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കേന്ദ്ര ജല കമ്മിഷനും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾക്കാണ് ദേശീയ ജല കമ്മിഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇടുക്കിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി ഏലപ്പാറ നല്ലതണ്ണിയില്‍ മലവെള്ളപാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന നല്ലതണ്ണി സ്വദേശി അനീഷിനെ കണ്ടെത്തനായില്ല.

ഇടുക്കി പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾ പൊട്ടി. കോഴിക്കാനം,അണ്ണൻതമ്പി മല, മേമല എന്നിവിടങ്ങളിലെ തോട്ടങ്ങളില്‍ ഉരുള്‍പൊട്ടിയതോടെ ഏലപ്പാറ തോട്ടിലേക്ക് വെളളം ഇരമ്പി എത്തുകയായിരുന്നു. തോട് കരകവിഞ്ഞ് ഏലപ്പാറ ജംക്‌ഷനിൽ 3 അടി വെളളം ഉയർന്നു. വൻ തോതിൽ മണ്ണ് ഒഴുകിയെത്തിയതോടെ കെ.കെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടാവസ്ഥയിലായ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

More Posts

എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു. കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര

അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും

വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ

രണ്ടില ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർ ജോസഫ് പക്ഷത്ത് നിന്ന് കേരള കോൺഗ്രസിലേക്ക് തിരികെ വന്നില്ലെങ്കിൽ അയോഗ്യത ഉണ്ടാകും – ജോസ്‌ കെ മാണി

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍