എറണാകുളം പല്ലാരിമംഗലത്ത് മയക്കുമരുന്ന് സംഘത്തിന്റെ ബൈക്ക് സ്റ്റണ്ടും അക്രമവും ; ചോദ്യം ചെയ്ത പ്രദേശവാസികളെ നിരവധി ക്രിമിനൽ കേസിലെ പ്രതിയും സഹോദരനും ചേർന്ന് അക്രമിച്ചു , പ്രതികൾക്ക് ഒത്താശ ചെയ്ത് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും

Share:

Share on facebook
Share on twitter
Share on linkedin

കാപ്പ ചുമത്തി ജയിലിൽ അടയ്ക്കേണ്ട കൊടും ക്രിമിനൽ നാൻസിന് മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റും പോലീസും ഒത്താശ ചെയ്ത് എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ ഇട്ടിപ്പാറയിലെ ജനജീവിതം ദു:സ്സഹമാക്കുന്നു.

കുറച്ചു നാളുകളായി ഈട്ടിപ്പാറയും പരിസര പ്രദേശങ്ങളും മയക്കുമരുന്ന് മാഫിയ യുടെ പിടിയിൽ ആയിട്ട്. ആ സംഘർഷത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന വ്യക്തി നാസ് കഞ്ചാവ് വില്പനക്കാരൻ ആണ്. പരിസര പ്രദേശങ്ങളിൽ ഉള്ള സ്ത്രീകൾക്കും കുട്ടികൾക്കും ഭയപ്പാടോടെ അല്ലാതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് കുറച്ച് നാളുകളായി അവിടെ നിലനിൽക്കുന്നത്. ലഹരിമാഫിയയ്ക്ക് നേതൃത്വം നൽകുന്ന നാസ് അമിത വേഗതയിൽ സ്ഥിരമായി പൊതു റോഡിൽ ബൈക്ക് ഓടിച്ച് ബൈക്ക് സ്റ്റണ്ടിങ് നടത്തുക പതിവായതിനെ തുടർന്ന് നാട്ടുകാരിൽ ഒരാൾ ചോദ്യം ചെയ്തു. ചോദ്യം ചെയ്ത ആളുടെ വീട്ടിൽ വടിവാളുമായി ചെന്നു ഇയാൾ വീട്ടിലെ കൊച്ചുകുട്ടികളുടെ നേരെ വീശുകയും, നിന്റെ വാപ്പാന്റെ തല എടുക്കും എന്ന് ഭീഷണി പെടുത്തി പോകുകയും ചെയ്തു. നാട്ടുകാർ പോലീസിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് പോലീസ് പ്രതിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയെങ്കിലും അറെസ്റ്റ്‌ ചെയ്യുകയോ കേസ് എടുക്കുകയോ ചെയ്യാതെ 2മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് വിട്ടയച്ചു. സ്റ്റേഷനിൽ നിന്ന് പ്രദേശത്ത് എത്തിയ ഈ പ്രതി ഈട്ടിപ്പാറയിൽ ജനങ്ങളെ ആകെ വെല്ലുവിളിക്കുകയും ചെയ്തു.

ഇതിനെ തുടർന്ന്
ഈട്ടിപ്പാറയിലെ കുറച്ചു ചെറുപ്പക്കാർ രാഷ്ട്രീയ ഭേദമന്യ സംഘടിപ്പിച്ചു നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രതിയോട് മേലിൽ ഇത് ആവർത്തിക്കരുത് എന്ന് ആവശ്യപ്പെടാൻ പ്രതിയുടെ വീടിന്റ അടുത്തുള്ള പുഴക്കരയിൽ ചെല്ലുകയും പ്രതി അവിടെ വരികയും തമ്മിൽ സംസാരിച്ചു പ്രശ്നം തീർക്കാൻ തീരുമാനിക്കയും ചെയ്തു. എന്നാൽ അതെ സമയത്തു തന്നെ പ്രതിയുടെ സഹോദരൻ അജിംസ് വെട്ടുമഴുവുമായീ ( കൈ മഴു ) വരികയും ചെറുപ്പക്കാരിൽ ഒരാളുടെ തലക്ക് വെട്ടുകയും ചെയ്തു. ഇത് കണ്ട് മറ്റുള്ളവർ ആയുധം പിടിച്ചു വാങ്ങാനുള്ള ശ്രമത്തിൽ പ്രതിക്ക് പരിക്കേൽക്കുകയും പ്രതി കോലഞ്ചേരി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുകയും ഉണ്ടായി.

തുടർന്നാണ് നാടിനെ ഭീതി പെടുത്തുന്ന രീതിയിൽ പോലീസ് തേർവാഴ്ച്ച ഉണ്ടായത്. വീടുകയറി ആക്രമിച്ചു, എന്നാരോപിച്ചു വധശ്രമത്തിന് കേസെടുക്കുകയും, നാട്ടിലെ ചെറുപ്പക്കാരുടെ വീടുകളിൽ കയറി പരിശോധന നടത്തി ഒരാളെ അറെസ്റ്റ്‌ ചെയ്തു ലോക്കപ്പിൽ ആക്കുകയും ചെയ്തു. പോത്താനിക്കാട് പോലീസ് മയക്കു മരുന്നു മാഫിയ ക്ക് വേണ്ടി ധൃതഗതിയിൽ ഇടപെടൽ നടത്തി നാട്ടുകാരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന സ്ഥിതി ഉണ്ടായി. പോലീസിന് ഒത്താശ ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ആ നാട്ടിലെ ചെറുപ്പക്കാരെ ഒറ്റുകൊടുക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നത്. (അതിനു ഒരു കാരണം മുസ്ലിം ലീഗുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ എതിർ ഗ്രൂപ്പിൽ ഉള്ളവർ ഈ സംഘർഷത്തിൽ പോലീസിന്റെ പ്രതി പട്ടികയിൽ ഉണ്ട് എന്നുള്ളതാണ് ) നാട്ടിലെ ഏറ്റവും ഭീകരമായ അവസ്ഥയെ ചോദ്യം ചെയ്ത ചെറുപ്പക്കാരുടെ ഗതി ഒളിവിൽ പോകേണ്ടി വന്നു എന്നുള്ളത്.

ഈട്ടി പാറ വടക്കുംപാടം: കൊറെ നാളായി ഈ പ്രദേശത്ത് കഞ്ചാവ് മാഫിയ വിളയാടുന്നു .SNDPഅമ്പല പരിസരമാണ് ഇവരുടെ കേന്ദ്രം ഒരു പറ്റം ഗുണ്ടകൾ നാടിന് ഭീഷണി ആയിട്ട് കുറെ നാളായി . ഇപ്പോളിത് വലിയ ക്രമസമാധാന പ്രശ്നമായി മാറി. പോലീസിന്റെ അനാസ്ഥ ഒരു നാടിന്റെ നാശമായി മാറുന്നു,ഇവിടെ രാപകൽ ഗുണ്ടാസംഘങ്ങൾ വന്ന് പോകുന്നു കഞ്ചാവും മയക്ക് മരുന്നും യഥേഷ്ടം കൈമാറുന്നു – പ്രധാനികൾ നിരവധി മോഷണ കേസുകളിൽ പ്രതി നാസും അയാളുടെ സഹോദരൻ അജിംസുമാണ്.

ഒരു മാസം മുൻപ് ഇതേസ്ഥലത്തുള്ള കുടിവെള്ള വിതരണ പദ്ധതിയിൽ നഞ്ചു കലക്കി മീൻ പിടിച്ചതിന് പോലിസ് കൊണ്ട് പോയെങ്കിലും 1000 രൂപ പെറ്റി അടിച്ചു ഇറക്കി വിട്ടു.

വാഹന മോഷണം, മൊബൈൽ കട കുത്തിതുറന്ന് മോഷണം, കഞ്ചാവ് കടത്തു അങ്ങനെ ഒരുപാട് കേസിൽ പ്രതി ആണ് ഈ കഞ്ചാവ് മാഫിയക്ക് നേതൃത്വം നൽകുകയും ബൈക്ക് സ്റ്റണ്ട് നടത്തി നാട്ടിൽ ഭീതി പരത്തുകയും അത് ചോദ്യം ചെയ്ത പ്രദേശവാസിയുടെ വീട്ടിൽ കയറി കൊച്ചു കുട്ടികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ വ്യക്തിയാണ് നാസ്. മൂന്നിൽക്കൂടുതൽ ക്രിമിനൽ കേസിൽ പ്രതിയായായാൽ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വെയ്ക്കാൻ നിയമമുള്ള നാട്ടിലാണ് ഒട്ടേറെ കേസിൽ പ്രതിയായ നാൻസിന് ഒത്താശ നൽകി സംരക്ഷിക്കുന്ന നിലപാട് പോത്താനിക്കാട് പോലീസ് സ്വീകരിക്കുന്നത്. അക്രമി സംഘത്തിന്റെ ശല്യം സഹിക്കാനാകാതെ പൊറുതി മുട്ടിയ ജനങ്ങൾ പോലീസും അക്രമി സംഘത്തിന് ഒത്താശ ചെയ്യുന്നു എന്ന് കണ്ടപ്പോഴാണ് ഗതികെട്ട് അവരെ ചോദ്യം ചെയ്യുന്ന നില ഉണ്ടായത്. എന്നാൽ ചോദ്യം ചെയ്ത നാട്ടുകാരെ പ്രതിയുടെ സഹോദരൻ മഴുവിന് വെട്ടി അക്രമിക്കുകയും അതിലൊരാൾക്ക് ഗുരുതരമായി തലയ്ക്ക് വെട്ടേൽക്കുകയും ചെയ്തപ്പോൾ ആയുധം പിടിച്ച് വാങ്ങുന്നതിനിടയിലാണ് ഗുണ്ടാ സംഘാംഗത്തിന് പരിക്കേറ്റത്. എന്നാൽ കഞ്ചാവ് മാഫിയ ക്വട്ടേഷൻ സംഘത്തിന് സഹായകരമായി നാട്ടുകാർക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത് സ്ഥലത്ത് ഇല്ലാത്തവരെ പോലും പ്രതി പട്ടികയിൽ ഉൾപ്പെടുത്തി വേട്ടയാടുകയാണ് പോലീസ് .

More Posts

LDF ന് തുടർ ഭരണം ; LDF – 99 മുതൽ 106 വരെ UDF 30 – 40 , BJP യ്ക്ക് 1 മുതൽ 3 വരെ , മറ്റുള്ളവർ – 0 – 1 : വടക്ക് – മധ്യ- തെക്കൻ കേരളത്തിൽ LDF ന് സമഗ്രാധിപത്യം , UDF മലപ്പുറത്തും , എറണാകുളത്തും മാത്രം മുന്നിട്ട് നിൽക്കും. രാഹുൽ- പ്രിയങ്ക ഫാക്ടർ ഏൽക്കില്ല… ട്രൂ ലൈൻ ന്യൂസ് സർവേ…

LDF ന് മികച്ച ഭൂരിപക്ഷത്തിൽ തുടർ ഭരണമെന്ന് ട്രൂ ലൈൻ ന്യൂസിന്റെ അഭിപ്രായ സർവേ ഫലം. ബിജെപി ഇക്കുറി ഒന്ന് മുതൽ മൂന്ന് വര സീറ്റുകൾ നേടാൻ സാദ്ധ്യത. ചിലപ്പോൾ ഒന്നും നേടാൻ കഴിയാത്ത

അനൂപ് മുഹമ്മദിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യം ; ഇതുവരെ ഒരു സൂചന പോലും ഉണ്ടായിരുന്നില്ല : സൗഹൃദത്തിന്റെ പേരിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്ന് ബിനീഷ് : പി.കെ. ഫിറോസ് ബിനീഷ് കോടിയേരിക്കെതിരെ ഉന്നയിച്ചത് ദുരാരോപണം

ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാം. വര്‍ഷങ്ങളായുള്ള പരിചയവും

വെഞ്ഞാറമൂട് DYFI പ്രവർത്തകരുടെ അരുംകൊല : പ്രതികൾ കൊല നടത്തിയത് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അറിവോടെ , ഗൂഢാലോചന കുറ്റത്തിന് അടൂർ പ്രകാശും പ്രതിയാകാൻ സാദ്ധ്യത

കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക്‌ വേണ്ടി ഇടപെട്ടുവെന്ന്‌ പ്രകാശ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക്‌ അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ