മൃതദേഹത്തോട് അനാദരവ് : കർണ്ണാടകയിലെ ബെല്ലാരിയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ അധികൃതർ കുഴിയില്‍ തള്ളി ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Share:

Share on facebook
Share on twitter
Share on linkedin

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍നിന്നും മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളിയത്. കർണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി ബി ശ്രീരാമുലുവിന്റെ ജില്ലയാണ് ബെല്ലാരി. ദൃശ്യങ്ങള്‍ ബെല്ലാരിയില്‍ നിന്നുള്ളതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബെല്ലാരിയിലെ വ്യവസായ മേഖലയോടു ചേര്‍ന്ന വിജനമായ സ്ഥലത്താണ് ഇത്തരത്തില്‍ മൃതദേഹങ്ങൾ മറവ് ചെയ്യുന്നത്. ജില്ലയില്‍ കൊവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കുന്നത് ഇവിടെയാണത്രെ. ഇവിടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

പിപിഇ കിറ്റ് ധരിച്ച ആളുകള്‍ ആംബുലന്‍സില്‍ നിന്നും കറുപ്പ് തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഒന്നിനുപുറകെ ഒന്നായി കുഴിയിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിപിഇ കിറ്റ് ധരിച്ചിരിക്കുന്നവര്‍ കന്നഡ ഭാഷ സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ കുഴിയെടുക്കാനായി കൊണ്ടുവന്ന മണ്ണുമാന്ത്രി യന്ത്രങ്ങളും ദൃശ്യഭങ്ങളില്‍ കാണാം.

More Posts

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക് : പ്രതിദിന രോഗബാധിതർ 21,000 : ആകെ രോഗികൾ 6.48 ലക്ഷം , മരണം 18,600 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

നാല് വർഷങ്ങൾക്കുള്ളിൽ പൊലീസിൽ 13,053 നിയമനം നടത്തി ; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ പുരുഷ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക്‌ നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി

മലപ്പുറം ചീക്കോട് ക്വാറന്റയിൻ നിർദ്ദേശങ്ങൾ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു ; നിരവധിപ്പേരുമായി ഇയാൾക്ക് സമ്പർക്കം

മലപ്പുറം ചീക്കോട് ജമ്മുവിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്‍റീൻ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്‍റീൻ ലംഘിച്ച് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലായതായാണ് വിവരം. നിരീക്ഷണത്തിൽ കഴിയവേ ഇയാള്‍ നിരവധി

തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം സംശയിക്കുന്നു ; അപേക്ഷയും അഭ്യർത്ഥനയും ഒഴിവാക്കി കർശന നടപടികളിലേക്ക് കടക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം

Send Us A Message